• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അവസാനം കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു; ഇനിയെന്ത്?

  • By desk

ബാഴ്‌സലോണ: സ്‌പെയിനില്‍ നിന്ന് കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതോടെ കാറ്റലോണിയന്‍ പ്രദേശങ്ങളില്‍ ആഘോഷവും സ്‌പെയിനില്‍ അമര്‍ഷവും പതഞ്ഞുയരുകയാണ്. കാറ്റലോണിയന്‍ പാര്‍ലമെന്റ് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി ഒരു മണിക്കൂറിനകം തന്നെ അസാധാരണ യോഗം ചേര്‍ന്ന സ്‌പെയിന്‍ സെനറ്റ്, കാറ്റലോണിയയെ കേന്ദ്രഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. പുതിയ സാഹചര്യത്തില്‍ കാറ്റലോണിയയിലും സ്‌പെയിനിലും ഇനിയെന്ത് എന്ന ചോദ്യമാണ് എവിടെയും.

അതു കൊലക്കേസ് പ്രതി ഓമനയല്ല, എല്ലാം തെളിഞ്ഞു... തിരുവനന്തപുരത്തുകാരി, അപ്പോള്‍ ഓമന?

കാറ്റലോണിയന്‍ സര്‍ക്കാരിനെ പിരിച്ചുവിട്ടു

കാറ്റലോണിയന്‍ സര്‍ക്കാരിനെ പിരിച്ചുവിട്ടു

സ്വാതന്ത്ര്യ പ്രഖ്യാപനത്തെ തുടര്‍ന്ന് തലവന്‍ കാര്‍ലസ് പുജമോണ്ട് ഉള്‍പ്പെടെയുള്ള കാറ്റലോണിയയിലെ പ്രാദേശിക സര്‍ക്കാരിനെ സ്‌പെയിന്‍ പിരിച്ചുവിട്ടു കഴിഞ്ഞു. ഇതോടൊപ്പം ഡിസംബര്‍ 21ന് കാറ്റലോണിയയില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തുമെന്നും സ്‌പെയിന്‍ പ്രധാനമന്ത്രി മറിയാനോ റജോയി പ്രഖ്യാപിച്ചു. അതുവരെ കേന്ദ്രമന്ത്രിമാരായിരിക്കും കാറ്റലോണിയന്‍ മന്ത്രിമാരുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുക.

നേതാക്കള്‍ക്കെതിരേ അട്ടിമറിക്കുറ്റം

നേതാക്കള്‍ക്കെതിരേ അട്ടിമറിക്കുറ്റം

സ്‌പെയിനില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച കാറ്റലോണിയന്‍ നേതാവ് പുജമോണ്ടിനെതിരേ അട്ടിമറിക്കുറ്റത്തിന് കേസെടുക്കുമെന്ന് സ്‌പെയിന്‍ പ്രൊസിക്യൂട്ടേഴ്‌സ് ഓഫീസ് അറിയിച്ചു. ഇക്കാര്യം കോടതിയാവും അന്തിമമായി തീരുമാനിക്കുക. സ്‌പെയിന്‍ നിയമപ്രകാരം 30 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കാറ്റലോണിയന്‍ പാര്‍ലമെന്റിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെയും അതിനു മുന്നോടിയായി നടന്ന വോട്ടെടുപ്പിന്റെയും സാധുത സ്‌പെയിന്‍ ഭരണഘടനാ കോടതി പരിശോധിച്ചുവരികയാണ്.

നേരിട്ടുള്ള ഭരണം എളുപ്പമാവില്ല

നേരിട്ടുള്ള ഭരണം എളുപ്പമാവില്ല

കാറ്റലോണിയന്‍ പ്രദേശത്ത് സ്‌പെയിന്‍ നേരിട്ട് ഭരണം നടത്താന്‍ തീരുമാനിച്ചെങ്കിലും അത് അത്ര എളുപ്പമാവില്ലെന്നാണ് വിലയിരുത്തല്‍. പ്രത്യേകിച്ച്, ആരോഗ്യം, വിദ്യാഭ്യാസം, പോലീസിംഗ് തുടങ്ങിയ കാര്യങ്ങളിലെ സ്വയം ഭരണാധികാരം വിട്ടുകളിക്കാന്‍ കാറ്റലോണിയന്‍ ജനത ഒരുക്കലും തയ്യാറാകില്ല. ആരെയും അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരിക്കെ, നിലവിലുള്ള ഉദ്യോഗസ്ഥര്‍ ഓഫീസുകള്‍ വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചാല്‍ എന്തു ചെയ്യുമെന്ന ചോദ്യവും ഉയരുന്നുണ്ട്. മൊസുസ് എസ്‌ക്വാദ്ര എന്ന പോലിസിലെ സ്വാതന്ത്ര്യവാദി വിഭാഗം കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള ഉത്തരവുകള്‍ പാലിക്കില്ലെന്നു ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാല്‍ മൊസുസ് തലവനെ നീക്കുമെന്നാണ് സ്‌പെയിനിന്റെ മുന്നറിയിപ്പ്.

നിസ്സഹരണ തന്ത്രവുമായി കാറ്റലോണിയ

നിസ്സഹരണ തന്ത്രവുമായി കാറ്റലോണിയ

കേന്ദ്രസര്‍ക്കാറിനെ അനുസരിക്കാതിരിക്കുന്നതിലൂടെ നിസ്സഹകരണ സമരം നടത്താന്‍ ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്തിരിക്കുകയാണ് കാറ്റലാന്‍ നാഷനല്‍ അസംബ്ലി എന്ന പ്രധാന സംഘടന. ഭരണം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളെ സമാധാനപൂര്‍വം ചെറുത്തുനില്‍ക്കുമെന്നും അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കേന്ദ്ര പോലിസ് ശക്തിപ്രയോഗിച്ചാല്‍ അത് വലിയ സംഘര്‍ഷങ്ങളിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ടെന്നാണഅ വിലയിരുത്തപ്പെടുന്നത്.

കാറ്റലോണിയന്‍ സാമ്പത്തിക രംഗം തകരും

കാറ്റലോണിയന്‍ സാമ്പത്തിക രംഗം തകരും

പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കാറ്റലോണിയയിലെ ധനകാര്യ സ്ഥാപനങ്ങളുടെ മേല്‍ സ്‌പെയിന്‍ ഭരണകൂടം പിടിമുറുക്കുമെന്നുറപ്പാണ്. അതോടെ സാമ്പത്തിക രംഗം പ്രതിസന്ധിയിലാവും. ഇതിനകം തന്നെ 1700ലേറെ കമ്പനികള്‍ തങ്ങളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് കാറ്റലോണിയയില്‍ നിന്ന് മാറ്റിക്കഴിഞ്ഞു. ഏകദേശം കാറ്റലോണിയയിലെ അഞ്ചിലൊന്ന് കമ്പനികളാണ് ഇങ്ങനെ സ്ഥലം വിട്ടത്. ഇതും സാമ്പത്തിക രംഗത്തെ കീഴ്‌മേല്‍ മറിക്കും. സ്വാതന്ത്ര്യ പ്രഖ്യാപനത്തെ തുടര്‍ന്ന് നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയും സാമ്പത്തിക രംഗത്തിന് തിരിച്ചടിയാവും.

 ലോകരാഷ്ട്രങ്ങളുടെ അംഗീകാരം ലഭിക്കുക എളുപ്പമല്ല

ലോകരാഷ്ട്രങ്ങളുടെ അംഗീകാരം ലഭിക്കുക എളുപ്പമല്ല

സ്വാതന്ത്ര്യം നേടിയ കാറ്റലോണിയക്ക് ലോക രാഷ്ട്രങ്ങളുടെ ഭാഗത്ത് നിന്ന് അംഗീകാരം ലഭിക്കുക അത്ര എളുപ്പമാവില്ല. തങ്ങളുടെ പിന്തുണ സ്‌പെയിനിനായിരിക്കുമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ വ്യക്തമാക്കിക്കഴിഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളുടെയും അമേരിക്കയുടെയും പിന്തുണയും സ്‌പെയിനു തന്നെ. അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുന്ന കാറ്റലോണിയ എങ്ങനെ പിടിച്ചുനില്‍ക്കുമെന്ന കാര്യമാണ് ഏറ്റവും പ്രസക്തം.

English summary
The Catalan parliament on Friday voted to declare independence from Spain, prompting celebrations in Barcelona and a strong response from the central government in Madrid,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more