കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി രാജാവിന് വലുത് ഒബാമയല്ല, മതമാണ്

Google Oneindia Malayalam News

സൗദി അറേബ്യയാണ് രാജ്യം. ശരിയത്താണ് നിയമം എന്ന് സലിംകുമാര്‍ കഥാപാത്രം പെരുമഴക്കാലം എന്ന സിനിമയില്‍ പറഞ്ഞത് വെറുതെയല്ല. സൗദി അറേബ്യയ്ക്ക് ചില പ്രത്യേകതകളൊക്കെയുണ്ട്. സൗദിയില്‍ മതമാണ് പ്രധാനം. അതിഥിയായി എത്തുന്നത് ബരാക് ഒബാമ ആയാല്‍ പോലും മതം കഴിഞ്ഞേ അതിഥിക്ക് സ്ഥാനമുള്ളൂ. ഈ വീഡിയോ പറയുന്നത് അതാണ്.

അതിഥി ദേവോ ഭവ എന്ന് പറയും, അത് ഇവിടെ ഇന്ത്യയില്‍. മറ്റ് സ്ഥലങ്ങളിലും അതിഥിയെ ദൈവമായി കരുതുന്നവരുണ്ട്. എന്നാല്‍ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിന് മതമാണ് വലുത്. അല്ലെങ്കില്‍ മതം കഴിഞ്ഞിട്ടേയുള്ളൂ അതിഥി. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസിന്റെ മരണവിവരമറിഞ്ഞ് അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ സൗദി സന്ദര്‍ശിക്കുന്നതിനിടയിലുള്ള വീഡിയോ ആണ് സോഷ്യല്‍ സൈറ്റുകളില്‍ പ്രചരിക്കുന്നത്.

obama-king-salman

ഒബാമയ്ക്കും ഭാര്യ മിഷേല്‍ ഒബാമയ്ക്കും രാജകൊട്ടാരത്തില്‍ നല്‍കിയ സ്വീകരണത്തിനിടെയാണ് പള്ളിയില്‍ നിന്നും ബാങ്ക് വിളി മുഴങ്ങിയത്. ഉടന്‍ തന്നെ സ്വീകരണ ചടങ്ങുകളെല്ലാം നിര്‍ത്തിവെച്ച് രാജാവും കൂട്ടരും പള്ളിയിലേക്ക് പോകുകയായിരുന്നു. ബരാക് ഒബാമയോട് ക്ഷമാപണം നടത്തിയാണ് രാജാവ് പ്രാര്‍ഥനയ്ക്കായി പള്ളിയിലേക്ക് പോയത്.

ഏത് വലിയ അതിഥിയെക്കാളും വലിയവന്‍ സ്രഷ്ടാവാണ് എന്ന സന്ദേശമായാണ് വിശ്വാസികള്‍ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിന്റെ പ്രവൃത്തിയെ കാണുന്നത്. അല്ല സൗദി രാജാവ് അതിഥിയായ ബരാക് ഒബാമയെ അപമാനിക്കുകയാണ് ചെയ്തത് എന്ന് പറയുന്നവരും ഉണ്ട്. അല്‍ ജസീറ ടി വിയാണ് സംഭവത്തിന്റെ വീഡിയോ പുറത്ത് വിട്ടത്. വീഡിയോ കാണൂ.

English summary
New King of Saudi Arabia King Salman leaves US President Obama alone to attend prayer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X