ഖത്തറില്‍ ചർച്ചയ്ക്ക് ശ്രമം: പക്ഷെ ഗാസയ്ക്കുമേല്‍ തീ ഗോളങ്ങള്‍ വർഷിച്ച് ഇസ്രയാല്‍; ഹമാസ് തീരുമോ?
ഒന്നരവർഷത്തോളം നീണ്ട കനത്ത സംഘർഷത്തിന് ഒടുവില്‍ ജനുവരിയില്‍ ഇസ്രായേലും ഹമാസും വെടിനിർത്തില്‍ കരാറിലെത്തിയതിനെ ഏറെ പ്രതീക്ഷയോടെയായിരുന്നു ലോകം കണ്ടത്. കരാറിന്റെ ഭാഗമായി ഹമാസിന്റെ പിടിയിലുണ്ടായിരുന്ന നിരവധി ബന്ധികളെ മോചിപ്പിക്കുകയുണ്ടായി. മറുവശത്ത് തങ്ങളുടെ പിടിയിലുണ്ടായിരുന്ന ആയിരത്തിലേറെ ഹമാസ് പ്രവർത്തകരെ ഇസ്രായേലും വിട്ടയച്ചു.
വെടിനിർത്തല്‍ നീട്ടുന്നത് സംബന്ധിച്ച് ദോഹയില്‍ ചർച്ചകള്‍ നടക്കുന്നുവെന്ന വാർത്തകള്‍ പുറത്ത് വരുന്നതിന് ഇടയിലാണ് കഴിഞ്ഞ ദിവസം ഇസ്രായേല്‍ ഹമാസ് ആക്രമണം കൂടുതല്‍ ശക്തമാക്കിയത്. വ്യോമാക്രമണങ്ങളിൽ 400-ലധികം പേർ കൊല്ലപ്പെട്ടതോടെ ഹമാസുമായുള്ള രണ്ട് മാസമായി നിലനിൽക്കുന്ന വെടിനിർത്തൽ അവസാനിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് ഇസ്രായേല്‍ പെട്ടെന്ന് തന്നെ ഇത്തരമൊരു നീക്കത്തിലേക്ക് പോയതെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

യുദ്ധം ആരംഭിച്ചത് മുതല്‍ തന്നെ ഇസ്രായേലില്‍ നിന്നും പ്രധാനമായും ഉയരുന്നത് രണ്ട് ആവശ്യങ്ങാണ്. ബന്ദികളെ മോചിപ്പിക്കാൻ ഹമാസുമായി ഒരു കരാർ ഉണ്ടാക്കണമെന്ന് ബന്ധികളുടെ കുടുംബം ഉള്‍പ്പേടുയുള്ള വലിയൊരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ ഹമാസിനെ ഉന്മൂലം ചെയ്യാനായി യുദ്ധം കൂടുതല്‍ ശക്തമാക്കണമെന്ന നിലപാടുകാരാണ് ഭരണത്തിലെ തീവ്ര വലതുപക്ഷ സഖ്യ കക്ഷികള്‍. ഇതില്‍ രണ്ടാമത്തെ നിലപാട് സ്വീകരിക്കാന്‍ നെതന്യാഹു തയ്യാറായെന്നാണ് കഴിഞ്ഞ ദിവസത്തെ ആക്രമണം വ്യക്തമാക്കുന്നത്.
ഏകപക്ഷീയമായി വെടിനിർത്തലിൽ നിന്ന് പിന്മാറാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം പിന്തുണക്കുകയും ചെയ്തിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് മുമ്പ് കൂടുതൽ ബന്ദികളെ വിട്ടയക്കാൻ ഹമാസ് വിസമ്മതിച്ചതാണ് പുതിയ നീക്കത്തിന് കാരണമെന്നാണ് ഇസ്രായേലിന്റേയും അമേരിക്കയുടേയും അവകാശവാദം.
ഹമാസ് പുതിയ ആക്രമണങ്ങൾക്ക് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേൽ ആരോപിച്ചു. എന്നാല്‍ ഹമാസ് ഇത് പൂർണ്ണമായും തള്ളുന്നു. ഇസ്രായേലി ആക്രമണങ്ങളോട് ഇതുവരെ സൈനികമായി പ്രതികരിക്കാത്ത ഹമാസ്, വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തെക്കുറിച്ച് ഗൗരവമേറിയ ചർച്ചകൾക്കായി ശ്രമിക്കുകയും ചെയ്തിരുന്നു. കൂടുതൽ പലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുക, ഗാസയിൽ നിന്ന് ഇസ്രായേലിനെ പൂർണ്ണമായി പിൻവലിക്കുക, ശാശ്വതമായ വെടിനിർത്തൽ എന്നിവയാണ് ഹമാസ് മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ചർച്ചകള്‍ പുനഃരാരംഭിക്കുന്ന ലക്ഷണമില്ല.
ജനുവരി 19 മുതൽ മാർച്ച് 1 വരെ നീണ്ടുനിന്ന വെടിനിർത്തല്‍ കരാറിന്റെ ആദ്യ ഘട്ടത്തിൽ, ഹമാസ് എട്ട് പേരുടെ മൃതദേഹങ്ങൾ ഉൾപ്പെടെ 25 ഇസ്രായേലി ബന്ദികളെ വിട്ടയച്ചു. 1800 ഓളം പലസ്തീൻ തടവുകാരെ ഇസ്രായേലും മോചിപ്പിച്ചു. മാരകമായ ആക്രമണങ്ങൾക്ക് ജീവപര്യന്തം തടവ് അനുഭവിക്കുന്ന മുതിർന്ന തീവ്രവാദികൾ ഉൾപ്പെടെ ഇസ്രായേല്‍ വിട്ടയച്ചവരിലുണ്ടായിരുന്നു. ഇസ്രായേലി സൈന്യം ബഫർ സോണിലേക്ക് പിൻവാങ്ങിയതോടെ ലക്ഷക്കണക്കിന് പലസ്തീനികൾ തകർന്നടിഞ്ഞ ഗാസയിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. ഇവർക്കായ അറബ് രാഷ്ട്രങ്ങള്‍ വലിയ തോതിലുള്ള സഹായങ്ങളും എത്തിച്ച് നല്‍കുന്നുണ്ട്.
സഖ്യകക്ഷികളുടെ ആവശ്യം പരിഗണിച്ച് അധികാരം നിലനിർത്താനുള്ള നെതന്യാഹുവിന്റെ ശ്രമത്തിന്റ ഭാഗാണ് പുതിയ ആക്രമണങ്ങളെന്ന വിലയിരുത്തലും ശക്തമാണ്. 'ഹമാസിനെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി, ഒരു ഇടവേളയ്ക്ക് ശേഷം യുദ്ധം തുടരാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അതിൽ നിന്ന് ഞാൻ വിട്ടുനിൽക്കാൻ തയ്യാറല്ല. എന്നാണ് അദ്ദേഹം പറഞ്ഞതത്. അമേരിക്കയുടെ പിന്തുണയോടെ ആവശ്യമെങ്കിൽ യുദ്ധത്തിലേക്ക് മടങ്ങാനുള്ള അവകാശം ഞങ്ങൾക്കുണ്ടെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
സ്ഥിരമായ വെടിനിർത്തലിന് സമ്മതിക്കുന്നത് നെതന്യാഹുവിനെ ഒരു രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും അത് അദ്ദേഹത്തിന്റെ ഭരണം തന്നെ അവസാനിക്കുന്നതിന് കാരണവുമായേക്കും. ആക്രമണം പുനരാരംഭിക്കുന്നതിനുപകരം നെതന്യാഹു വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയാൽ സഖ്യം വിടുമെന്ന് തീവ്ര വലതുപക്ഷ കക്ഷി നേതവും ധനമന്ത്രിയുമായ ബെസലേൽ സ്മോട്രിച്ച് പരസ്യമായി തന്നെ ഭീഷണിപ്പെടുത്തിയിരുന്നു.
വെടിനിർത്തലിനെ തുടർന്ന് സഖ്യം വിട്ട മറ്റൊരു തീവ്ര വലതുപക്ഷ കക്ഷിയായ ഇറ്റാമർ ബെൻ-ഗ്വിറിന്റെ റിലീജിയസ് സയണിസ്റ്റ് പാർട്ടി ആക്രമണം പുനഃരാരംഭിച്ചതിന് പിന്നാലെ വീണ്ടും സർക്കാറിനെ പിന്തുണക്കുകയും മന്ത്രി സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. അതേസമയം,ബന്ദികളെ തിരികെ കൊണ്ടുവരുന്നതിനായുള്ള ഏതൊരു കരാറിലും അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന നിലപാടാണ് പ്രതിപക്ഷ പാർട്ടികൾക്കുള്ളത് പക്ഷേ അദ്ദേഹത്തിന്റെ സഖ്യം ഇപ്പോഴും ഗുരുതരമായി ദുർബലപ്പെടും, ഇത് നേരത്തെയുള്ള തിരഞ്ഞെടുപ്പുകൾക്ക് സാധ്യതയുണ്ട്.
-
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
ഖത്തറിന് മറ്റൊരു വന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില












Click it and Unblock the Notifications