കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപയോക്താക്കൾക്ക് പണികൊടുത്ത് വാട്സ്ആപ്പ്: മടങ്ങിയെത്തിയത് മണിക്കൂറുകൾക്ക് ശേഷം, ഇന്ത്യക്കാരും പെട്ടു

Google Oneindia Malayalam News

കാലിഫോർണിയ: മണിക്കൂറുകളോടെ പണിമുടക്കിയ ശേഷം തിരിച്ചെത്തി വാട്സ്ആപ്പ്. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ വാട്സ്ആപ്പിന് പ്രശ്നം അനുഭവപ്പെട്ടത്. ഫോട്ടോകൾക്ക് പുറമേ ജിഫ്, സ്റ്റിക്കറും വീഡിയോയും അയയ്ക്കുന്നതിന് പ്രശ്നമുള്ളതായാണ് വാട്സ്ആപ്പ് ഉപയോക്താക്കൾ ചൂണ്ടിക്കാണിച്ചത്.

whatsapp-1579

ആൻഡ്രോയ്ഡ്, ഐഒഎസ് ഫോണുകളിൽ ടെക്സ്റ്റ് മെസേജുകൾക്ക് പ്രശ്നമുണ്ടായിരുന്നില്ല. നിരവധി പേരാണ് വാട്സ്ആപ്പിന് പ്രശ്നം നേരിട്ടതോടെ ട്വിറ്ററിൽ പരാതിയുമായെത്തിയത്. ഇതോടെ #Whatsappdown എന്ന ഹാഷ് ടാഗും ട്വിറ്ററിൽ ട്രെൻഡായി മാറുകയും ചെയ്തു. ഇന്ത്യൻ സമയം ആറ് മണിയോടെയാണ് പ്രശ്നം പരിഹരിച്ചത്. ഇതിനിടെ വാട്സ്ആപ്പ് സ്റ്റാറ്റസുകൾക്കും പ്രശ്നം നേരിട്ടിരുന്നു. ഇന്ത്യയ്ക്ക് പുറമേ മലേഷ്യയിലും ഇന്തോനേഷ്യയിലും യൂറോപ്യൻ രാജ്യങ്ങളിലും സമാന പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇതേക്കുറിച്ച് വാട്സ്ആപ്പിൽ നിന്നുള്ള ഔദ്യോഗിക പ്രതികരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.

English summary
Whatsapp goes down for hours and restores including India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X