സൗദി അറേബ്യയും യുഎഇയും കുവൈത്തും വേണ്ട; ഇസ്രായേലിന് എണ്ണ വരുന്നത് മറ്റൊരു വഴിക്ക്...

ടെല്‍ അവീവ്: ലോകത്ത് എണ്ണയുടെ പ്രധാന ഉറവിടം പശ്ചിമേഷ്യയാണ്. സൗദി അറേബ്യയും യുഎഇയും കുവൈത്തുമെല്ലാം ഉള്‍പ്പെടുന്ന ജിസിസി രാജ്യങ്ങളുടെ പ്രധാന വരുമാന മാര്‍ഗവും എണ്ണയാണ്. ലോകത്ത് എണ്ണ വില നിശ്ചയിക്കുന്നതിലും വിപണിയിലെ സ്ഥിരത നിലനിര്‍ത്തുന്നതിലും ഈ മേഖലയിലെ രാജ്യങ്ങള്‍ക്ക് സുപ്രധാന പങ്കാണുള്ളത്.

പശ്ചിമേഷ്യയില്‍ കുഴപ്പങ്ങളുണ്ടായാല്‍ എണ്ണവില ഉയരാന്‍ ഇടയാക്കും. കാരണം ഇതുവരെ കണ്ടെത്തിയ എണ്ണയുടെ പകുതിയും ഈ മേഖലയിലാണുള്ളത്. മത്രമല്ല, ഉല്‍പ്പാദിപ്പിക്കുന്നതിന്റെ മൂന്നിലൊന്നും പശ്ചിമേഷ്യയിലാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പലസ്തീന്‍ ഇസ്രായേല്‍ യുദ്ധം തുടങ്ങി മൂന്നാഴ്ച പിന്നിട്ടിട്ടും എണ്ണവിലയില്‍ ആശങ്കയുണ്ടായിട്ടില്ല.

israel-oil-news

ഇതിന് കാരണം ഇസ്രായേല്‍ എണ്ണ ആവശ്യത്തിന് വേണ്ടി പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളെ കാര്യമായി ആശ്രയിക്കുന്നില്ല എന്നതാണ്. വിവിധ രാജ്യങ്ങളില്‍ നിന്നാണ് ഇസ്രായേല്‍ എണ്ണ വാങ്ങുന്നത്. കഴിഞ്ഞ മെയ് മുതല്‍ 220000 ബാരല്‍ എണ്ണയാണ് ഇസ്രായേല്‍ ഓരോ ദിവസവും ഇറക്കുമതി ചെയ്യുന്നത്. പ്രധാനമായും രണ്ട് മുസ്ലിം രാജ്യങ്ങളില്‍ നിന്നാണിത്. അസര്‍ബൈജാനില്‍ നിന്നും കസാകിസ്ഥാനില്‍ നിന്നും.

ഈ രണ്ട് രാജ്യങ്ങള്‍ക്ക് പുറമെ എണ്ണയ്ക്ക് വേണ്ടി ഇസ്രായേല്‍ ആശ്രയിക്കുന്നത് ആഫ്രിക്കന്‍ രാജ്യങ്ങളെയാണ്. പ്രധാനമായും ഗാബോണിനെ. കൂടാതെ അമേരിക്കയില്‍ നിന്ന് ഇസ്രായേല്‍ എണ്ണ വാങ്ങുന്നുണ്ട്. അമേരിക്ക നല്‍കുന്ന പിന്തുണയാണ് ഇസ്രായേലിന് വലിയ ശക്തി. മറ്റു രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കാനും കരാറുകള്‍ക്കും അമേരിക്കയാണ് ഇസ്രായേലിനെ സഹായിക്കുന്നത്.

മേല്‍പ്പറഞ്ഞ രാജ്യങ്ങള്‍ക്ക് പുറമെ ബ്രസീലില്‍ നിന്നും ഇസ്രായേല്‍ എണ്ണ വാങ്ങുന്നു. അടുത്ത കാലത്തായി അന്താരാഷ്ട്ര വിപണിയില്‍ ബ്രസീലില്‍ നിന്നുള്ള എണ്ണ വര്‍ധിച്ചുവരികയാണ്. ഇസ്രായേല്‍ സ്വന്തമായി എണ്ണ ഉല്‍പ്പാദിപ്പിക്കുന്നുമുണ്ട്. എന്നാല്‍ അതുകൊണ്ട് മാത്രം ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാകില്ല. വിവിധ മേഖലകളില്‍ നിന്ന് എണ്ണ വാങ്ങുന്നതിനാല്‍ ഏതെങ്കിലും പ്രദശത്തെ പ്രശ്‌നം ഇസ്രായേലിന് എണ്ണ പ്രതിസന്ധിയുണ്ടാക്കില്ലെന്ന് ചുരുക്കം.

മൂന്ന് മേഖലയിലൂടെയാണ് ഇസ്രായേലിലേക്ക് എണ്ണ എത്തുന്നത്. അഷ്‌കലോണ്‍ തുറമുഖം, മെഡിറ്ററേനിയന്‍ കടലിലെ ഹൈഫ തുറമുഖം, ചെങ്കടലിലെ എലിയാത്ത് തുറമുഖം എന്നിവയാണവ. അഷ്‌കലോണ്‍ വഴിയാണ് കൂടുതല്‍ എണ്ണ വരുന്നത്. പ്രതിദിനം 180000 ബാരല്‍ എണ്ണയാണ് ഇതുവഴി ഇസ്രായേലിലെത്തുന്നത്. ഇതാകട്ടെ ഹമാസിന് സ്വാധീനമുള്ള ഗാസയോട് ചേര്‍ന്നുള്ള പ്രദേശമാണ്.

അഷ്‌കലോണ്‍ തുറമുഖത്തിന് ഇസ്രായേല്‍ വലിയ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇവിടെ ആക്രമണമുണ്ടായാല്‍ ഇസ്രായേലിന് വന്‍ തിരിച്ചടി നേരിടേണ്ടി വരും. കഴിഞ്ഞ മാസം ആക്രമണമുണ്ടായ വേളയില്‍ അഷ്‌കലോണ്‍ ടെര്‍മിനല്‍ അടച്ചിട്ടിരുന്നു. 2020ന് ശേഷം എലിയാത്ത് തുറമുഖം വഴി എണ്ണ വരുന്നില്ല. ഹൈഫ തുറമുഖം വഴി 40000 ബാരല്‍ എണ്ണ ഓരോ ദിവസവും ഇസ്രായേലിലെത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+