അമേരിക്കന്‍ പ്രസിഡന്റ് വൈറ്റ് ഹൗസില്‍, അപ്പോള്‍ വൈസ് പ്രസിഡന്റോ? കമലക്കായി വസതി ഒരുങ്ങി
വാഷിങ്‌ടണ്‍: അമേരിക്കന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ തന്നെ നിരവധി പ്രത്യേകതകളുള്ള തിരഞ്ഞടുപ്പായിരുന്നു 2020ല്‍ നടന്നത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം അനിശ്ചിതമായ നീണ്ടതും, ക്രമക്കേട് വിവാദങ്ങളുമെല്ലാം മറ്റ് തിരഞ്ഞെടുപ്പില്‍ നിന്നും ഈ വര്‍ഷത്തെ അമേരിക്കന്‍ തിരഞ്ഞെടുപ്പിനെ വ്യത്യസ്ഥമാക്കുന്നു. എന്നാല്‍ ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പ്രത്യകത അമേരിക്കന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി ഒരു വനിത അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനനത്തേക്ക് വിജയിച്ചുവെന്നാതാണ്. ഇന്ത്യന്‍ വംശജയും ഡെമോക്രാറ്റിക് സ്‌താനാര്‍ഥിയുമായിരുന്ന കമലാ ഹാരിസാണ് അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി വനിതാ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്.
നിയുക്ത വൈസ് പ്രസിഡന്റായ കമല ഹാരിസിന് വേണ്ടിയുള്ള ഔദ്യോഗിക വസതി വൈറ്റ് ഹൗസിനടുത്ത് തയാറായി കഴിഞ്ഞു. നമ്പര്‍ വണ്‍ ഒബ്‌സര്‍വേറ്ററി കെട്ടിടമെന്ന മൂന്ന് നില കെട്ടിടമാണ് കമലക്കും കുടുംബത്തിനുമായി ഒരുക്കിയിട്ടുള്ളത്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനും യു.എസ് നേവല്‍ ഒബ്‌സര്‍വേറ്ററിക്കും സമീപമാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്.
Recommended Video

നേരത്തെ ബറാക്ക് ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് വൈസ് പ്രസിഡന്റായിരുന്ന ജോ ബൈഡന്‍ 2008മുതല്‍ 2016രെ കുടുംബവുമായി ഇവിടെയാണ് താമസിച്ചത്.












Click it and Unblock the Notifications