ഒസിരിസ് ശേഖരിച്ച സാംപിളില്‍ സര്‍പ്രൈസ്: ബെന്നുവിനെ പരിശോധിച്ച നാസ കണ്ടെത്തിയത് ഇക്കാര്യം
വാഷിംഗ്ടണ്‍: ഭൂമിയുടെ നാശത്തിന് വഴിയൊരുക്കുമെന്ന് കരുതുന്ന ബെന്നു ഛിന്നഗ്രഹത്തെ കുറിച്ച് പഠിക്കുന്ന തിരക്കില്‍ നാസ. ബെന്നുവില്‍ നിന്ന് നാസയുടെ ഒസിരിസ് ശേഖരിച്ച വിവരങ്ങള്‍ ശാസ്ത്രജ്ഞരെ അമ്പരപ്പിച്ചിരിക്കുകയാണ്. ബെന്നുവില്‍ നിന്ന് മണ്ണിന്റെയും, പാറകഷ്ണങ്ങളുടെയും സാമ്പിളുകളാണ് നാസയുടെ ഒസിരിസ് ശേഖരിച്ചത്. വിചാരിച്ചതിലും പതിയെയാണ് സാമ്പിളുകള്‍ പരിശോധിക്കുന്നത് നടക്കുന്നത്.
ബെന്നുവില്‍ നിന്നുള്ള പൊടികളാണ് പരിശോധിക്കുന്നത്. ഇത് വേര്‍തിരിച്ചെടുത്ത് പരിശോധിക്കുക കുറച്ചധികം നമ്മളെ വട്ടംകറക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഒരുപാട് സാമ്പിളുകള്‍ ഉണ്ടെന്ന് ഇവര്‍ പറയുന്നു. നാസയുടെ ജോണ്‍സന്‍ സ്പേസ് സെന്ററിലെ ഒസിരിസ് റെക്‌സ് ക്യൂറേഷന്‍ ഡെപ്യൂട്ടി ലീഡ് ക്രിസ്റ്റഫര്‍ സ്‌നീഡ് സങ്കീര്‍ണമായ കാര്യങ്ങളാണ് പങ്കുവെക്കുന്നത്.

ഒരുപാട് കാര്യങ്ങള്‍ ഒസിരിസില്‍ നിന്ന് സാമ്പിള്‍ രൂപത്തില്‍ ലഭിച്ചിട്ടുണ്ട്. വളരെ കൗതുകമുണര്‍ത്തുന്ന കാര്യമാണ്. ടാഗ്‌സാം എന്ന നാസയുടെ സംവിധാനം ഉപയോഗിച്ചാണ് സാമ്പിള്‍ ഒസിരിസ് ശേഖരിച്ചത്. ഇതൊരു റോബോട്ടിക് കൈ ആണ്. ടച്ച് ആന്‍ഡ് ഗോ സാമ്പിള്‍ അക്വിസിഷന്‍ മെക്കാനിസം എന്നാണ് ഇത് അറിയപ്പെടുന്നത്. സാമ്പിളുകളില്‍ ഭൂരിഭാഗവും ടാഗ്‌സാമിന്റെ ഉള്ളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇത് പൂട്ടിയിരിക്കുകയാണ്.
ഇതില്‍ നിന്ന് സാമ്പിളുകള്‍ ചോരുന്നുണ്ട്. അതില്‍ നിന്ന് കുറച്ച് ഭാഗമാണ് പരിശോധിക്കാന്‍ ശ്രമിക്കുന്നത്. നാസയിലെ ശാസ്ത്രജ്ഞര്‍ അതിവേഗത്തലുള്ള ഒരുപരിശോധനയാണ് നടത്തുന്നത്. ബെന്നു എന്തുകൊണ്ടാണ് രുപീകരിക്കപ്പെട്ടതെന്നാണ് ഇതുവഴി പരിശോധിക്കുന്നത്. ഈ സാമ്പിള്‍ പരിശോധനയാണ് ഏറ്റവും നിര്‍ണായകം. ബെന്നുവിന്റെ പ്രതലത്തില്‍ എന്തൊക്കെ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്താം.
അതുവഴി പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിയെ കുറിച്ച് അടക്കം അറിയാനാവും. പ്രപഞ്ചം ഉണ്ടായതിലൂടെ ബാക്കി വന്ന ഘടകങ്ങളാണ് ഛിന്നഗ്രഹങ്ങളായി മാറിയതെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ടാഗ്‌സാമില്‍ നിന്ന് സാമ്പിളുകള്‍ വന്‍ തോതില്‍ തന്നെ ഇതിനായി ലഭിക്കേണ്ടതുണ്ട്. സ്‌കാനിംഗ് ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പി പ്രാഥമികമായ പരിശോധനയില്‍ വരും. ഇന്‍ഫ്രാറെഡ് മെഷര്‍മെന്റ്‌സ്, എക്‌സ്‌റേ ഡ്രിഫാക്ഷന്‍, എന്നിവയാണ് പ്രാഥമിക പരിശോധനകളില്‍ വരുന്നത്. ഒക്ടോബര്‍ പതിനൊന്നിന് നാസ വാര്‍ത്താസമ്മേളനം വിളിക്കുന്നുണ്ട്.
അതേസമയം വാര്‍ത്താസമ്മേളനത്തില്‍ ഈ പരിശോധനയുടെ ഫലങ്ങള്‍ നാസ പുറത്തുവിടും. സാമ്പിളിന്റെ ചിത്രങ്ങളും നാസ പുറത്തുവിടും. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ വിശദമായ വിവരങ്ങളോ, അതിന് പിന്നിലുള്ള ശാസ്ത്രമോ നാസ പങ്കുവെച്ചിട്ടില്ല. അതെല്ലാം കൂടുതല്‍ സമയമെടുത്ത് മാത്രമേ പുറത്തുവരൂ. ഇപ്പോള്‍ ബേസിക്കായിട്ടുള്ള വിവരങ്ങള്‍ മാത്രമേ പുറത്തുവരൂ.
കാര്‍ബണാല്‍ സമ്പുഷ്ടമാണ് ഈ ഛിന്നഗ്രഹം. സൗരയൂഥത്തിന്റെ ജനനത്തെ കുറിച്ചറിയുക എന്നതാണ് നാസ പ്രധാനപ്പെട്ടതായി കാണും. ഇപ്പോള്‍ ശേഖരിച്ചിട്ടുള്ളത് 250 ഗ്രാം വരുന്ന പൊടിപടലങ്ങളാണ്. അടുത്ത ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ ഇവയെ പുതിയൊരു ഗ്ലൗ ബോക്‌സിലേക്ക് മാറ്റും. തുടര്‍ന്ന് സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റും.












Click it and Unblock the Notifications