മണല്‍പ്പരപ്പിന്റെ സൗദിയില്‍ ഇനി മഞ്ഞുമഴ പെയ്യും... സൗദിയില്‍ അതിശൈത്യം, മരുഭൂമി മഞ്ഞാവും
കടുത്ത ശൈത്യം ആണ് സൗദിയില്‍. കനത്ത മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍
റിയാദ്: സൗദി അറേബ്യ എന്ന് കേള്‍ക്കുമ്പോള്‍ മണലാരണ്യമായിരിക്കും പലരുടേയും മനസ്സിലേക്ക് ഓടിയെത്തുക. മരുഭൂമികള്‍ നിറഞ്ഞ ഒരു രാജ്യം, കൊടും ചൂടും ആവശ്യത്തിലധികം എണ്ണ സമ്പത്തും ഉള്ള രാജ്യം!!!
എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല ഇപ്പോള്‍. സൗദി അറേബ്യ നേരിടുന്നത് അതി ശൈത്യമാണ്. മലയാളികള്‍ക്ക് പോലും കേരളത്തില്‍(ചില പ്രദേശങ്ങളിലുണ്ട്) അനുഭവിക്കാന്‍ പറ്റാത്തത്ര വലിയ തണുപ്പാണ് ഇനി സൗദിക്ക് മുന്നില്‍ കുറച്ച് നാളുകളില്‍ ഉണ്ടാവുക.
മണല്‍പ്പരപ്പുകളെ മഞ്ഞ് മൂടും. അന്തരീക്ഷ ഊഷ്മാവ് പൂജ്യം ഡിഗ്രിയിലും താഴെയാകും. എന്താണ് സൗദിയില്‍ സംഭവിക്കുന്നത്.

ഡിസംബര്‍ 22 ഓടെ തന്നെ ഇത്തവണത്തെ ശൈത്യകാലം തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ശൈത്യം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

ചുട്ടുപൊള്ളുന്ന മരുഭൂമികള്‍ ഇനി കുറച്ച് കാലത്തേയ്ക്ക് മഞ്ഞുകടലാവും എന്നതാണ് യാഥാര്‍ത്ഥ്യം. കനത്ത മഞ്ഞുവീഴ്ചയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നോട്ട് വയ്ക്കുന്നത്.

സൈബീരിയന്‍ മലനിരകളില്‍ നിന്നുള്ള ശീതക്കാറ്റാണ് സൗദിയില്‍ ശൈത്യത്തിന് വഴിയൊരുക്കുന്നത്. മൂന്ന് മാസത്തോളം ശൈത്യകാലം തുടരുന്നതാണ് പതിവ്. എന്നാല്‍ എല്ലാ ശൈത്യകാലങ്ങളിലും മഞ്ഞ് വീഴ്ച പതിവല്ല.

അതി ശൈത്യത്തിന്റെ വരവ് 24-ാം സൗര ചക്രത്തോടെയാണ് എന്നാണ് വിലയിരുത്തുന്നത്. 2008 ല്‍ ആയിരുന്നു ഇതിന്റെ തുടക്കം. 2020 ല്‍ ഇത് അവസാനിക്കുകയും ചെയ്യും.

ഇത്തവണത്തെ ശൈത്യം മാര്‍ച്ച 21 വരെ നീണ്ട് നില്‍ക്കും എന്നാണ് അറബ് യൂണിയന്‍ ഫോര്‍ അസ്‌ട്രോണമി ആന്റ് സ്‌പേസ് സയന്‍സസ് വ്യക്തമാക്കുന്നത്. കടുത്ത തണുപ്പ് തന്നെ ആയിരിക്കും ഇത്തവണ.

ഉത്തര സൗദി, അല്‍ഖസീം, റിയാദ് തുടങ്ങിയ മേഖലകളില്‍ അതി ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. കാഴ്ച മറക്കുന്ന അതി ശക്തമായ പൊടിക്കാറ്റായിരിക്കും ഇത്. മക്കയിലും മദീനയിലും പൊടിക്കാറ്റിന് സാധ്യതയുണ്ട്.

അതി ശക്തമായ ശൈത്യക്കാറ്റില്‍ അന്തരീക്ഷ ഊഷ്മാവ് പൂജ്യം ഡിഗ്രിയ്ക്ക് താഴെയെത്തും എന്നാണ് വിലയിരുത്തുന്നത്. കനത്ത മഴയ്ക്കുള്ള സാധ്യതയും ഉണ്ട്.

ഉത്തര സൗദി ആയിരിക്കും ഇത്തവണ ഏറ്റവും ശക്തമായ ശൈത്യത്തിന്റെ പിടിയിലാവുക, ഇവിടങ്ങളില്‍ താപനില മൈനസ് എട്ട് ഡിഗ്രി വരെ താഴേക്ക് പോകാനുള്ള സാധ്യതയുണ്ട്. റിയാദില്‍ മൈനസ് 2 ഡിഗ്രി വരെ താപനില എത്തിയേക്കും

ശൈത്യം രൂക്ഷമായാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എല്ലാവരും എടുത്തുകൊണ്ടിരിക്കുകയാണ്. ആവശ്യത്തിന് ഭക്ഷണ സാമഗ്രികളും ഇന്ധനവും എല്ലാം സംഭരിക്കുന്ന തിരിക്കിലാണ് പലരും.

ഏത് അടിയന്തര സാഹചര്യത്തേയും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ അധികൃതരും സ്വീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications