കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

#whatsappdown പണിമുടക്കി തിരിച്ചുവന്ന് വാട്സ്ആപ്പ്: മാപ്പപേക്ഷിച്ച് കമ്പനി, സംഭവിച്ചത്!!

Google Oneindia Malayalam News

ദില്ലി: ലോകം മുഴുവന്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കെ വാട്സ്ആപ്പ് പണമുടക്കിയത് ഉപയോക്താക്കളെ വലച്ചു. പുതുവത്സര ദിനത്തില്‍ ആശംസകള്‍ അയയ്ക്കാന്‍ തടസ്സം നേരിട്ടതോടെ ഖേദപ്രകടനവുമായി വാട്സ്ആപ്പ് രംഗത്തെത്തുകയും ചെയ്തുു. ഒരു മണിക്കൂര്‍ നീണ്ടുനിന്ന സാങ്കേതിക തകരാര്‍ ഒരുമണിയോടെയാണ് പരിഹരിക്കപ്പെട്ടത്. ലോകത്ത് 200 മില്യണ്‍ ഉപയോക്താക്കളുള്ള വാട്സ്ആപ്പിന് അടുത്ത കാലത്ത് സംഭവിച്ച വലിയ സാങ്കേതിക തകരാറാണിത്. വാട്സ്ആപ്പ് പണിമുടക്കിയതോടെ ലോകമെമ്പാടും #whatsappdown എന്ന ഹാഷ് ടാഗും ട്രെന്‍ഡായി മാറിയിരുന്നു. ഇന്ത്യയ്ക്ക് പുറമേ, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങളെയും വാട്സ്ആപ്പിന്‍റെ സാങ്കേതിക തകരാര്‍ പ്രതിസന്ധിയിലാക്കി.

പനാമ, ആഫ്രിക്ക, ദക്ഷിണാഫ്രിക്ക, സ്പെയിന്‍, ഖത്തര്‍, ബാര്‍ബദോസ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലും വാട്സ്ആപ്പ് ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് പ്രവത്തനം നിലയ്ക്കുകയായിരുന്നു. സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ മിനിറ്റുകള്‍ക്കകം തന്നെ #whatsappdown എന്ന ഹാഷ്ടാഗുകള്‍ പ്രചരിക്കുകയും ചെയ്തുുവെങ്കിലും ആദ്യം വാട്സ്ആപ്പ് വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല.

whatsapp34

നേരത്തെ മെയ് മാസത്തില്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും വാട്സ്ആപ്പ് ഡൗണാണെന്ന് പരാതി ഉയർന്നിരുന്നു. ഇതിന് പുറമേ ബ്രസീൽ, കാനഡ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വാട്സ്ആപ്പ് ഉപയോക്താക്കൾക്കും വാട്സ്ആപ്പില്‍ സമാന പ്രശ്നമാണ് അനുഭവപ്പെട്ടിരുന്നു. ലോകമെമ്പാടുമുള്ള വാട്സ്ആപ്പ് ഉപയോക്താക്കളെ മണിക്കൂറുകളോളം ആശങ്കയിലാക്കിയ വാട്സ്ആപ്പ് വാട്സ്ആപ്പിന് സംഭവിച്ച തകരാര്‍ കണ്ടെത്തിയതോടെ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തു. ഇമെയിലിലായിരുന്നു ഖേദപ്രകടനം.

ലോകത്തെ 1.2 ബില്യൺ ജനങ്ങള്‍ ആശയവിനിമയത്തിന് വേണ്ടി ആശ്രയിക്കുന്ന പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ലോകത്തെ മിക്ക രാജ്യങ്ങളിലും മറ്റ് മെസേജിംഗ് പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് സ്വാധീനം ചെലുത്താൻ വാട്സ്ആപ്പിന് കഴിഞ്ഞിട്ടുണ്ട്. 2014ലാണ് 19 ബില്യണ്‍ യുഎസ് ഡോളറിന് ലോകത്തെ ഏറ്റവും വലിയ സോഷ്യൽ മീഡി പ്ലാറ്റ്ഫോമായ ഫേസ്ബുക്ക് വാട്സ്ആപ്പിനെ സ്വന്തമാക്കുന്നത്

English summary
Messaging service WhatsApp has crashed on Sunday with New Year's revellers around the world reporting outages as they try to message their friends.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X