• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബെയ്‌റൂട്ടില്‍ പൊട്ടിയത് എന്ത്? റഷ്യക്കാരന്റെ അമോണിയം നൈട്രേറ്റോ ഹിസ്ബുള്ളയുടെ ആയുധങ്ങളോ?

ബെയ്‌റൂട്ട് (ലബനന്‍): ബെയ്‌റൂട്ട് തുറമുഖത്ത് ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 137 ആയി എന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരം. പരിക്കേറ്റവര്‍ ആയിരക്കണക്കിനാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.

സ്‌ഫോടനം സംബന്ധിച്ച അന്വേഷണം ഇനിയും എവിടേയും എത്തിയിട്ടില്ല. തുറമുഖത്ത് സംഭരിച്ച് വച്ചിരുന്ന അമോണിയം നൈട്രേറ്റിന് തീ പിടിച്ചതാണെന്ന പ്രാഥമിക നിഗമനത്തില്‍ തന്നെയാണ് ലബനന്‍ സര്‍ക്കാര്‍. എന്നാല്‍ ഇതില്‍ മറ്റ് ചില ഇടപെടലുകളെ കുറിച്ചാണ് ഇസ്രായേലിന്റെ സംശയങ്ങള്‍. ഇസ്രായേല്‍ ലബനന്‍ സര്‍ക്കാരിന്റെ എതിര്‍പക്ഷത്താണെന്നത് വേറെ കാര്യം.

റഷ്യക്കാരന്‍

റഷ്യക്കാരന്‍

റഷ്യക്കാരനായ ഇഗോര്‍ ഗ്രെചുഷ്‌കിന്‍ എന്ന ആളുടേതായിരുന്നു അമോണിയം നൈട്രേറ്റ് ശേഖരം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഴ് വര്‍ഷം മുമ്പ് ബെയ്‌റൂട്ട് തുറമുഖത്ത് എത്തിച്ചതാണിത്. എന്നാല്‍ ഈ വ്യവസായി പിന്നീട് പാപ്പരാവുകയും അമോണിയം നൈട്രേറ്റ് ബെയ്‌റൂട്ട് തുറമുഖത്ത് കുടുങ്ങുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇരുതലമൂര്‍ച്ച

ഇരുതലമൂര്‍ച്ച

അമോണിയം നൈട്രേറ്റ് ഇരുതല മൂര്‍ച്ചയുള്ള ഒരു രാസവസ്തുവാണ്. കാര്‍ഷിക മേഖലയ്ക്കായി വളം നിര്‍മാണത്തിന് വലിയ തോതില്‍ അമോണിയം നൈട്രേറ്റ് ഉപയോഗിക്കപ്പെടുന്നുണ്ട്. അതുപോലെ തന്നെ ബോംബ് നിര്‍മാണത്തിനും ഇത് ഉപയോഗിച്ച് പോരുന്നു. 2,750 ടണ്‍ അമോണിയം നൈട്രേറ്റ് ആയിരുന്നു ബെയ്‌റൂട്ട് തുറമുഖത്തുണ്ടായിരുന്നത്.

ഹിസ്ബുള്ളയോ

ഹിസ്ബുള്ളയോ

ബെയ്‌റൂട്ടിലെ സ്‌ഫോടനത്തിന് പിന്നില്‍ ഹിബുള്ളയ്ക്ക് പങ്കുള്ളതായാണ് ഇസ്രായേലിന്റെ സംശയം. തങ്ങളുടെ ഈ സംശയത്തെ അമേരിക്കയും പിന്തുണയ്ക്കുന്നുണ്ട് എന്നാണ് അവരുടെ വാദം. ബെയ്‌റൂട്ട് തുറമുഖം നിയന്ത്രിക്കുന്നത് ഹിസ്ബുള്ളയാണ് എന്നതാണ് ഇത്തരമൊരു സംശയത്തിന് വഴിവയ്ക്കുന്നത്.

രഹ്ന ഫാത്തിമ കുടുങ്ങും? സുപ്രീം കോടതിയും മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി; അശ്ലീലവും അസംബന്ധവുമെന്ന്

cmsvideo
  What is the real reason behind Beirut explosion | Oneindia Malayalam
  ഹിസ്ബുള്ളയുടെ താത്പര്യം

  ഹിസ്ബുള്ളയുടെ താത്പര്യം

  2,750 ടണ്‍ അമോണിയം നൈട്രേറ്റ് തുറമുഖത്ത് സൂക്ഷിക്കപ്പെട്ടുവെങ്കില്‍ അതിന് പിന്നില്‍ ഹിസ്ബുള്ളയുടെ താത്പര്യം പ്രധാനമായിരിക്കും എന്നാണ് ആക്ഷേപം. മുമ്പ് ബ്രിട്ടനിലും ജര്‍മനിയിലും ഹിന്ബുള്ള ഇത്തരത്തില്‍ അമോണിയം നൈട്രേറ്റ് ശേഖരിച്ചിരുന്നതായും ആക്ഷേപം ഉയരുന്നുണ്ട്.

  സ്വര്‍ണത്തില്‍ മുങ്ങി സ്വപ്‌ന.... വിവാഹത്തിന് അണിഞ്ഞത് 625 പവന്‍, ലോക്കറിലെ പണം കമ്മീഷന്‍!!

  പിന്നില്‍ അവര്‍ തന്നെ?

  പിന്നില്‍ അവര്‍ തന്നെ?

  ബെയ്‌റൂട്ട് സ്‌ഫോടനം പോലെ ഒരു സ്‌ഫോടനം ഉണ്ടാക്കാന്‍ കഴിയുമെന്ന് ഹിസ്ബുള്ള നേതാവ് പറയുന്നതിന്റെ ഒരു വീഡിയോയും പുറത്ത് വന്നിട്ടുണ്ട് ഇപ്പോള്‍. ഹൈഫയിലെ ഇസ്രായേലിന്റെ അമോണിയം വെയര്‍ഹൗസിലേക്ക് തങ്ങളുടെ രണ്ട് മിസൈലുകള്‍ പതിച്ചാല്‍ മതി. ഒരു ആറ്റം ബോംബിന്റെ ഫലമായിരിക്കും അത് ചെയ്യുക എന്നാണ് ലെബനന്‍ ഹിസ്ബുള്ള സെക്രട്ടറി ജനറല്‍ ഹസ്സന്‍ നസ്രള്ള പറഞ്ഞത്. 2016 ല്‍ ആയിരുന്നു ഇത്.

  കോണ്‍ഗ്രസിന് ആഹ്ളാദം, ഭൂരിപക്ഷം ഉറപ്പെന്ന് മാക്കന്‍; പൈലറ്റും ബിജെപിയും നിരാശരാവും

  രണ്ടാമത്തെ സ്ഫോടനം

  രണ്ടാമത്തെ സ്ഫോടനം

  ബെയ്റൂട്ട് തുറമുഖത്തിലുണ്ടായ രണ്ടാമത്തെ സ്ഫോടനം അമോണിയം നൈട്രേറ്റ് മൂലമല്ലെന്നാണ് മറ്റൊരു നിരീക്ഷണം. മുൻ സിഐഎ ഉദ്യോഗസ്ഥനായ റോബർട്ട് ബെയർ ആണ് ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നത്. ഹിസ്ബുള്ളയുടെ ആയുധ ശേഖരമായിരിക്കാം രണ്ടാമത്തെ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചത് എന്നാണ് ഇദ്ദേഹത്തിന്റെ നിരീക്ഷണം.

  English summary
  What is the role of Hezbuollah in Beirut blast, what are the allegations?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X