എന്ത് തെറ്റാണ് ഞങ്ങള്‍ ചെയ്തത്; എന്തിനാണ് ഈ കുഞ്ഞുങ്ങളെ കൊല്ലുന്നത്; നൊമ്പരമായി ഗാസയിലെ 10 വയസുകാരി
ഗാസ: ഗാസയിലെ പാലസ്തീന് ജനതയ്ക്ക് നേരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അതിശക്തമായ ആക്രമണമാണ് ഇസ്രയേല്‍ സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്. ഞായറാഴ്ച രാവിലെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മാത്രം 26 പാലസ്തീന് പൗരന്മാര് കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ ഒരാഴ്ചക്കിടെ മരിച്ച പാലസ്തീന്‍കാരുടെ എണ്ണം 170 പിന്നിട്ടു. കൊല്ലപ്പെട്ടവരില്‍ 41 പേര് കുട്ടികളാണ്.
അഭയാര്‍ത്ഥി ക്യാമ്പമുതല് മാധ്യമ സ്ഥാപനങ്ങളുടെ കെട്ടിടങ്ങല്‍ വരെ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. മാതാപിതാക്കള്‍ കൊല്ലപ്പെട്ട മക്കളുടേയും മക്കള്‍ കൊല്ലപ്പെട്ട മാതാപിതാക്കളുടേയും വിലാപങ്ങളാണ് ഗാസയില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്തയില്‍ നിറയുന്നത്. ഇത്തരത്തില്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ തോതില്‍ ചര്‍ച്ചയായിരിക്കുന്ന ഒരു വീഡിയോയാണ് പൊട്ടിക്കരഞ്ഞുകൊണ്ട് തങ്ങളുടെ നിസ്സഹായ അവസ്ഥ വിവരിക്കുന്ന നദീനെ അബ്ദൈല്‍ എന്ന 10 വയസുകാരിയുടേത്.

"എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. എനിക്ക് വെറും 10 വയസ്സ് മാത്രമാണ്. ഞാനെന്താണു ചെയ്യേണ്ടത്? ഈ തകർന്ന കെട്ടിടം ശരിയാക്കാന്‍ എനിക്ക് കഴിയുമോ? ഞാൻ വല്ല ഡോക്ടറുമായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു. എങ്കില്‍ എനിക്കെന്റെ സമൂഹത്തെ സഹായിക്കാന്‍ കഴിയുമായിരുന്നല്ലോ. എന്നാൽ ഞാൻ വെറുമൊരു കുട്ടിയാണ്. എന്റെ സമൂഹത്തിനായി എനിക്കെന്തെങ്കിലും ചെയ്യണം. പക്ഷേ ഒന്നിനും കഴിയുന്നില്ല' - ആ പത്ത് വയസുകാരി പറയുന്നു.
റഷ്യയുടെ കൊവിഡ് വാക്സിന് സ്പുട്നിക് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍
എല്ലാ ദിവസവും ഈ കാഴ്ചകളൊക്കെ കണ്ട് ഞാന്‍ കരയുന്നു. ഇങ്ങനെയൊക്കെയുണ്ടാകാന്‍ ഞങ്ങൾ ചെയ്ത തെറ്റ് എന്താണ്? എന്റെ കുടുംബം പറയുന്നത് ഇസ്രായേല്‍ ഞങ്ങളെ വെറുക്കുന്നു എന്നാണ്, ഞങ്ങള്‍ മുസ്ലിംകളായതുകൊണ്ട് അവര്‍ക്ക് ഞങ്ങളെ ഇഷ്ടമില്ലെന്നാണ്. എനിക്ക് ചുറ്റുമുള്ളവരെ കണ്ടോ? അവര്‍ വെറും കുഞ്ഞുങ്ങളാണ്. എന്തുകൊണ്ടാണ് മിസൈലുകള്‍ അവര്‍ക്കു നേരെ അയക്കുന്നത്? എന്തിനാണ് അവരെ കൊല്ലുന്നത്? ഇത് ശരിയല്ല. ഇത് ശരിയല്ലെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ നദീനെ അബ്ദെൽ പറയുന്നു.
കറുപ്പിൽ ഹോട്ടായി നടി വിഷ്ണുപ്രിയ, പുതിയ ഫോട്ടോകൾ
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications