ഈ ചിത്രങ്ങള്‍ക്കെന്താ കഴപ്പം?6വയസുകാരിയെ പരസ്യമായി മുലയൂട്ടുന്ന ദൃശ്യങ്ങള്‍ അമ്മ ഫേസ്ബുക്കിലിട്ടു
മെല്‍ബണ്‍: അമ്മയുടെ മുലപ്പാലിന്റെ രുചി തിരിച്ചറിയുന്നതിന് മുന്‍പ് തന്നെ പുതുതലമുറയിലെ കുട്ടികള്‍ക്ക് അത് നിഷേധിയ്ക്കപ്പെടുകയാണ്. അമ്മാരുടെ തിരക്കേറിയ ജോലിയും മറ്റ് ജീവിത സാഹചര്യങ്ങളും മൂലം കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നത് ആറ് മാസം വരെയോ 12മാസം വരെയോ മാത്രമാകുന്നു. എന്നാല്‍ ആറു വയസുകാരിയായ തന്റെ മകള്‍ക്ക് ഇപ്പോഴും മുലയൂട്ടി വാര്‍ത്തകളില്‍ താരമാവുകയാണ് ഓസ്‌ട്രേലിയക്കാരിയായ ഒരു അമ്മ.
മാഹ അല്‍ മൂസ എന്ന 52 കാരിയായ അമ്മയാണ് ആറ് വയസുകാരിയായ മകള്‍ ആമിനയ്ക്ക് ഇപ്പോഴും മുലയൂട്ടുന്നത്. അമ്മയുടെ മുലപ്പാലിന് മിഠായിയെക്കാള്‍ മധുരമുണ്ടെന്ന് കള്ളച്ചിരിയോടെ ആമിന പറയുന്നു. മകള്‍ക്ക് വേണ്ടി സ്‌കൂളില്‍ പോലും എത്തി മുലയൂട്ടാന്‍ താന്‍ തയ്യാറാണെന്ന് മാഹ പറയുന്നു. പരസ്യമായി മക്കള്‍ക്ക് മുലയൂട്ടുന്നതില്‍ തെറ്റില്ലെന്ന് വാദിയ്ക്കുന്ന മാഹ മകളെ മുലയൂട്ടുന്ന ഒട്ടേറെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മാഹ അല്‍ മൂസ
കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാന്‍ മടികാട്ടുന്ന അമ്മമാര്‍ക്ക് മറുപടിയെന്നോണമാണ് ആറ് വയസുകാരിയായ മകളെ ഇപ്പോഴും മാഹ മുലയൂട്ടുന്നത്

ഓസ്‌ട്രേലിയ
ഓസ്‌ട്രേലിയയിലെ ബൈറോണ്‍ ബേ സ്വദേസിയാണ് മാഹ

ആമിന
ആറ് വയസുകാരിയായ കുട്ടിയാണ് ആമിന. ആമിന ഇപ്പോഴും അമ്മയുടെ മുലപ്പാല്‍ കുടിയ്ക്കുന്നുണ്ട്

രോഗപ്രതിരോധ ശേഷി
മുലപ്പാല്‍ രോഗപ്രതിരോധ ശേഷി കൂട്ടുമെന്നും തന്റെ മകള്‍ക്ക് രോഗബാധകളൊന്നും ഉണ്ടായിട്ടില്ലെന്നും മാഹ പറയുന്നു

ആവശ്യപ്പെട്ടാല്‍
മകള്‍ക്ക് വേണ്ടി സ്‌കൂളിലെത്തിയോ പൊതുസ്ഥലങ്ങളില്‍ വച്ചോ മുലയൂട്ടാന്‍ താന്‍ തയ്യാറാണെന്നും മാഹ പറയുന്നു. മകള്‍ ആവശ്യപ്പെടുന്നിടത്തോളം കാലം യാതൊരു മടിയുമില്ലായെ മുലയൂട്ടുമെന്നും അവര്‍ പറയുന്നു.

മാഹയെപ്പറ്റി
സ്ത്രീകള്‍ക്ക് സുഖപ്രസവം ഉറപ്പാക്കുന്നതിനുള്ള വ്യായാമ മുറകളും മറ്റ് ജീവിതശൈലികളും പരിശീലിപ്പിയ്ക്കുന്ന മാഹ, സ്പിരിച്വല്‍ ബര്‍ത്ത അഡ്വക്കേറ്റ് എന്ന സ്ഥാപനം നടത്തുന്നുണ്ട്

അഭംഗി
പൊതുസ്ഥലത്ത് വച്ച് കുഞ്ഞുങ്ങള്‍ വിശന്ന് കരഞ്ഞാലും മുലയൂട്ടാന്‍ മടിയ്ക്കുന്ന അമ്മമാരുണ്ട്. ഓസ്‌ട്രേലിയക്കാരിയായ മാഹയ്ക്ക് മകളെ പരസ്യമായി മുലയൂട്ടാന്‍ ഒരു മടിയും ഇല്ല. എന്നാല്‍ കേരളത്തിലെ സാഹചര്യം ഓസ്‌ട്രേലിയയിലേത് അല്ലാത്തതിനാല്‍ കുഞ്ഞ് വിശന്ന് കരഞ്ഞാലും അമ്മയ്ക്ക് മുലയൂട്ടാനാകില്ല

ചിത്രങ്ങള്‍
മകളെ മുലയൂട്ടുന്ന ചിത്രങ്ങള്‍ മാഹ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാറുണ്ട്












Click it and Unblock the Notifications