കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം: പ്രതീക്ഷയോടെ ഉറ്റുനോക്കി ഇന്ത്യന്‍ ജൂതസമൂഹം

ഇന്ത്യയിലെ ജൂതര്‍ക്ക് ന്യൂനപക്ഷ പദവി ലഭിക്കുമെന്ന് പ്രതീക്ഷ

Google Oneindia Malayalam News

ദില്ലി: ഇസ്രയേലിലെ മോദിയുടെ മൂന്നു ദിവസത്തെ ചരിത്ര സന്ദര്‍ശനത്തെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവരില്‍ ഒരു വിഭാഗം ഇന്ത്യയിലെ ജൂതസമൂഹമാണ്. ഇതോടെ തങ്ങള്‍ക്ക് ന്യൂനപക്ഷ പദവി ലഭിക്കുമെന്ന പ്രതീക്ഷയിലാണവര്‍. രാജ്യത്ത് ഏകദേശം ആറായിരത്തോളം ജൂതന്‍മാര്‍ ഉണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ കേരളം,മഹാരാഷ്ട്ര,ദില്ലി,ഗുജറാത്ത്,പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ ഭൂരിഭാഗം ജൂതരും ഉള്ളത്.

2500 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ജൂതമതം ഇന്ത്യയിലെത്തുന്നത്. പിന്നീട് കേരളത്തിലടക്കമുള്ള പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ജൂതമതം വ്യാപിച്ചു. ലോകത്തിന്റെ പല ഭാഗത്തും ജൂതര്‍ക്ക് പീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ തങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള വിവേചനവും നേരിടേണ്ടി വന്നിട്ടില്ലെന്നാണ് രാജ്യത്തെ ജൂതവിഭാഗം പറയുന്നത്. ജൂതരാണെങ്കിലും തങ്ങള്‍ ഇന്ത്യക്കാരാണ് എന്ന് ദില്ലി സിനഗോഗിലെ പുരോഹിതനായ ഇസീക്കിയെല്‍ മാര്‍ക്കല്‍ വ്യക്തമാക്കി. ജൂത രാഷ്ട്രമായ ഇസ്രയേലിലെ ഒരു വിഭാഗം ജനങ്ങള്‍ ഇന്ത്യയില്‍ നിന്ന് തിരികെ പോയവരാണ്.

 ഇസ്രയേലിലെ ക്രൈസാന്തിയം പുഷ്പത്തിന് ഇനി മുതല്‍ 'മോദി' എന്നു പേര്!!! ഇസ്രയേലിലെ ക്രൈസാന്തിയം പുഷ്പത്തിന് ഇനി മുതല്‍ 'മോദി' എന്നു പേര്!!!

modi-

70 വര്‍ഷമായി തങ്ങള്‍ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വരവിനായി കാത്തിരിക്കുകയാണെന്നാണ് മോദിയെ സ്വീകരിച്ചു കൊണ്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. മോദിയെ സ്വീകരിക്കാന്‍ നെതന്യാഹു നേരിട്ട് വിമാനത്താവളത്തില്‍ എത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റിനും മാര്‍പാപ്പക്കും മാത്രമേ ഇസ്രയേലില്‍ ഇത്തരത്തിലുള്ള സ്വീകരണം ലഭിച്ചിട്ടുള്ളൂ.

English summary
What PM Modi's Israel Visit Means To Indian Jews
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X