കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെസേജ് തെറ്റിപ്പോയോ, പേടിക്കേണ്ട പരിഹാരം വാട്‌സ് ആപ്പിലുണ്ട്

തെറ്റി അയച്ച മെസേജുകള്‍ സൃഷ്ടിക്കുന്ന തലവേദന ഇനി ഉണ്ടാകില്ല. റിവോക്ക് എന്ന പുതിയ സംവിധാനം അധികം വൈകാതെ വാട്‌സ് ആപ്പ് ഉപഭോക്താക്കളില്‍ എത്തും. ജി മെയിലിലെ അണ്‍ഡു സംവിധാനത്തിനു സമാനമാണ് വാട്‌സ് ആപ്പിന്റ

  • By Jince K Benny
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചു പിടിക്കാന്‍ ആവില്ലെന്നാണ് ചൊല്ല്. സോഷ്യല്‍ മീഡിയയുടെ ഇന്റര്‍നെറ്റ് യുഗത്തില്‍ വാവിട്ട വാക്ക് എന്നതിനേക്കാള്‍ കൈവിട്ട മെസേജ് എന്ന പ്രയോഗമാകും കൂടുതല്‍ യോജിക്കുക. നിലവില്‍ എല്ലാ സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ക്കും കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്ന ഈ പ്രശ്‌നത്തിന് സമീപഭാവിയില്‍ പരിഹാരമാകും. വാട്‌സ് ആപ്പാണ് അയച്ച മെസേജ് തിരുത്താന്‍ സാധിക്കുന്ന പുതിയ പരീക്ഷണത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇതോടെ മെസേജ് തെറ്റിപ്പോയി അയച്ചതു മാറിപ്പോയി തുടങ്ങിയ പരാതികള്‍ക്കു പരിഹാരമാകും.

നിലവില്‍ ഇതിന്റെ പരീക്ഷണ പതിപ്പ് വാട്‌സ് ആപ്പ് പുറത്തിറക്കി കഴിഞ്ഞു. ഈ നവ പരീക്ഷണം അതിന്റെ അവസാന ഘട്ടത്തിലാണ്. പുതിയ സംവിധാനത്തിന്റെ ബീറ്റാ വേര്‍ഷന്‍ പുറത്തിറക്കിയ കാര്യം ട്വിറ്ററിലൂടെയാണ് വാട്‌സ് ആപ്പ് അറിയിച്ചത്.

അയച്ച മെസേജും തിരുത്താം

അയച്ച മെസേജുകള്‍ തിരുത്താന്‍ കഴിയില്ല എന്നത് സോഷ്യല്‍ മീഡിയകള്‍ നേരിട്ടിരുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ അതിനു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് വാട്‌സ് ആപ്പ്. ഇത് വാട്‌സ് ആപ്പിന് ഉപഭോക്താക്കള്‍ക്കിടയിലെ സ്വീകാര്യത വര്‍ധിപ്പിക്കും.

തിരുത്തുന്നതെങ്ങനെ?

പരിപാടി സംഭവമാണെങ്കിലും തിരുത്തുന്നത് അത്ര വലിയ പണിയല്ല. വാട്‌സ് ആപ്പിന്റെ മറ്റു ഫീച്ചറുകള്‍ പോലെ ലളിതമാണ് ഇതും. ആദ്യം നമ്മള്‍ അയച്ച മെസേജ് സെലക്ട് ചെയ്യുക. അപ്പോള്‍ റിപ്ലേ, ഫോര്‍വേഡ് എന്നീ ഓപ്ഷനുകള്‍ക്കൊപ്പം റിവോക്ക് എന്ന ഓപ്ഷന്‍ കൂടി പ്രത്യക്ഷപ്പെടും. റിവോക്ക് അമര്‍ത്തുമ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ നമുക്ക് മെസേജ് എഡിറ്റ് ചെയ്ത് അയക്കാം.

പഴയ മെസേജ് തിരുത്താനാകില്ല

അയച്ച മെസേജ് തിരുത്താന്‍ സാധിക്കും എന്നു കരുതി ആരും പണ്ട് ആയച്ച മെസേജുകളുമായി തിരുത്താന്‍ എത്തെണ്ട. സമീകപ കാലത്ത് അയച്ച മെസേജുകള്‍ മാത്രമേ തിരുത്താന്‍ സാധിക്കു എന്നര്‍ത്ഥം.

ബീറ്റ വേര്‍ഷന്‍

ഐ ഫോണില്‍ മാത്രമാണ് നിലവില്‍ ഇതിന്റെ ബീറ്റ വേര്‍ഷന്‍ വാട്‌സ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. പൂര്‍ണ സജ്ജമായതിനു ശേഷം ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വിന്‍ഡോസ് എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ലഭ്യമാകും.

പുത്തന്‍ പരീക്ഷണങ്ങള്‍ തുടരുന്നു

കഴിഞ്ഞ മാസമാണ് വാട്‌സ് ആപ്പ് വീഡിയോ കോളിംഗ് സൗകര്യം കൊണ്ടുവന്നത്. അതിനു തൊട്ടു പിന്നാലെയാണ് അയച്ച മെസേജുകള്‍ തിരുത്താനുള്ള പുതിയ പരീക്ഷണം ആരംഭിച്ചത്. നിലവില്‍ ഗൂഗിളില്‍ ഉള്ള അണ്‍ഡു ഫീച്ചറിനു സമാനമാണ് വാട്‌സ് ആപ്പിലെ ഈ പുതിയ സംവിധാനവും.

ഉയരുന്ന താര മൂല്യം

ഇന്ത്യയില്‍ 16 കോടി ജനങ്ങള്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ലോകത്താകമാനം 50 ഭാഷകളിലും 10 ഇന്ത്യന്‍ ഭാഷകളിലും വാട്‌സ് ആപ്പ് ഉപയോഗിക്കുന്നു. പത്തു കോടടി കോളുകള്‍ ഒരു ദിവസം വാട്‌സ് ആപ്പ് വഴി നടക്കുന്നുണ്ട്. ഈ പുതിയ ഫീച്ചര്‍ കൂടി എത്തുന്നതോടെ വാട്‌സ് ആപ്പിന്റെ സ്വീകാര്യത വര്‍ധിക്കുമെന്നതില്‍ തര്‍ക്കമില്ല.

English summary
Whats app users can edit sent messages in future. Beta version of the revoke option is now available in iOS platform. Revoke option is same as the undo option in Gmail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X