മെസേജ് തെറ്റിപ്പോയോ, പേടിക്കേണ്ട പരിഹാരം വാട്സ് ആപ്പിലുണ്ട്
തെറ്റി അയച്ച മെസേജുകള്‍ സൃഷ്ടിക്കുന്ന തലവേദന ഇനി ഉണ്ടാകില്ല. റിവോക്ക് എന്ന പുതിയ സംവിധാനം അധികം വൈകാതെ വാട്സ് ആപ്പ് ഉപഭോക്താക്കളില്‍ എത്തും. ജി മെയിലിലെ അണ്‍ഡു സംവിധാനത്തിനു സമാനമാണ് വാട്സ് ആപ്പിന്റ
ന്യൂയോര്‍ക്ക്: വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചു പിടിക്കാന്‍ ആവില്ലെന്നാണ് ചൊല്ല്. സോഷ്യല്‍ മീഡിയയുടെ ഇന്റര്‍നെറ്റ് യുഗത്തില്‍ വാവിട്ട വാക്ക് എന്നതിനേക്കാള്‍ കൈവിട്ട മെസേജ് എന്ന പ്രയോഗമാകും കൂടുതല്‍ യോജിക്കുക. നിലവില്‍ എല്ലാ സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ക്കും കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്ന ഈ പ്രശ്നത്തിന് സമീപഭാവിയില്‍ പരിഹാരമാകും. വാട്സ് ആപ്പാണ് അയച്ച മെസേജ് തിരുത്താന്‍ സാധിക്കുന്ന പുതിയ പരീക്ഷണത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇതോടെ മെസേജ് തെറ്റിപ്പോയി അയച്ചതു മാറിപ്പോയി തുടങ്ങിയ പരാതികള്‍ക്കു പരിഹാരമാകും.
നിലവില്‍ ഇതിന്റെ പരീക്ഷണ പതിപ്പ് വാട്സ് ആപ്പ് പുറത്തിറക്കി കഴിഞ്ഞു. ഈ നവ പരീക്ഷണം അതിന്റെ അവസാന ഘട്ടത്തിലാണ്. പുതിയ സംവിധാനത്തിന്റെ ബീറ്റാ വേര്‍ഷന്‍ പുറത്തിറക്കിയ കാര്യം ട്വിറ്ററിലൂടെയാണ് വാട്സ് ആപ്പ് അറിയിച്ചത്.

അയച്ച മെസേജുകള്‍ തിരുത്താന്‍ കഴിയില്ല എന്നത് സോഷ്യല്‍ മീഡിയകള്‍ നേരിട്ടിരുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ അതിനു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് വാട്സ് ആപ്പ്. ഇത് വാട്സ് ആപ്പിന് ഉപഭോക്താക്കള്‍ക്കിടയിലെ സ്വീകാര്യത വര്‍ധിപ്പിക്കും.

പരിപാടി സംഭവമാണെങ്കിലും തിരുത്തുന്നത് അത്ര വലിയ പണിയല്ല. വാട്സ് ആപ്പിന്റെ മറ്റു ഫീച്ചറുകള്‍ പോലെ ലളിതമാണ് ഇതും. ആദ്യം നമ്മള് അയച്ച മെസേജ് സെലക്ട് ചെയ്യുക. അപ്പോള്‍ റിപ്ലേ, ഫോര്‍വേഡ് എന്നീ ഓപ്ഷനുകള്‍ക്കൊപ്പം റിവോക്ക് എന്ന ഓപ്ഷന് കൂടി പ്രത്യക്ഷപ്പെടും. റിവോക്ക് അമര്‍ത്തുമ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ നമുക്ക് മെസേജ് എഡിറ്റ് ചെയ്ത് അയക്കാം.

അയച്ച മെസേജ് തിരുത്താന്‍ സാധിക്കും എന്നു കരുതി ആരും പണ്ട് ആയച്ച മെസേജുകളുമായി തിരുത്താന്‍ എത്തെണ്ട. സമീകപ കാലത്ത് അയച്ച മെസേജുകള്‍ മാത്രമേ തിരുത്താന്‍ സാധിക്കു എന്നര്‍ത്ഥം.

ഐ ഫോണില്‍ മാത്രമാണ് നിലവില്‍ ഇതിന്റെ ബീറ്റ വേര്‍ഷന്‍ വാട്സ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. പൂര്‍ണ സജ്ജമായതിനു ശേഷം ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വിന്‍ഡോസ് എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ലഭ്യമാകും.

കഴിഞ്ഞ മാസമാണ് വാട്സ് ആപ്പ് വീഡിയോ കോളിംഗ് സൗകര്യം കൊണ്ടുവന്നത്. അതിനു തൊട്ടു പിന്നാലെയാണ് അയച്ച മെസേജുകള്‍ തിരുത്താനുള്ള പുതിയ പരീക്ഷണം ആരംഭിച്ചത്. നിലവില്‍ ഗൂഗിളില്‍ ഉള്ള അണ്‍ഡു ഫീച്ചറിനു സമാനമാണ് വാട്സ് ആപ്പിലെ ഈ പുതിയ സംവിധാനവും.

ഇന്ത്യയില്‍ 16 കോടി ജനങ്ങള്‍ വാട്സ് ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ലോകത്താകമാനം 50 ഭാഷകളിലും 10 ഇന്ത്യന്‍ ഭാഷകളിലും വാട്സ് ആപ്പ് ഉപയോഗിക്കുന്നു. പത്തു കോടടി കോളുകള്‍ ഒരു ദിവസം വാട്സ് ആപ്പ് വഴി നടക്കുന്നുണ്ട്. ഈ പുതിയ ഫീച്ചര്‍ കൂടി എത്തുന്നതോടെ വാട്സ് ആപ്പിന്റെ സ്വീകാര്യത വര്‍ധിക്കുമെന്നതില്‍ തര്‍ക്കമില്ല.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications