വിമാനത്തിന്റെ ടോയ്ലെറ്റ് വാതില്‍ പൈലറ്റ് വെട്ടിപ്പൊളിച്ചു, എന്താവും കാരണം?
ലണ്ടന്‍: നെക്സ്റ്റ് ജെറ്റ് വിമാനത്തില്‍ നാടകീയ രംഗങ്ങള്‍. ടോയ്ലെറ്റില് കയറിയ ഒരു യാത്രക്കാരന് പുറത്തിറങ്ങാന്‍ വിസമ്മതിച്ചതാണ് സംഭവബഹുലമായ നിമിഷങ്ങളള്ക്ക് കാരണമായത്. യാത്രക്കാരന് പുറത്തിറങ്ങാന്‍ വൈകിയതിനെ തുടര്‍ന്ന് വിമാനത്തിന്റെ ടോയ്ലെറ്റ് വാതില്‍ വെട്ടിപ്പൊളിക്കേണ്ടി വന്നു. ബി ബി സിയാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
വിമാനം ലാന്‍ഡ് ചെയ്യാന്‍ മിനുട്ടുകള്‍ മാത്രം ശേഷിക്കേയായിരുന്നു യാത്രക്കാരന്റെ അഭ്യാസം. അമ്പതുകള്‍ പ്രായം തോന്നിക്കുന്ന ഇയാള്‍ മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റോക്ഹോമില് നിന്നും പറന്നുയര്‍ന്ന വിമാനം ഏണ്സ്കോള്സ്വികില് ലാന്‍ഡ് ചെയ്യാനൊരുങ്ങവേയാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്.

ക്യാപ്റ്റന്‍ നേരിട്ടെത്തി ആവശ്യപ്പെട്ടിട്ടും യാത്രക്കാരന് ടോയ്ലെറ്റിന്റെ വാതില്‍ തുറക്കാന്‍ കൂട്ടാക്കിയില്ല. കാബിന് ക്രൂ അംഗങ്ങളും തങ്ങളെക്കൊണ്ട് പറ്റുന്നത് പോലെ ശ്രമിച്ചുനോക്കി. പിന്നീട് മഴു എടുത്ത് ക്യാപ്റ്റന്‍ വാതില്‍ വെട്ടിപ്പൊളിക്കുകയായിരുന്നു. സ്വീഡിഷ് വ്യോമയാന നിയമം ലംഘിച്ച ഇയാളെ തല്ക്കാലം അറസ്റ്റ് ചെയ്തിട്ടില്ല. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ ആറ് മാസം തടവോ പിഴയോ കിട്ടാവുന്ന കുറ്റമാണ് ഇയാള്‍ ചെയ്തിരിക്കുന്നത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications