കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിനും കിമ്മിനും ഉച്ചഭക്ഷണത്തിന് ഗംഭീര മെനു..... യാങ്ഷു ഫ്രൈഡ് റൈസ് മുതല്‍ അവകാഡോ കോക്ടെയ്ല്‍ വരെ

ട്രംപിന്റെ കിമ്മിന്റെയും ഉച്ചഭക്ഷണ മെനു പുറത്തുവിട്ടു

Google Oneindia Malayalam News

സിംഗപ്പൂര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഏതാണ്ട് അവസാനിച്ച മട്ടാണ്. സിംഗപ്പൂരില്‍ നടക്കുന്ന കൂടിക്കാഴ്ച്ച ചരിത്രപരമാണെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ചര്‍ച്ച മാത്രമല്ല ഉച്ചഭക്ഷണവും വ്യത്യസ്തമാണെന്നാണ് കേള്‍ക്കുന്നത്. കാപെല്ലാ ഹോട്ടലില്‍ ഇരുവരും കഴിക്കാന്‍ പോകുന്ന ഉച്ചഭക്ഷണത്തിന്റെ മെനുകാര്‍ഡ് വൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടുണ്ട്. ഗംഭീരമായ ഭക്ഷണങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാശ്ചാത്യ, കൊറിയന്‍, ചൈനീസ്, മലായ് വിഭവങ്ങളാണ് കാപെല്ലാ ഹോട്ടലില്‍ ഒരുങ്ങുന്നത്.

1

അതേസമയം ഇരുവരും വലിയ ഭക്ഷണ പ്രിയരല്ലെന്നാണ് റിപ്പോര്‍ട്ട്. കൊഞ്ച് ചേര്‍ത്തുന്ന കോക്ടെയ്‌ലും അവക്കാഡോ സാലഡമാണ് ഇതിലെ വിശിഷ്ട വിഭവം. മലായ് വിഭവം പച്ചമാങ്ങ കെരാബു, തേന്‍ ചേര്‍ത്ത നാരങ്ങ, ഒക്ടോപ്പസ്, കുക്കുംബര്‍ ചേര്‍ന്ന കൊറിയന്‍ വിഭവം ഒയിസണ്‍ എന്നിവയും സ്റ്റാര്‍ട്ടര്‍ മെനുവിലുണ്ട്. ഇവയായിരിക്കും തുടക്കത്തില്‍ ഇവര്‍ കഴിക്കുക. ആദ്യഘട്ട ഭക്ഷണമായിട്ടാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുത്തുള്ള ഭക്ഷണരീതിയാണ് ട്രംപിനും കിമ്മിനും ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ഘട്ടത്തിലെ മെനുവില്‍ യാങ്‌ഴു ഫ്രൈഡ് റൈസും ക്രിസ്പി പോര്‍ക്കുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇതിനൊപ്പം ഡാര്‍ക്ക് ചോക്ലേറ്റ് ഡിസേര്‍ട്ടും വിളമ്പും. ബീഫ്, ഫ്രഞ്ച് വിഭവമായ ഉരുളക്കിഴങ്ങ് ചേര്‍ന്ന ഡിഫോനോസ്, ആവിയില്‍ തിളപ്പിച്ച ബ്രോക്കോലിനി, റെഡ് വൈന്‍ സോസ് എന്നിവയും രണ്ടാം ഘട്ട മെനുവിലുണ്ട്. ചൈനീസ് ഭക്ഷണത്തോടുള്ള കിമ്മിന്റെ പ്രിയമാണ് കൂടുതല്‍ അവയെ കൂടുതലായി ഉള്‍പ്പെടുത്തിയത്. കിമ്മിന്റെ ഇഷ്ടഭക്ഷണമായ സോയ ചേര്‍ത്ത വരട്ടിയ മത്സ്യവും റാഡിഷും വിളമ്പും. ക്രിസ്പി പോര്‍ക്കും യാങ്ഷു ഫ്രൈഡ് റൈസും ഉത്തര കൊറിയയില്‍ ഉണ്ടാക്കുന്ന ചില്ലി സോസും പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവസാന ഘട്ടത്തില്‍ ചെറി ചേര്‍ത്ത വാനില ഐസ്‌ക്രീമും വിളമ്പുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.

ഗൗരി ലങ്കേഷ് വധം.... ഹിന്ദു ജനജാഗ്രതി സമിതിക്കും പങ്ക്.... അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍!!ഗൗരി ലങ്കേഷ് വധം.... ഹിന്ദു ജനജാഗ്രതി സമിതിക്കും പങ്ക്.... അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍!!

പിറക്കാതെ പോയ ആ കുഞ്ഞ്.. എന്തിനാണിത്ര ക്രൂരത? ഹൃദയഭേദകമായ കുറിപ്പ് വൈറൽ പിറക്കാതെ പോയ ആ കുഞ്ഞ്.. എന്തിനാണിത്ര ക്രൂരത? ഹൃദയഭേദകമായ കുറിപ്പ് വൈറൽ

English summary
Whats for Lunch? White House Unveils Menu for Trump Kim Summit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X