വാട്‌സ് ആപ്പിന് പുതിയ മേധാവി; ഇന്ത്യക്കാരന്‍ കുനാല്‍ ഷാ സിഇഒ, ക്രെഡില്‍ 8500 കോടി ഇറക്കി മെറ്റ
ഇന്ത്യന്‍ ഫിന്‍ടെക് സ്ഥാപനമായ ക്രെഡിന്റെ മേധാവി കുനാല്‍ ഷാ വാട്‌സ് ആപ്പിന്റെ പുതിയ മേധാവിയാകും. ക്രെഡില്‍ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ 8550 കോടി രൂപ നിക്ഷേപിച്ചതോടെയാണ് ഇതിന് വഴി തെളിഞ്ഞത്. ക്രെഡിന്റെ 20 ശതമാനം ഓഹരിയാണ് മെറ്റ സ്വന്തമാക്കിയിരിക്കുന്നത്. പ്രൈമറി, സെക്കന്ററി ഓഹരികള്‍ വാങ്ങുകയാണ് മെറ്റ ചെയ്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ക്രെഡിന്റെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ തങ്ങള്‍ക്ക് ആവശ്യമില്ല എന്ന് മെറ്റ പറയുന്നു. പുതിയ നിക്ഷേപത്തോടെ രണ്ട് കമ്പനികളുടെയും നേതൃത്വ തലത്തില്‍ അഴിച്ചുപണി വരുത്തും. ക്രെഡിന്റെ സിഇഒ പദവി കുനാല്‍ ഷാ ഒഴിയും. മെറ്റയുടെ ആഗോള ടീമിനൊപ്പം ചേരും. ഇതോടെയാണ് വാട്‌സ് ആപ്പ് മേധാവിയായി ചുമതലയേല്‍ക്കാന്‍ വഴി തെളിഞ്ഞത്.

വാട്‌സ് ആപ്പിനെ കഴിഞ്ഞ ഏഴ് വര്‍ഷമായി നയിക്കുന്നത് കാത്ത്കാര്‍ട്ട് ആണ്. ഇനി അദ്ദേഹം എഐ വിഭാഗത്തിലായിരിക്കും പ്രവര്‍ത്തിക്കുക. കുനാല്‍ ഷാ വാട്‌സ് ആപ്പിനെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുമെന്ന് മെറ്റ അറിയിച്ചു. വരുമാനം വിപുലമാക്കുന്നതിലാകും ഷായുടെ ശ്രദ്ധ. അതേസമയം, ക്രെഡിന്റെ താല്‍ക്കാലിക സിഇഒ ആയി മിറ്റന്‍ സാംപറ്റ് ചുമതലയേല്‍ക്കും. കമ്പനിയില്‍ 2020 മുതല്‍ ഫിനാന്‍സ് കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമാണ്.
ആരാണ് കുനാല്‍ ഷാ
മുംബൈയില്‍ ജനിച്ചു വളര്‍ന്ന വ്യക്തിയാണ് കുനാല്‍ ഷാ. ഫിലോസഫി പഠിച്ച ശേഷം എംബിഎ എടുത്താണ് ബിസിനസിലേക്ക് കടന്നത്. 2010ല്‍ ഫ്രീചാര്‍ജ് എന്ന കമ്പനി സ്ഥാപിച്ചാണ് തുടക്കം. ഈ കമ്പനി പിന്നീട് സ്‌നാപ്ഡീല്‍ വാങ്ങി. 2018ലാണ് അദ്ദേഹം ക്രെഡ് ആരംഭിച്ചത്. ക്രെഡിറ്റ് കാര്‍ഡ് ബില്‍ കൃത്യസമയം അടയ്ക്കുന്നവര്‍ക്ക് റിവാഡുകള്‍ നല്‍കിയ കമ്പനി അതിവേഗം ജനകീയമായി.
ഇന്ന് ഇന്ത്യയിലെ പ്രധാന ഫിന്‍ടെക് കമ്പനികളിലൊന്നാണ് ക്രെഡ്. കുനാല്‍ ഷായ്ക്ക് നിലവില്‍ 200ല്‍ അധികം സ്റ്റാര്‍ട്ട് അപ്പുകളില്‍ ഓഹരി പങ്കാളിത്തമുണ്ട്. ലോകത്തെ പ്രധാന കമ്പനികളുടെ ഓഹരി വാങ്ങിക്കൂട്ടുകയാണ് മെറ്റ. ഇതിന്റെ ഭാഗമാണ് ക്രെഡിന്റെ 20 ശതമാനം ഓഹരി വാങ്ങിയതും. ഇന്ത്യയിലെ അതിവേഗം വളരുന്ന ഡിജിറ്റല്‍ വിപണിയില്‍ സ്വാധീനം ശക്തമാക്കുകയാണ് മെറ്റ.
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ്, ക്രെഡ് തുടങ്ങി ഡിജിറ്റല്‍ ലോകത്ത് നിര്‍ണായക ശക്തിയായി മാറിയിരിക്കുകയാണ് മെറ്റ. കുനാല്‍ ഷായുടെ വൈദഗ്ധ്യം മെറ്റയ്ക്ക് മുതല്‍കൂട്ടാകുമെന്നാണ് കരുതുന്നത്. 300 കോടിയില്‍ അധികം ഉപയോക്താക്കളുള്ള വാട്‌സ് ആപ്പിന്റെ പുതിയ മേധാവിയായി കുനാല്‍ ഷാ ചുമതലയേല്‍ക്കുന്നത് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പിന്തുണയോടെയാണ്.














Click it and Unblock the Notifications