'പണി മുഖ്യം ബിഗിലേ'; മസ്ക് മുതലാളിയായപ്പോൾ പണി കിട്ടിയത് ജീവനക്കാർക്ക്, കിടത്തം ഓഫീസിൽ, വൈറൽ ചിത്രം
ന്യൂയോർക്ക്: ജോലീ തീർത്തിട്ട് വീട്ടിൽ പോയാൽ മതിയെന്ന് മുതലാളി പറഞ്ഞാൽ എന്ത് ചെയ്യും? ഒന്നുകിൽ പണി പൂർത്തിയാക്കി വീട് പിടിക്കും അല്ലെങ്കിൽ? ഉറക്കം ഓഫീസിലാക്കും, അല്ല പിന്നെ!! എന്തായാലും പണി കഴിയാഞ്ഞിട്ടാണോ അതോ പണി കിട്ടിയതാണോയെന്ന് വ്യക്തമല്ലാത്ത, അത്തരമൊരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ട്വിറ്ററിലെ മാനേജറാണ് ചിത്രത്തിലുള്ളത്. കമ്പിളി പുതച്ച് ഓഫീസിനുള്ളിൽ നിലത്ത് കിടന്നുറങ്ങുന്നകയാണവർ. ട്വിറ്ററിലെ മറ്റൊരു ജീവനക്കാരനാണ് ഈ ചിത്രം പങ്കിട്ടത്. സോഷ്യൽ മീഡിയയിൽ ചിത്രം നിമിഷ നേരം കൊണ്ടാണ് വൈറലായത്.

ട്വിറ്ററിലെ ഇവാൻ ജോൺസ് ആണ് തന്റെ പ്രൊഡക്ട് മാനേജറായ എസ്തർ ക്രോഫോർഡ് കിടന്നുറങ്ങുന്ന ചിത്രം പങ്കിട്ടത്. 'ഇലോൺ ട്വിറ്ററിൽ നിങ്ങളുടെ ബോസിൽ നിന്നും നിങ്ങൾക്ക് എന്തെങ്കിലും വേണ്ടപ്പോൾ' എന്ന കുറിപ്പോടെയാണ് ചിത്രം പങ്കിട്ടത്. ഇത് എസ്തർ റീ ട്വീറ്റ് ചെയ്തിട്ടുണ്ട്. സമയപരിധി പാലിക്കാൻ നിങ്ങളുടെ ടീം 24 മണിക്കൂറും പരിശ്രമിക്കുമ്പോൾ ചിലപ്പോൾ നിങ്ങൾക്ക് ജോലി സ്ഥലത്ത് കിടക്കേണ്ടി വരും', എസ്തർ കുറിച്ചു.

അതേസമയം ചിത്രത്തെ കുറിച്ച് ട്വിറ്റിൽ ചർച്ച കൊഴുത്തതോടെ കൂടുതൽ വിശദീകരണവുമായി ക്രോഫോർഡ് എത്തി. 'ചില ആളുകൾക്ക് വ്യക്തത വരാത്തതിനാൽ വിശദീകരിക്കാം, കഠിനമായ കാര്യങ്ങൾ ചെയ്യുന്നതിന് ചില ത്യാഗങ്ങൾ നടത്തേണ്ടി വരും. പ്രത്യേകിച്ച് സമയം, ഊർജം എന്നിവ. എന്നെ സംബന്ധിച്ച് എനിക്ക് കീഴിൽ ലോകമെമ്പാടും ടീം അംഗങ്ങൾ ഉണ്ട്. അവർ ജീവിതത്തിലേക്ക് പുതിയ പല കാര്യങ്ങളും കൊണ്ടുവരാൻ തീവ്രമായി ശ്രമിക്കുകയാണ്. അതിനാൽ അവരുടെ ഊർജം നിലനിർത്തുന്നതിന് അവർക്കൊപ്പം തന്നെ താനും ഉണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്, അവരുടെ പ്രവർത്തികൾ തടസപ്പെടാതെ മുന്നോട്ട് കൊണ്ടുപോകേണ്ടതായുണ്ട്', എസ്തർ കുറിച്ചു.

'ട്വിറ്ററിൽ അതിശയകരമാം വിധം കഴിവുറ്റ ടീം അംഗങ്ങൾക്കൊപ്പമാണ് പ്രവർത്തിക്കുന്നത്.ഇത് ഒരു സാധാരണ സമയമല്ല. ഒരു വലിയ ബിസിനസ് ഒരാഴ്ചയിൽ താഴെ സമയത്തിനിടെ വലിയൊരു സാംസ്കാരിക പരിവർത്തനത്തിലേക്ക് കടന്നിരിക്കുകയാണ്. ഡിസൈൻ, എഞ്ചിനീയറിംഗ്, നിയമപരമായ കാര്യങ്ങൾ, ധനകാര്യം, മാർക്കറ്റിംഗ് തുടങ്ങി എല്ലാ മേഖലകളിലും എല്ലാവരും അവരുടെ മുഴുവൻ കഴിവുകളും നൽകി പ്രവർത്തിക്കുകയാണ്. ഞങ്ങൾ ഒരു ടീമാണ്. അത് വ്യക്തമാക്കുന്നതിനാണ് ഞങ്ങൾ #LoveWhereYouWork എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ചത്. അതിനാലാണ് ഞാൻ #SleepWhereYouWork എന്ന കാപ്ഷനോടെ റീട്വീറ്റ് ചെയ്തത്. വലിയൊരു ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളിലൂടെയായിരുന്നു ഞങ്ങൾ മാസങ്ങളായി കടന്ന് പോയിക്കൊണ്ടിരുന്നത്. ജീവനക്കാരുടെ ശക്തിയിലും പ്രതിരോധത്തിലും താൻ അഭിമാനിക്കുന്നു', അവർ ട്വീറ്റിൽ പറഞ്ഞു.

ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതോടെ ജീവനക്കാർക്ക് ജോലി സമ്മർദ്ദം കൂടുകയാണെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പുതിയ മാറ്റങ്ങൾ ട്വിറ്ററില്‍ നടപ്പാക്കുന്നതിന് ജോലിയില്‍ കർശനമായ സമയപരിധി പാലിക്കണമെന്നും അധിക മണിക്കൂർ പണിയെടുക്കണമെന്നും മാനേജർമാർക്ക് നിർദ്ദേശം നൽകിയിരുന്നുവെന്നാണ് വാർത്തകൾ. ചില എഞ്ചിനീയർമാരോട് ദിവസത്തിൽ 12 മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും ജോലി ചെയ്യാൻ നിർദ്ദേശിച്ചതായുള്ള വാർത്തകൾ സി എൻ ബി സി പുറത്തുവിട്ടിരുന്നു.

അതേസമയം ട്വിറ്ററിലെ 50 ശതമാനം ജീവനക്കാരേയും പിരിച്ച് വിടാൻ ഇലോൺ മസ്ക് തയ്യാറെടുക്കുകയാണെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. 3700 ഓളം ജീവനക്കാരെ പിരിച്ച് വിട്ടേക്കുമെന്നാണ് സൂചന.ട്വിറ്ററിന് വേണ്ടി കാര്യമായ സംഭാവന നൽകാൻ കഴിയാത്ത ജീവനക്കാർക്ക് പുറത്ത് പോകാം എന്നതാണ് മസ്കിന്റെ നിലപട്. പിരിച്ചുവിടേണ്ട ആളുകളുടെ പട്ടിക തയ്യാറാക്കി നല്‍കാന്‍ മാനേജര്‍മാരോട് മസ്‌ക് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'











Click it and Unblock the Notifications