കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാനലിന്‍റെ ഷൂട്ടിംഗിനിടെ ആകാശത്ത് 'പറക്കും തളിക', വിസ്മയം വിടാതെ അവതാരകന്‍, വീഡിയോ

  • By Meera Balan
Google Oneindia Malayalam News

പെറു: പെറുവില്‍ പറക്കുംതളിക കണ്ടെത്തിയെന്ന അവകാശവാദവുമായി ചാനല്‍ പ്രവര്‍ത്തകര്‍ രംഗത്ത്. പെറുവിലെ ലിമയിലാണ് പര്‍പ്പിള്‍ നിറത്തിലുള്ള പറക്കും തളിക കണ്ടെത്തിയത് . ചാനല്‍ ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് ക്യാമറയില്‍ പറക്കും തളികയെന്ന അവകാശപ്പെടുന്ന വസ്തുവിന്‍റെ ദൃശ്യം തെളിഞ്ഞത്.

ഒരു നിര്‍മ്മാണ മേഖലയ്ക്ക് സമീപം ആകശത്ത് വട്ടം ചുറ്റുകയായിരുന്നു വൃത്താകൃതിയലുള്ള വസ്തു . ഇത് പറക്കും തളിക തന്നെയെന്ന വാദത്തിലാണ് ചാനല്‍ പ്രവര്‍ത്തകര്‍ . ക്യാമറയില്‍ പതിഞ്ഞ വസ്തുവിന്റെ വേഗതയും ആകൃതിയും കണക്കിലെടുത്താണ് ചാനല്‍ പ്രവര്‍ത്തകര്‍ ഇത്തരൊമരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത് .

UFO

ആളില്ലാ വിമാനമോ ഡ്രോണോ ആയിരിക്കാം എന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. പ്ളാസ്റ്റിക് ബാഗ് ആയിരിക്കാമെന്നും അഭിപ്രായം ഉണ്ട് .ടെലിവിഷന്‍ ഷോയുടെ ഒരു എപ്പിസോഡ് ചിത്രീകരിക്കുന്നിതനിടെയാണ് സംഭവം .

അവതാരകന്‍ രണ്ട് മണിക്കൂറോളം ഷൂട്ടിംഗ് നിര്‍ത്തി വച്ച് ആകശത്ത് കണ്ട പര്‍പ്പിള്‍ വസ്തുവിനെ നിരീക്ഷിച്ചു . പറക്കും തളികകളെ കുറിച്ച് പഠനം നടത്തുന്ന പെറു ചാപ്റ്റര്‍ ഓഫ് മ്യൂച്വല്‍ യുഎഫ്ഒ( MUFON) സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നു .

English summary
What is this mysterious purple disc flying over Peru?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X