റാസല്‍ ഖൈമയില്‍ ഭീതി നിറച്ച് വിഷമുള്ള റെഡ്ബാക്ക് സ്പൈഡറുകള്‍, ഈ ചിലന്തി കടിച്ചാല്‍...
റാസല്‍ഖൈമ: റാസല്‍ ഖൈമയില്‍ ജനങ്ങളില്‍ ഭീതി നിറച്ച് റെഡ്ബാക്ക് സ്‌പൈഡറുകള്‍. വിഷമുള്ള ഈ ചിലന്തികള്‍ റാസല്‍ ഖൈമയിലെ ജനങ്ങളുടെ പേടി സ്വപ്നമായി മാറുകയാണ്. ഓസ്‌ട്രേലിയയില്‍ കണ്ടുവരുന്ന വിഷമുള്ള ഒരിനം ചിലന്തിയാണ് റെഡ്ബാക്ക്. ഇതിന്റെ കടിയേല്‍ക്കുമെന്ന ഭയത്താല്‍ ചിലന്തിയെ ആളുകള്‍ കൊന്നൊടുക്കുകയാണ് പതിവ്.
റാസല്‍ ഖൈമയിലെ പര്‍വ്വത പ്രദേശമായ ഘലീലയിലാണ് ചിലന്തികളെ കണ്ടത്. സ്വദേശിയായ മുഹമ്മദ് അല്‍ അമിരി എന്ന യുവാവിന്റെ വീട്ടില്‍ രണ്ടിലേറെ വിഷ ചിലന്തികളെയാണ് കണ്ടത്. മുറിയ്ക്കുള്ളിലും കുട്ടികളുടെ കളിസ്ഥലത്തുമാണ് ചിലന്തിയെ കണ്ടത്. യുവാവ് മുനിസിപ്പാലിറ്റി അധികൃതരെ വിവരം അറിയിച്ചു. പ്രദേശത്ത് കൂടുതല്‍ ചിലന്തികള്‍ കണ്ടേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ചൂട് കൂടിയതിനാലാണ് ചിലന്തികള്‍ ഇത്തരത്തില്‍ പുറത്തിറങ്ങുന്നതെന്നും അധികൃതര്‍ പറഞ്ഞു. ഇത്തരം ചിലന്തികളുടെ കടിയേറ്റാല്‍ കഠിനമായ വേദനയുണ്ടാകുമെന്ന് മാത്രമല്ല ഇവയുടെ വിഷമേല്‍ക്കുന്നത് അപകടവും കൂടിയാണ്. ഒരു സെന്റീമീറ്റര്‍ വലിപ്പമുള്ളവയാണ് റെഡ്ബാക്ക് പെണ്‍ ചിലന്തികള്‍. ആണ്‍ ചിലന്തികള്‍ക്ക് മൂന്ന് മില്ലി മീറ്റര്‍ മാത്രമാണ് വലിപ്പം.












Click it and Unblock the Notifications