വാട്‌സ് ആപ്പ് ഫ്രീ കോളോ... തട്ടിപ്പില്‍ പെടല്ലേ
സാന്‍ഫ്രാന്‍സിസ്‌കോ: വാട്‌സ് ആപ്പ് വഴി സൗജന്യ കോളിംഗ് സൗകര്യം ലഭിക്കുമെന്ന കാര്യം അടുത്തിടെയാണ് എല്ലാവരും അറിഞ്ഞത്. എന്നാല്‍ പിന്നെ അതങ്ങ് ഉപയോഗിച്ചേക്കാം എന്ന് കരുതിയിരിക്കുകയായിരിക്കും എല്ലാവരും.
പക്ഷേ ഒരു കാര്യം മനസ്സിലാക്കിക്കോളൂ... ഈ സംവിധാനം വാട്‌സ് ആപ്പ് ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ട് ഇതിന്റെ പേരില്‍ വന്‍ സൈബര്‍ തട്ടിപ്പുകളാണ് അരങ്ങേറുന്നത്.

തിരഞ്ഞെടുക്കപ്പെട്ട ചില ഉപഭോക്താക്കള്‍ക്ക് മാത്രമാണ് വാട്‌സ് ആപ്പ് സൗജന്യ കോള്‍ സേവനം നല്‍കിയിട്ടുള്ളത്. ഇന്ത്യയിലും ചിലര്‍ക്ക് ഇത് ലഭിച്ചിട്ടുണ്ട്. ഈ സേവനം ലഭിച്ചവര്‍ക്ക് മറ്റുള്ളവരെ ഫ്രീ കോള്‍ സേവനത്തിലേക്ക് ക്ഷണിക്കാന്‍ കഴിയും. അങ്ങനെ മാത്രമേ ഫ്രീ കോളിംഗ് എന്ന ഫീച്ചര്‍ മറ്റുള്ളവര്‍ക്ക് ലഭിക്കൂ.
ഇതാണിപ്പോള്‍ തട്ടിപ്പിനായി ഉപയോഗിക്കുന്നത്. കോളിംഗ് ഫീച്ചര്‍ ഉപയോഗിക്കാനുള്ള ക്ഷണം എന്ന രീതിയില്‍ സന്ദേശങ്ങളയക്കും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ മൊബൈലില്‍ വൈറസ് കയറും എന്ന് ഉറപ്പാണ്.
ലോകത്ത് ഏറ്റവും അധിക് ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയകളില്‍ ഒന്നാണ് വാട്‌സ് ആപ്പ്. അടുത്തിടെ ഫേസ്ബുക്ക് വാട്‌സ് ആപ്പിനെ വന്‍ വിലകൊടുത്ത് ഏറ്റെടുക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications