Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡൊണാൾഡ് ട്രംപിന്റെ ' അജണ്ട 47 'ൽ എന്തൊക്കെ?; അടിമുടി മാറ്റം..നിയന്ത്രണങ്ങൾ കടുപ്പിക്കും

രണ്ടാം തവണയും ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരത്തിലേറുമ്പോൾ എന്തൊക്കെ കാര്യങ്ങളാകും നടപ്പാക്കുകയെന്നത് സംബന്ധിച്ച് ഉറ്റുനോക്കുകയാണ് ലോകം. രാജ്യത്തെ പിടിച്ചുകുലുക്കുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങൾ അടക്കം ട്രംപിൽ നിന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. അതേസമയം എന്തൊക്കെ ചെയ്യുമെന്നതിന്റ ചെറിയൊരു ചിത്രം തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലൂടെ തന്നെ ട്രംപും റിപബ്ലിക്കൻ പാർട്ടിയും വ്യക്തമാകിയിരുന്നു. പ്രകടന പത്രികയിലെ 'അജണ്ട 47' ൽ ട്രംപ് നൽകിയ വാഗ്ദാനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

trump4-

വിദ്യാഭ്യാസം-സ്കൂൾ പിൻസിപ്പിലിനെ തിരഞ്ഞെടുക്കാനുള്ള അധികാരം മാതാപിതാക്കൾക്ക് നൽകുമെന്നതാണ് വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളിലൊന്ന്. അധ്യാപക കാലാവധി അവസാനിപ്പിക്കുക, 'ദേശസ്നേഹികളായ' അധ്യാപകർക്കായി ഒരു ക്രെഡൻഷ്യൽ ബോഡി സൃഷ്ടിക്കുക, സ്കൂളുകളിൽ പ്രാർത്ഥന പ്രോത്സാഹിപ്പിക്കുക, സ്കൂളിലെ പ്രശ്നക്കാരായ വിദ്യാർത്ഥികളെ പുറത്താക്കുക,സ്കൂൾ തിരഞ്ഞെടുപ്പ് നയങ്ങൾ പ്രോത്സാഹിപ്പിക്കുക, സായുധരായ അധ്യാപകരെ പിന്തുണയ്ക്കുക തുടങ്ങിയവയാണ് നിർദേശങ്ങൾ.
കോളേജ് തലങ്ങളിൽ അക്രഡിറ്റേഷൻ നിയമങ്ങളിലെ മാറ്റം, സൗജന്യ ഓൺലൈൻ അമേരിക്കൻ അക്കാദമി എന്നിവയാണ് വാഗ്ദാനം.

കാലാവസ്ഥ- പാരീസ് ഉടമ്പടിയിൽ നിന്നും യുഎസന്റെ പിൻമാറ്റം. ജോ ബൈഡൻ ഭരണകുടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തള്ളിക്കളയും, ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഇൻസെൻ്റീവ് നിർത്തലാക്കും,എണ്ണ, വാതക ഉൽപ്പാദനം വൻതോതിൽ വർദ്ധിപ്പിക്കും.

സമ്പദ് വ്യവസ്ഥ- യുഎസിന് മേൽ ചുമത്തുന്ന അതേ ഇറക്കുമതി തീരുവ ചുമത്തും. കോർപ്പറേറ്റ് നികുതികൾ 21 ശതമാനത്തിൽ നിന്ന് 15% ആയി കുറയ്ക്കും. വർക്കിംഗ് ക്ലാസിനിടയിൽ നികുതിയിളവും നടപ്പാക്കും.

നീതി വകുപ്പ്- സർക്കാരിന്റെ നയങ്ങളുമായി യോജിച്ച് പ്രവർത്തിക്കുന്ന 10 യുഎസ് അറ്റോർണിമാരെ നിയമിക്കും. ഇടതുപക്ഷ ചായ്വുള്ള അറ്റോർണിമാർക്കെതിരെ അന്വേഷണം നടത്താനായി ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് ടാസ്ക് ഫോഴ്സ് രൂപീകരിക്കും.

കുറ്റവും കുടിയേറ്റവും-ലോക്കൽ പോലീസ് നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടാൽ ഫെഡറൽ സേനയെ ഉപയോഗിച്ച് മയക്കുമരുന്ന് വ്യാപാരികൾ അടക്കമുള്ള സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അനധികൃത കുടിയേറ്റക്കാർക്ക് പൊതു ആനുകൂല്യങ്ങൾ തടയുക,യാത്രാനിരോധനം പുനഃസ്ഥാപിക്കുക, ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കും. കുടിയേറ്റ നയങ്ങൾ കൂടുതൽ കർശനമാക്കും.

ആരോഗ്യ സംരക്ഷണം-അമേരിക്കൻ നിർമ്മിത മരുന്നുകളും ഉപകരണങ്ങളും വാങ്ങുന്നതിന് ഫെഡറൽ ഏജൻസികൾ മുൻഗണന നൽകണം. മരുന്ന് കമ്പനികൾ മറ്റ് രാജ്യങ്ങൾക്ക് നൽകുന്നതിനെക്കാൾ വിലക്കുറവിൽ യുഎസിൽ മരുന്നുകൾ വിൽക്കണം.

വിദേശനയം-യുക്രെയിനിലേക്ക് അയച്ച ആയുധങ്ങൾക്ക് യൂറോപ്പ് യുഎസിന് പണം തിരികെ നൽകുക, ചൈനയുടെ ഉടമസ്ഥതയിൽ ഉള്ള അടിസ്ഥാന സൗകര്യങ്ങളിൽ നിലപാട് കടുപ്പിക്കുക തുടങ്ങിയവയാണ് വിദേശനയത്തിൽ ഉൾപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+