അമേരിക്കന്‍ പ്രസിഡന്റ് വൈറ്റ് ഹൗസില്‍, അപ്പോള്‍ വൈസ് പ്രസിഡന്റോ? കമലക്കായി വസതി ഒരുങ്ങി
വാഷിങ്ടണ്‍: അമേരിക്കന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ തന്നെ നിരവധി പ്രത്യേകതകളുള്ള തിരഞ്ഞടുപ്പായിരുന്നു 2020ല്‍ നടന്നത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം അനിശ്ചിതമായ നീണ്ടതും, ക്രമക്കേട് വിവാദങ്ങളുമെല്ലാം മറ്റ് തിരഞ്ഞെടുപ്പില്‍ നിന്നും ഈ വര്‍ഷത്തെ അമേരിക്കന്‍ തിരഞ്ഞെടുപ്പിനെ വ്യത്യസ്ഥമാക്കുന്നു. എന്നാല്‍ ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പ്രത്യകത അമേരിക്കന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി ഒരു വനിത അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനനത്തേക്ക് വിജയിച്ചുവെന്നാതാണ്. ഇന്ത്യന്‍ വംശജയും ഡെമോക്രാറ്റിക് സ്താനാര്ഥിയുമായിരുന്ന കമലാ ഹാരിസാണ് അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി വനിതാ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്.
നിയുക്ത വൈസ് പ്രസിഡന്റായ കമല ഹാരിസിന് വേണ്ടിയുള്ള ഔദ്യോഗിക വസതി വൈറ്റ് ഹൗസിനടുത്ത് തയാറായി കഴിഞ്ഞു. നമ്പര്‍ വണ്‍ ഒബ്സര്‍വേറ്ററി കെട്ടിടമെന്ന മൂന്ന് നില കെട്ടിടമാണ് കമലക്കും കുടുംബത്തിനുമായി ഒരുക്കിയിട്ടുള്ളത്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനും യു.എസ് നേവല്‍ ഒബ്സര്‍വേറ്ററിക്കും സമീപമാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്.
12 ഏക്കര്‍ വിസ്ത്രിതിയുള്ള ഈ കൊട്ടാരം 19ാം നൂറ്റാണ്ടില്‍ നിര്‍മിച്ചത് ഒബ്സര്‍വേറ്ററി സുപ്രണ്ടിനു വേണ്ടിയായിരുന്നു. നേരത്തെ സ്വന്തം വസതികളില്‍ തന്നെയായിരുന്നു വൈസ് പ്രസിഡന്റുമാരുടെ താമസം.എന്നാല്‍ പിന്നീട് സുരക്ഷാ കാരണങ്ങളാല്‍ വാട്ടര്‍ മൊണ്ടലിന്റെ കാലത്താണ് യുഎസ് വൈസ് പ്രസിഡന്റിനുള്ള ഔദ്യോഗിക വസതിയായി ഈ കൊട്ടാരം മാറുന്നത്. 1924 കാലത്ത് നാവിക സേന മേധാവികള്‍ ആയിരുന്നു ഈ കൊട്ടാരത്തില്‍ താമസിച്ചിരുന്നത്. 50 വര്‍ഷങ്ങള്‍ക്ക് ശേഷം അത് യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായി മാറി . അതിനു ശേഷം ഇവിടെ താമസിച്ച ആദ്യ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടലും കുടുബവുമാണ്.
നേരത്തെ ബറാക്ക് ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് വൈസ് പ്രസിഡന്റായിരുന്ന ജോ ബൈഡന് 2008മുതല്‍ 2016രെ കുടുംബവുമായി ഇവിടെയാണ് താമസിച്ചത്.