മയക്കുമരുന്നടിച്ച യുവാവ് വീട്ടിലേയ്ക്ക് പോകാന്‍ പൊലീസ് സ്റ്റേഷനിലെത്തി വഴി തിരക്കി, ശേഷം...
കുവൈത്ത്: മദ്യപിച്ച് ലക്കുകെട്ടാല്‍ പലരും വീട്ടിലേയ്ക്കുള്ള വഴി മറക്കും. കുവൈത്തിയായ യുവാവ് മയക്കുമരുന്നടിച്ച് ലക്കുകെട്ട് സ്വന്തം വീട്ടിലേയ്ക്കുള്ള വഴി മറന്നു. വഴി മറന്നെങ്കിലെന്താ പൊലീസ് സ്റ്റേഷനിലേയ്ക്ക് എത്തി പൊലീസുകാരോട് തന്നെ ചോദിച്ചു 'സാറേ എന്റെ വീട് എവിടെയാ'?
ഇതൊരു സിനിമാക്കഥയൊന്നും അല്ല കേട്ടോ. കുവൈത്തില്‍ അടുത്തിടെ നടന്ന ഒരു സംഭവമാണ്. ഹാഷിഷ് ഉപയോഗിച്ച് ലക്കുകെട്ട യുവാവാണ് വീട്ടില്‍ പോകാന്‍ വഴിയറിയാതെ കുഴങ്ങിയത്. ജഹ്‌റ സ്‌റ്റേഷനിലെത്തിയ ഇയാള്‍ വീട്ടിലേയ്ക്കുള്ള വഴി തിരക്കിയത് പൊലീസുകാരോട് തന്നെ.

യുവാവിന്റെ ചോദ്യത്തില്‍ നിന്ന് തന്നെ ഇയാള്‍ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചുവെന്ന് പൊലീസിന് മനസിലായി. പിന്നെ അധികം വൈകിയില്ല യുവാവിനെ പൊലീസ് നന്നായി പരിശോധിച്ചു. വസ്ത്രത്തിന്റെ പോക്കറ്റില്‍ നിന്നും ഹാഷിഷും 20 ഗുളികകളും കണ്ടെടുത്തു. വീട്ടിലെത്തിയ്ക്കും മുന്‍പ് തന്നെ യുവാവിനെ മയക്കുമരുന്ന് കൈവശം വച്ചതിന് പൊലീസ് ജയിലിലാക്കി. അല്‍ വതാന്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications