കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രസിഡന്റായാല്‍ പ്രഥമ പരിഗണന കൊറോണ വൈറസ്‌ പ്രതിരോധം; വ്യക്തമാക്കി ജോ ബൈഡന്‍

Google Oneindia Malayalam News

ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ തന്റെ ആദ്യ പരിഗണന കൊറോണ വൈറസ്‌ ബാധയെ രാജ്യത്ത്‌ നിന്ന്‌ തുടച്ചു നീക്കലായിരിക്കുമെന്ന്‌ വ്യക്തമാക്കി ഡെമോക്രാറ്റിക്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ഥി ജോ ബൈഡന്‍. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ താന്‍ ആദ്യം അമേരിക്കയിലെ പ്രശസ്‌ത വൈറസ്‌ രോഗ വിദഗ്‌ധനായ ഡോ. ആന്റണി ഫൗസിയുമായി ബന്ധപ്പെടുമെന്നും, വൈറസ്‌ രോഗ ബാധ തടയാനുള്ള നിര്‍ദേശങ്ങള്‍ ആരായുമെന്നും ജോ ബൈഡന്‍ പറഞ്ഞു. രാജ്യ വ്യാപകമായി മാസക്‌ നിര്‍ബന്ധമാക്കും. ജനുവരി അവസാനത്തോടെ കോവിഡ്‌ ബാധ തുടച്ചു നീക്കുന്ന നപടികള്‍ക്കായി കോണ്‍ഗ്രസില്‍ ബില്ല്‌ പാസാക്കുമെന്നും ബൈഡന്‍ അവകാശപ്പെട്ടു.

കൊറോണ വൈറസ്‌ ബാധ തടയുന്നതില്‍ നിലവിലെ പ്രസിഡന്റ്‌ ഡൊണ്‌ള്‍ഡ്‌ ട്രംപ്‌ പരാജയപ്പെട്ടിരുന്നു.നിലവില്‍ ലോകത്ത്‌ ഏറ്റവും കൂടുതല്‍ കോവിഡ്‌ ബാധിതരുള്ളത്‌ അമേരിക്കയിലാണ്‌. എന്നാല്‍ ബൈഡന്‍ പ്രസിഡന്റ്‌ ആയാല്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി പൊതുജനാരോഗ്യം സംരക്ഷിക്കുക എന്നത്‌ തന്നെയാകും.നൂറ്റാണ്ടിലെ ഏറ്റവും മോശമായ അവസ്ഥയിലാണ്‌ നിലവില്‍ അമേരിക്കയുടെ ആരോഗ്യ മേഖല.

biden

എന്നാല്‍ കൊറോണ വൈറസ്‌ വ്യാപനം അത്ര പെട്ടന്ന്‌ തടയാന്‍ സാധിക്കില്ല എന്നാണ്‌ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നത്‌. രാജ്യത്ത്‌ മാസ്‌ക്‌ നിര്‍ബന്ധമാക്കുന്ന നിയമം നടപ്പിലാക്കാന്‍ പ്രസിഡന്റിന്റെ പരിമിതമായ അധികാരമുപയഗിച്ച്‌ നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും, റിപ്പബ്‌ളിക്കന്‍സ്‌ ഇതിനെ ശക്തമായി എതിര്‍ക്കുമെന്നും വിദഗ്‌ധര്‍ കണക്കു കൂട്ടുന്നു . എന്നാല്‍ തങ്ങള്‍ക്കു കൊറാണ വൈറസ്‌ വ്യാപനത്തെ തടയാന്‍ സാധിക്കുമെന്നാണ്‌ ജോ ബൈഡന്‍ ആവര്‍ത്തിച്ച്‌ വ്യക്തമാക്കുന്നത്‌. താന്‍ നിലവിലെ പ്രസിഡന്റനെ പോലെ കൊവിഡിനു മുന്നില്‍ അടിയറവ്‌ പറയില്ലെന്നും ബൈഡന്‍ പറഞ്ഞു . സ്‌കൂളുകള്‍ തുറന്ന്‌ പ്രവര്‍ത്തിക്കുന്നതിന്‌ 30 കോടി ബില്യന്‍ ഡോളറും.

സാമ്പത്തിക നിലയെ മെച്ചപ്പെടുത്താന്‍ 700 ബില്യന്‍ ഡോളറിന്റെ ധനസാഹായവും പ്രസിഡന്റ്‌ സ്ഥാനത്തെത്തിയാല്‍ കോണ്‍ഗ്രസില്‍ പാസാക്കുമെന്നും ബൈഡന്‍ അവകാശപ്പെട്ടു. ഒരോ സ്‌റ്റേറ്റിലും ദിനംപ്രതിയുള്ള കോവിഡ്‌ പരിശോധന കൂട്ടുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു . നിലവില്‍ അമേരിക്കയില്‍ 7.5 മില്യന്‍ കോവിഡ്‌ പരിശോധനകളാണ്‌ ദിവസേന നടക്കുന്നത്‌. നവംബര്‍ മൂന്നിന്‌ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ്‌ ട്രംപും,ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ഥിയായ ജോ ബൈഡനും തമ്മിലാണ്‌ മത്സരം.

English summary
when i elected to American president, first preference is prevent corona says joe biden
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X