ലോട്ടറി അടിച്ചാല്‍ എന്ത് ചെയ്യണം, എങ്ങനെ ചെലവാക്കും, വെളിപ്പെടുത്തി 310 മില്യണ്‍ പവര്‍ബോള്‍ ജേതാവ്
വാഷിംഗ്ടണ്‍: ലോട്ടറി അടിക്കാന്‍ നമുക്കെല്ലാം ആഗ്രഹമുണ്ടാവും. പക്ഷേ അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നമുക്കറിയാം. നല്ല ഭാഗ്യം ജീവിതത്തില്‍ വേണം. ആ ഭാഗ്യം എപ്പോഴാണ് തേടി വരുന്നതെന്ന് ആര്‍ക്കും പറയാനാവില്ല. ഇനി ലോട്ടറി അടിച്ചാല്‍ ആ പണം എന്ത് ചെയ്യും. പലരും ധൂര്‍ത്തടിച്ച് കളയാനാണ് സാധ്യത. വന്‍ തുക ലോട്ടറിയടിച്ചിട്ടും, അവസാനം ദരിദ്രരായി ജീവിക്കേണ്ടി വന്നവരെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. ഇത് ലോട്ടറി അടിച്ച തുക കൈകാര്യം ചെയ്യാന്‍ അറിയാത്തത് കൊണ്ട് സംഭവിക്കുന്നതാണ്.എന്നാല്‍ അമേരിക്കയിലെ മിഷിഗണില്‍ നിന്നുള്ള ഒരു സ്ത്രീ ഇപ്പോള്‍ അതിനുള്ള പരിഹാരവും വെളിപ്പെടുത്തിയിരിക്കുകയാണ്.
ഇവര്‍ സാധാരണ ഒരു സ്ത്രീയല്ല. ജീവിതത്തില്‍ മെഗാ ലോട്ടറിയടിച്ചതിന്റെ പരിചയസമ്പത്ത് ഇവര്‍ക്കുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മിഷിഗണ്‍ പവര്‍ബോളില്‍ ഇവര്‍ക്ക് വമ്പന്‍ സമ്മാനമടിച്ചത്. ആ സമയം ഇവരുടെ നേട്ടം ഏറെ ചര്‍ച്ചയായിരുന്നു. ജൂലി ലീച്ച് എന്ന മിഷിഗണുകാരിക്കാണ് 310.5 മില്യണ്‍ ഡോളറിന്റെ പവര്‍ബോള്‍ ലോട്ടറിയാണ് അടിച്ചത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് ജീവിതത്തില്‍ സമ്മാനം വന്നെത്തിയതെന്ന് ഇവര്‍ പറയുന്നു.

2015ലായിരുന്നു സംഭവം. "വൈകീട്ട് ആറര ആയപ്പോള്‍ ഒരു കാപ്പി കുടിക്കാനായിട്ടാണ് പുറത്തിറങ്ങിയത്. ആ സമയം തോന്നിയ ആഗ്രഹത്തിന്റെ പുറത്താണ് ഇരുപത് ഡോളര്‍ മുടക്കി ലോട്ടറി ടിക്കറ്റുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്. അതിന് ശേഷം ഞാന്‍ ജോലിക്കായി പോവുകയായിരുന്നു. ആ ദിനം പക്ഷേ എനിക്ക് അത്ര നല്ലതായിരുന്നില്ല".
"രാത്രി മുഴുവന്‍ ജോലിത്തിരക്കുണ്ടായിരുന്നു. സമ്മര്‍ദം കാരണം ജോലി നിര്‍ത്തുന്ന കാര്യം പോലും ചിന്തിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു. അടുത്ത ദിവസം ചെറുതായി ഒന്ന് റിലാക്‌സ് ആയപ്പോഴാണ് പുറത്ത് പോകാന്‍ തീരുമാനിച്ചത്. അങ്ങനെ ഉച്ചഭക്ഷണത്തിനായി മക്‌ഡൊണാള്‍ഡ്‌സില്‍ പോയപ്പോഴാണ്, നേരത്തെ വാങ്ങിയ ലോട്ടറിയെ കുറിച്ച് ഓര്‍മ" വന്നതെന്ന് ജൂലി പറയുന്നു.
"അവിടെ വെച്ച് തന്നെ ലോട്ടറി ടിക്കറ്റിന്റെ നമ്പറുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചു. സമ്മാനത്തുക കണ്ടപ്പോള്‍ ഞാനാകെ ഞെട്ടിപ്പോയി. എന്ത് ചെയ്യണമെന്ന് അറിയില്ല. എനിക്ക് എല്ലാ ടെന്‍ഷനും ഇല്ലാതായ പോലെയാണ് അനുഭവപ്പെട്ടത്. എന്റെ കണ്ണുകളെ പോലും വിശ്വസിക്കാനായില്ല. വേഗം ജോലി സ്ഥലത്തേക്കാണ് പോയത്. അവിടെ വെച്ച് സഹപ്രവര്‍ത്തകരെ കൊണ്ട് ലോട്ടറി ടിക്കറ്റ് പരിശോധിപ്പിച്ചാണ് നേട്ടം" ഉറപ്പിച്ചതെന്നും ജൂലി പറഞ്ഞു.
"310 മില്യണാണ് സമ്മാനത്തുകയെന്ന് മനസ്സിലാക്കിയതോടെയാണ് കുറച്ച് സമാധാനമായത്. ഉടന്‍ തന്നെ അവര്‍ ജോലി ഉപേക്ഷിക്കുകയായിരുന്നു. ശരിക്കും വലിയ ആവേശമായിരുന്നു പിന്നീട് ജീവിതത്തില്‍ ഉണ്ടായതെന്നും ജൂലി പറയുന്നു. ഇനിയൊരിക്കലും ജോലിക്ക് പോകേണ്ടെന്ന കാര്യമാണ് അതില്‍ ഏറ്റവും നല്ല കാര്യമായി" തോന്നിയത്. അതേസമയം ജൂലി പണം എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ലോട്ടറി അടിക്കുന്നവര്‍ക്കായി ചില ഉപദേശങ്ങളും നല്‍കി.
"കൃത്യമായ പ്ലാനിംഗോടെയാണ് കാര്യങ്ങള്‍ ചെയ്തത്. കുറച്ച് സ്ഥലം വാങ്ങുന്നത് അടക്കം പരിഗണനയിലുണ്ടായിരുന്നു. പക്ഷേ ലോട്ടറി അടിക്കുന്നവരെല്ലാം, സാമ്പത്തിക ഉപദേഷ്ടാക്കളെ നിയമിക്കണമെന്ന് ഇവര്‍ ഉപദേശിക്കുന്നു. അവരുടെ നിര്‍ദേശപ്രകാരം മാത്രം കാര്യങ്ങള്‍ ചെയ്യുക. ഇത്രയും വലിയൊരു തുക എന്ത് ചെയ്യണമെന്ന് നമുക്ക് ഒരിക്കലും അറിയാന്‍" സാധ്യതയില്ലെന്നും ജൂലി പറഞ്ഞു.












Click it and Unblock the Notifications