കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് ഡോസ് വാക്‌സിന്‍... രണ്ടും വെവ്വേറെ വാക്‌സിനുകള്‍ എടുത്താല്‍ എന്ത് സംഭവിക്കും? ഇതാണ് അതിന്റെ ഫലം

Google Oneindia Malayalam News

കൊവിഡിന് ഒറ്റ ഡോസ് വാക്‌സിനുകള്‍ വളരെ കുറവ് മാത്രമേ വികസിപ്പിക്കപ്പെട്ടിട്ടുള്ളൂ. ഭൂരിപക്ഷം വാക്‌സിനുകളും രണ്ട് ഡോസുകള്‍ എടുക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ ലോകത്തുള്ളത്. ഈ ഘട്ടത്തില്‍ എല്ലാവര്‍ക്കും ഉള്ള ഒരു സംശയമാണ്, ഈ രണ്ട് ഡോസുകള്‍ വ്യത്യസ്ത വാക്‌സിനുകള്‍ ആയാല്‍ എന്ത് സംഭവിക്കും എന്നത്.

പ്രവര്‍ത്തക സമിതിയില്‍ ഇനിയുമൊരു മലയാളി? അസാധ്യം... ചെന്നിത്തല വന്നാല്‍ ഉമ്മന്‍ ചാണ്ടി പുറത്തേക്ക്പ്രവര്‍ത്തക സമിതിയില്‍ ഇനിയുമൊരു മലയാളി? അസാധ്യം... ചെന്നിത്തല വന്നാല്‍ ഉമ്മന്‍ ചാണ്ടി പുറത്തേക്ക്

ചെന്നിത്തല 17 വര്‍ഷം പിറകിലേക്ക് തിരിച്ചുപോകുമോ? ദേശീയ രാഷ്ട്രീയത്തില്‍ ഇനി എന്ത് പ്രസക്തി?ചെന്നിത്തല 17 വര്‍ഷം പിറകിലേക്ക് തിരിച്ചുപോകുമോ? ദേശീയ രാഷ്ട്രീയത്തില്‍ ഇനി എന്ത് പ്രസക്തി?

ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഫ്രാന്‍സില്‍ നടത്തിയ പരീക്ഷണത്തിലാണ് ചില നിര്‍ണായക കണ്ടെത്തലുകള്‍. എന്തായാലും ഇതൊരു സമ്പൂര്‍ണ പഠന ഫലമാണെന്ന് പറയാന്‍ ആവില്ല. പരിശോധിക്കാം...

നിര്‍ബന്ധമായും

നിര്‍ബന്ധമായും

ആദ്യ ഡോസും രണ്ടാമത്തെ ഡോസും ഒരേ വാക്‌സിന്‍ തന്നെ ആകണം എന്നതാണ് ഇപ്പോള്‍ ഇന്ത്യയില്‍ അടക്കമുള്ള ചട്ടം. എന്നാല്‍ ആളുകള്‍ക്ക് ഇപ്പോഴും വലിയ സംശയമാണ് ഇക്കാര്യത്തില്‍.

ഫ്രാന്‍സില്‍ നടന്ന പരീക്ഷണം

ഫ്രാന്‍സില്‍ നടന്ന പരീക്ഷണം

ഫ്രാന്‍സില്‍ നടത്തിയ പഠനത്തിന്റെ ഫലങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ആസ്ട്രസെനക്ക വാക്‌സിനും ഫൈസര്‍ ഫൈക്‌സിനും ആണ് ഈ പരീക്ഷണത്തിന്റെ ഭാഗമായി ചിലര്‍ന്ന് രണ്ട് വ്യത്യസ്ത ഡോസുകളിലായി നടത്തിയത്. ആദ്യ ഡോസ് ആസ്ട്രസെനക്കയും രണ്ടാം ഡോസ് ഫൈസര്‍ വാക്‌സിനും ആണ് നല്‍കിയത്.

എന്ത് സംഭവിച്ചു

എന്ത് സംഭവിച്ചു

രണ്ട് വ്യത്യസ്ത വാക്‌സിനുകള്‍ രണ്ട് ഡോസുകളിലായി സ്വീകരിച്ചവരില്‍ ചില പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയിരിക്കുന്നു എന്നാണ് വാര്‍ത്ത. കടുത്ത തലവേദന, ക്ഷീണം എന്നിവയാണ് അവ. എന്നാല്‍ ഇത് ദീര്‍ഘകാലം നിലനില്‍ക്കുന്നതോ ഗുരുതരമായതോ അല്ലെന്നും ഗവേഷകര്‍ പറയുന്നു.

അമ്പതിന് മുകളില്‍

അമ്പതിന് മുകളില്‍

അമ്പത് വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ ആണ് ഈ പരീക്ഷണം നടത്തിയത്. ഇതില്‍ തന്നെ എല്ലാവരിലും ഈ പാര്‍ശ്വഫലങ്ങള്‍ പ്രകടമായിട്ടില്ല. പരീക്ഷണത്തില്‍ പങ്കെടുത്ത പത്ത് ശതമാനം ആളുകള്‍ക്കാണ് കടുത്ത ക്ഷീണവും തലവേദനയും ഉണ്ടായത്.

ഒരേ വാക്‌സിന്‍ എടുത്താലും

ഒരേ വാക്‌സിന്‍ എടുത്താലും

ഈ പഠനം കേള്‍ക്കുമ്പോള്‍ ചിലരെങ്കിലും ഒരു സംശയം ഉന്നയിച്ചേക്കാം. ഒരേ വാക്‌സിന്‍ തന്നെ രണ്ട് ഡോസും എടുത്തവര്‍ക്ക് സമാനമായ ക്ഷീണവും തലവേദനയും ഉണ്ടാകുന്നുണ്ടല്ലോ എന്നതാണത്. അത് സത്യവും ആണ്. എന്നാല്‍ ഒരേ വാക്‌സിന്‍ സ്വീകരിച്ചവരില്‍ വെറും മൂന്ന് ശതമാനത്തിന് മാത്രമാണ് ഈ പാര്‍ശ്വഫലം ഉണ്ടായിട്ടുള്ളത്.

പ്രതിരോധശേഷിയുടെ കാര്യം?

പ്രതിരോധശേഷിയുടെ കാര്യം?

എല്ലാവരുടേയും മനസ്സില്‍ ഉയരുന്ന സുപ്രാധനമായ ഒരു ചോദ്യമുണ്ട്. ഇത്തരത്തില്‍, രണ്ട് തരം വാക്‌സിനുകള്‍ സ്വീകരിച്ചാല്‍ വൈറസ്സിനെതിരെ പ്രതിരോധശേഷി ഉണ്ടാകുമോ എന്നതാണത്. എന്നാല്‍ ഈ ചോദ്യത്തിന് ഇപ്പോഴും കൃത്യമായ ഉത്തരം കണ്ടെത്താന്‍ ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല.

വാക്‌സിന്‍ പ്രതിസന്ധി

വാക്‌സിന്‍ പ്രതിസന്ധി

അമേരിക്കയേയും ബ്രിട്ടനേയും പോലുള്ള വന്‍കിട രാജ്യങ്ങള്‍ക്ക് പോലും സമ്പൂര്‍ണ വാക്‌സിനേഷന്‍ ഇനിയും യാഥാര്‍ത്ഥ്യമാക്കാന്‍ ആയിട്ടില്ല. അതേസമയം ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ കടുത്ത വാക്‌സിന്‍ ക്ഷാമം ആണ് നേരിടുന്നത്.

ഗംഗയിലെ ശവശരീരങ്ങൾ രോഗവ്യാപത്തിന്റെ പുതിയസൂചന, മോദിക്കും ഷായ്ക്കും മിണ്ടാട്ടമില്ല- തോമസ് ഐസക്ഗംഗയിലെ ശവശരീരങ്ങൾ രോഗവ്യാപത്തിന്റെ പുതിയസൂചന, മോദിക്കും ഷായ്ക്കും മിണ്ടാട്ടമില്ല- തോമസ് ഐസക്

'മാലാഖക്കുപ്പായം മാത്രം പോര, അവരുടെ തുച്ഛമായ വേതനവും ചര്‍ച്ചയാകണം' നഴ്‌സുമാരുടെ ദിനത്തില്‍ ഡോക്ടറുടെ കുറിപ്പ്'മാലാഖക്കുപ്പായം മാത്രം പോര, അവരുടെ തുച്ഛമായ വേതനവും ചര്‍ച്ചയാകണം' നഴ്‌സുമാരുടെ ദിനത്തില്‍ ഡോക്ടറുടെ കുറിപ്പ്

English summary
What will happen if different vaccines used in two doses? Study reveals result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X