കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമി പിളരുന്നു... ആഫ്രിക്ക രണ്ടാകും? ലോകത്തെ ഞെട്ടിച്ച് വൻ പിളർപ്പ്...50 അടി വീതിയിൽ, 66 അടി താഴ്ച!

  • By Desk
Google Oneindia Malayalam News

നെയ്‌റോബി(കെനിയ): ഏഴ് ഭൂഖണ്ഡങ്ങളാണ് ഭൂമിയില്‍ ഉള്ളത്. ഒരൊറ്റ ഭൂഖണ്ഡം പിളര്‍ന്നാണ് ഈ ഏഴും ഉണ്ടായത് എന്നാണ് ശാസ്ത്രം പറയുന്നത്. ഇപ്പോഴും ഭൂഖണ്ഡങ്ങള്‍ തെന്നിമാറിക്കൊണ്ടിരിക്കുകയാണ് എന്നും കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ ആഫ്രിക്കയില്‍ നിന്ന് വരുന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. ആഫ്രിക്കന്‍ വന്‍കര പിളര്‍ന്നുമാറുന്നു എന്നതാണ് അത്. ഈ വാര്‍ത്ത നേരത്തേയും ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ആ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ഗൗരവം വന്നിരിക്കുകയാണ്.

കെനിയയിലെ മഴയാണ് ഇപ്പോള്‍ ഇത്തരം ഒരു പിളര്‍പ്പ് കൂടുതല്‍ ദൃശ്യമാക്കിയിരിക്കുന്നത്. സുസ്വ റിഫ്റ്റ് എന്നാണ് ഈ പിളര്‍പ്പിനെ വിളിക്കുന്നത്. കെനിയയെ തന്നെ ഇത് രണ്ടാക്കിമാറ്റിയേറ്റും എന്നാണ് റിപ്പോര്‍ട്ടുകള്‍.

കെനിയയില്‍ ഭീതി

കെനിയയില്‍ ഭീതി

കെനിയ ഇപ്പോള്‍ വലിയ ഭീതിയില്‍ ആണ്. നാരോക് കൗണ്ടിയിലെ മായ് മഹിയു ദേശീയ പാതയില്‍ വന്‍ വിള്ളലാണ് ഉണ്ടായിട്ടുള്ളത്. വെറുതേ ഒരു വിള്ളല്‍ എന്ന് പറഞ്ഞ് നിര്‍ത്താവുന്നതല്ല ഇത്. ഭൂമി രണ്ടായി പിളരുന്നതുപോലെ ആണ് കാര്യങ്ങള്‍. ഈ പിളര്‍പ്പിന്റെ വേഗം ഇനിയും കൂടിയേക്കാം എന്നും സംശയിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ അധികം വൈകാതെ ആഫ്രിക്ക രണ്ട് ഭൂഖണ്ഡങ്ങള്‍ ആയി മാറിയേക്കും.

അമ്പത് അടി താഴ്ച

അമ്പത് അടി താഴ്ച

ഇപ്പോള്‍ ഉണ്ടായ വിള്ളലിന് ഏതാണ്ട് അമ്പത് അടിയോളം താഴ്ചയുണ്ട്. 15 മീറ്റര്‍! ഏതാണ്ട് 66 അടിയോളം വീതിയും ഉണ്ട് ഇതിന്. പലയിടത്തും മുമ്പും ഭൂമിയില്‍ വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട് എങ്കിലും ഇത്തരം ഒന്ന് അപൂര്‍വ്വമാണ്. ഇതിന്റെ വീഡിയോകളും ഇപ്പോള്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. എന്‍ടിവി ന്യൂസ് ആണ് ഈ വീഡിയോ പുറത്ത് വിട്ടിട്ടുള്ളത്. ഭൂമിയില്‍ വിള്ളല്‍ സംഭവിച്ച കാര്യം കെനിയ നാഷണല്‍ ഹൈവേ അധികൃതര്‍ സ്ഥിരീകരിച്ചിട്ടും ഉണ്ട്. എന്തായാലും വാഹനഗതാഗതം ഇപ്പോള്‍ പുനസ്ഥാപിച്ചിട്ടുണ്ട്.

അഗ്നിപര്‍വ്വതങ്ങള്‍?

അഗ്നിപര്‍വ്വതങ്ങള്‍?

ആഫ്രിക്കന്‍ ഹോണ്‍ എന്ന് അറിയപ്പെടുന്ന ഭാഗം ആണ് ഇപ്പോള്‍ പിളര്‍ന്നുമാറിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ കാരണങ്ങള്‍ സംബന്ധിച്ചും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ഭൂമിക്ക് പുറത്തുള്ളതുപോലെ തന്നെ ഭൂമിക്ക് അകത്തും അഗ്നി പര്‍വ്വതങ്ങള്‍ ഉണ്ട്. ഈ അഗ്നി പര്‍വ്വതങ്ങളാണ് ഭൂഖണ്ഡം പിളര്‍ന്നുമാറാനുള്ള കാരണം എന്നാണ് ഭൂരിപക്ഷം ശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നത്. എന്തായാലും ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ എടുക്കുന്ന ഒരു പ്രതിഭാസം ആണിത്. പക്ഷേ, കെനിയയില്‍ അതിന്റെ വേഗം വര്‍ദ്ധിക്കുന്നു എന്നത് ആശങ്കപ്പെടുത്തുന്ന ഒന്നാണ്.

കാരണം മഴ?

കാരണം മഴ?

കെനിയയിലെ വിള്ളല്‍ നേരത്തേ ഉണ്ടായിരുന്നതാണ് എന്നും ചില ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നുണ്ട്. ഫലകങ്ങളുടെ ദുര്‍ബ്ബലതയാണ് ഇതിന് കാരണം എന്നും വിലയിരുത്തപ്പെടുന്നു. വിള്ളലില്‍ പലതും നേരത്തേ ഉണ്ടായിരുന്നവയാണ്. എന്നാല്‍ ചില പുതിയ വിള്ളലുകളും തണ്ടെത്തിയിട്ടുണ്ട്. മുമ്പ് അഗ്നിപര്‍വ്വത ലാവ നിറഞ്ഞു ഉറച്ച് കിടക്കുകയായിരുന്നു പലയിടത്തും. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് ഇത് ഒലിച്ചുപോയതാണ് പുതിയ വിള്ളലുകളായി തോന്നാന്‍ കാരണം എന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ആളുകളെ ഒഴിപ്പിച്ചു

ആളുകളെ ഒഴിപ്പിച്ചു

എന്തായാലും വിള്ളല്‍ ഉണ്ടായ മേഖലകളില്‍ നിന്ന് ജനങ്ങളെ എല്ലാം വളരെ പെട്ടെന്ന് തന്നെ ഒഴിപ്പിച്ചിട്ടുണ്ട്. മറ്റെന്തെങ്കിലും അപകടങ്ങള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ അധികൃതര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും വ്യക്തതയില്ല എന്നതാണ് സത്യം. ഒരു കുടുംബം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഭൂമി പിളര്‍ന്നത്. ഇവരുടെ വീട് രണ്ട് ഭാഗമായി പിളര്‍ന്നുപോവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സൊമാലിയന്‍ ടെക്ടോണിക് ഫലകവും നുബിയന്‍ ടെക്ടോണിക് ഫലകവും അകന്നുമാറാന്‍ തുടങ്ങിയിട്ട് ഏതാണ് 25 ദശലക്ഷം വര്‍ഷങ്ങളായിട്ടുണ്ട്. അറേബ്യന്‍ ഫലകവും തെന്നിമാറിക്കൊണ്ടിരിക്കുകയാണ്.

കടല്‍ ഇരമ്പിക്കയറും?

കടല്‍ ഇരമ്പിക്കയറും?

ഫലകങ്ങളുടെ തെന്നിമാറല്‍ ഒരു ഘട്ടത്തില്‍ എത്തുമ്പോള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡം അക്ഷരാര്‍ത്ഥത്തില്‍ രണ്ടായി പിളരും. അപ്പോള്‍ പിളര്‍പ്പിലേക്ക് ഇന്ത്യന്‍ മഹാസമുദ്രം ഇരച്ചുകയറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് ഏതൊക്കെ തരത്തിലുള്ള പാരിസ്ഥിതിക ആഘാതങ്ങള്‍ സൃഷ്ടിക്കും എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. ഒരുപക്ഷേ, വലിയ ദുരന്തം തന്നെ ഇതേതുടര്‍ന്ന് ഉണ്ടായേക്കാം.

13 വര്‍ഷം മുമ്പ്

13 വര്‍ഷം മുമ്പ്

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരത്തില്‍ ഉള്ള ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2005 ല്‍ എത്യോപ്യയില്‍ ആയിരുന്നു ഇത്. അന്ന് പത്ത് ദിവസം കൊണ്ട് 60 കിലോമീറ്റര്‍ നീളത്തില്‍ ആയിരുന്നു പിളര്‍പ്പുണ്ടായത്. എട്ട് മീറ്റര്‍ വീതിയായിരുന്നു പിളര്‍പ്പിന് ഉണ്ടായിരുന്നത്. ദബ്ബാഹു അഗ്നിപര്‍വ്വത സ്‌ഫോടനം ആയിരുന്നു അന്ന് ഇത്തരം ഒരു പിളര്‍പ്പിന് കാരണം ആയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വീഡിയോ കാണാം

കെനിയയിൽ റോഡിലുണ്ടായ പിളർപ്പിന്റെ ദൃശ്യങ്ങൾ കാണാം. എൻടിവി ആണ് ഈ വീഡിയോ പുറത്ത് വിട്ടിട്ടുള്ളത്

നായയെ കണ്ട് പേടിച്ചോടിയ ആന... ഒടുവിൽ ദാരുണാന്ത്യം; ഒരു ആന നായയെ പേടിക്കുമോ? രുക്കുവിന് സംഭവിച്ചത്...നായയെ കണ്ട് പേടിച്ചോടിയ ആന... ഒടുവിൽ ദാരുണാന്ത്യം; ഒരു ആന നായയെ പേടിക്കുമോ? രുക്കുവിന് സംഭവിച്ചത്...

പഠിക്കുന്ന കാലം മുതലുള്ള പ്രണയം, ജാതി വിദ്വേഷം, പോലീസ് ഇടപെടല്‍... എന്നിട്ടും കാക്കാനായില്ല ആതിരയെപഠിക്കുന്ന കാലം മുതലുള്ള പ്രണയം, ജാതി വിദ്വേഷം, പോലീസ് ഇടപെടല്‍... എന്നിട്ടും കാക്കാനായില്ല ആതിരയെ

English summary
Reports are cropping up online that appear to show deep chasms, exacerbated by rainfall, in Kenya’s Narok County. One tear in the earth is reportedly 15 meters (50 feet) deep and 20 meters (66 feet) wide.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X