കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

88 വര്‍ഷങ്ങള്‍ക്കു ശേഷം അമേരിക്കന്‍ പ്രസിഡന്റ് ക്യൂബന്‍ മണ്ണില്‍ കാലുകുത്തി

Google Oneindia Malayalam News

ഹവാന: അമേരിക്കല്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ക്യൂബന്‍ സന്ദര്‍ശനം ആരംഭിച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് അമേരിക്കന്‍ പ്രസിഡന്റ് ക്യൂബന്‍ മണ്ണില്‍ കാലു കുത്തിയിരിക്കുന്നത്. പത്‌നി മിഷേലും രണ്ടു മക്കളും അടങ്ങുന്ന സംഘമാണ് ക്യൂബയില്‍ എത്തിയത്.

1928ല്‍ കാല്‍വിന്‍ കൂളിഡ്ജാണ് ക്യൂബ സന്ദര്‍ശിച്ച അവസാന പ്രസിഡന്റ്. പി്‌നീട് 88 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു യുഎസ് പ്രസിഡന്റ് ക്യൂബ സന്ദര്‍ശിക്കുന്നത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ പര്യടനത്തിന്റെ ഭാഗമായാണ് ഒബാമ ക്യൂബയിലെത്തിയിരിക്കുന്നത്. ക്യൂബയില്‍ നിന്നും അര്‍ജന്റീനയിലേക്ക് പോകും.

Barack Obama

ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയും ഒബാമയും തമ്മിലുള്ള ഉ്ച്ചകോടി തിങ്കളാഴ്ച നടക്കും. ക്യൂബന്‍ സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലനും കവിയും പത്രപ്രവര്‍ത്തകനും രാഷ്ട്രീയ സൈദ്ധാന്തികനുമായിരുന്ന ജോസ്മാര്‍ട്ടിയുടെ സ്മാരകത്തില്‍ ഇന്ന് നടക്കുന്ന അനുസ്മരണ ചടങ്ങില്‍ ഒബാമ പങ്കെടുക്കും.

യുഎസ്-ക്യൂബ ബന്ധത്തിലെ ഏറ്റവും വലിയ കല്ലുകചി ഗ്വാണ്ടനാമോ പ്രശ്‌നം തിങ്കളാഴ്ചയിലെ ചര്‍ച്ചയില്‍ വിഷയമാകും എന്നാമ് സൂചന. ഗ്വാണ്ടനാമോ തിരിച്ചു നല്‍കണമെന്നാണ് ക്യൂബയുടെ ആവശ്യം. ഇത് ഒബാമ അംഗീകരിക്കുമോ എന്നാണ് ലോകം ഉറ്റു നോക്കുന്നത്.

ഫ്രാന്‍സിസി മാര്‍പാപ്പ മുന്‍കൈയെടുത്താണ് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ശീതയുദ്ധം അവസാനിച്ചത്. പിന്നീട് അമേരിക്കയും ഹവാനയും എബസികള്‍ തുറക്കുകയും ചെയ്തിരുന്നു. നയപരമായി ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ക്യൂബന്‍ ജനതയെ നേരിട്ടു കാണാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഒബാമ ട്വിറ്ററില്‍ കുറിച്ചു.

English summary
Barack Obama landed in Cuba Sunday for a historic visit to end a half-century-long Cold War standoff, although rain and a no less heavy police presence dampened the festive mood.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X