കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധമായാലും സമാധാനമായാലും ദോക്‌ലാമില്‍ ചൈനയ്ക്ക് തോല്‍വി ഉറപ്പ്

യുദ്ധമായാലും സമാധാനമായാലും ദോക്‌ലാമില്‍ ചൈനയ്ക്ക് തോല്‍വി ഉറപ്പ്

  • By Desk
Google Oneindia Malayalam News

ഇന്ത്യാ-ചൈനാ അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ തമ്മില്‍ തോക്കെടുത്താലും ഇല്ലെങ്കിലും ദോക്‌ലാം വിഷയത്തില്‍ ചൈനയ്ക്ക് തോല്‍വിയായിരിക്കുമെന്ന് നിരീക്ഷണം. മുന്‍വിദേശകാര്യ സെക്രട്ടറി കന്‍വല്‍ സിബലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അവസാനമായി ലഡാക്കിലെ പാംഗോംഗ് തടാകത്തില്‍ ഇരുസൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് ദോക് ലാമുമായി ബന്ധമുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതില്‍ കാര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ലഡാക്കിലെ തടാകത്തില്‍ ഇരുവിഭാഗങ്ങളും പരസ്പരം കൊമ്പുകോര്‍ക്കുന്നത് ഇതാദ്യമല്ല. നേരത്തേ വേഗത കുറഞ്ഞ ബോട്ടുകള്‍ ഉപയോഗിച്ചിരുന്ന ഇന്ത്യയേക്കാള്‍ നല്ല സ്പീഡ് ബോട്ടുകള്‍ ഉപയോഗിക്കുന്ന ചൈനയ്ക്കായിരുന്നു തടാകത്തില്‍ മേല്‍ക്കൈ. എന്നാല്‍ ഇന്ന് സ്ഥിതി മാറി. അമേരിക്കന്‍ നിര്‍മിത അത്യാധുനിക ബോട്ടുകള്‍ ഇന്ത്യന്‍ സൈനികര്‍ ഉപയോഗിച്ചുതുടങ്ങിയപ്പോള്‍ ഈ മേല്‍ക്കൈ അവര്‍ക്ക് നഷ്ടമായി.

 02-1498998349-trump-should-learn-from-india-china-22-1482410499-17-1502940832.jpg -Properties

ഇവിടെ കഴിഞ്ഞ ദിവസം ഇരുവിഭാഗങ്ങള്‍ തമ്മില്‍ കല്ലേറുണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നുവെങ്കിലും ഇതുവരെ പാലിച്ചുവന്ന പരസ്പര ധാരണകള്‍ തെറ്റിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഇരുവിഭാഗവും തമ്മില്‍ കല്ലെറിയാന്‍ പാകത്തില്‍ നേര്‍ക്കുനേരെ കണ്ടുമുട്ടിയിട്ടും പരസ്പരം വെടിയുതിര്‍ത്തില്ലെന്നത് വളരെ പ്രധാനമാണ്. ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലെന്നതിന് തെളിവാണിത്.
പതിവിനു വിപരീതമായി ആഗസ്ത് 1ന് നടന്ന ചൈനീസ് സൈനിക ദിനാചരണ ചടങ്ങില്‍ ഇന്ത്യന്‍ സൈനിക പ്രതിനിധിയെ ക്ഷണിക്കാതിരുന്നതും ആഗസ്ത് 15ന് നടന്ന ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങില്‍ ചൈനീസ് പ്രതിനിധികള്‍ ക്ഷണിച്ചിട്ടും പങ്കെടുക്കാതിരുന്നതും ചൈനയുടെ നിവൃത്തികേടുകൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

കാരണം ഈ പരിപാടികളില്‍ പരസ്പരം സഹകരിച്ചാല്‍ ഇന്ത്യയ്‌ക്കെതിരേ ചൈനീസ് നേതാക്കള്‍ നടത്തുന്ന പ്രകോപനപരമായ പ്രസ്താവനകള്‍ വെറുതെയാണെന്ന് വ്യാഖ്യാനിക്കപ്പെടും. ചൈനയില്‍ നിന്ന് കൂടുതല്‍ പ്രകോപനങ്ങള്‍ ഉണ്ടാവില്ലെന്നതിന് തെളിവായി അത് വിലയിരുത്തപ്പെടുകയും ചെയ്യുമായിരുന്നു. മാത്രമല്ല, സ്വാതന്ത്ര്യദിനപരിപാടിയില്‍ നിലവിലെ സാഹചര്യത്തില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പ്രാദേശികമായി ചൈനീസ് സൈന്യം ഇന്ത്യന്‍ സൈനികരെ അറിയിച്ചിട്ടുമുണ്ട്.

02-1498997494-india-china-1-13-1494668451-17-1502940825.jpg -Properties Alignment

പിന്നെ മറ്റൊരു കാര്യം. ചൈന എല്ലാ നീക്കങ്ങളും സുചിന്തിതമായി ആലോചിച്ച ശേഷം മാത്രമേ എടുക്കാറുള്ളൂ എന്നും ദൊക്‌ലാമിലും അത് അങ്ങനെത്തന്നെയാണ് എന്നും ചിന്തിക്കുന്നതില്‍ വലിയ അര്‍ഥമില്ല. കാരണം ഇതിനു മുമ്പും ചൈനയ്ക്ക് ഒരു പാട് പിഴച്ചിട്ടുണ്ട്. ചൈനയുടെ ഇന്നത്തെ മുതലാളിത്ത കാഴ്ചപ്പാട് വച്ചുനോക്കുമ്പോള്‍ സാംസ്‌കാരിക വിപ്ലവത്തിന്റെ പേരില്‍ പതിനായിരങ്ങളെ കൊന്നൊടുക്കിയത് ശുദ്ധ അസംബന്ധമായിരുന്നില്ലേ? ഇങ്ങനെ എത്രയെത്ര ചരിത്രപരമായ മണ്ടത്തരങ്ങള്‍!

അസ്ഥിരമായ പാകിസ്താന്‍ ഒഴികെയുള്ള എല്ലാ അയല്‍രാജ്യങ്ങളുമായി മോശം ബന്ധമാണ് ചൈനയ്ക്കുള്ളത് എന്നുകൂടി ഓര്‍ക്കണം. ഇപ്പോള്‍ ഉത്തരകൊറിയയുമായുള്ള ബന്ധത്തിലും വിള്ളല്‍ വീണതോടെ ചൈന മേഖലയില്‍ അക്ഷരാര്‍ഥത്തില്‍ ഒറ്റപ്പെട്ടുവെന്നു തന്നെ പറയാം.
ഇത്തരം അബദ്ധ പരമ്പരകളില്‍ ഒന്നു മാത്രമായി ദൊക്‌ലാമിലെ റോഡ് വെട്ടലും കണ്ടാല്‍ മതിയെന്നാണ് കന്‍വല്‍ സിബലിന്റെ അഭിപ്രായം. അതായത് അവിടെ മുന്നേറിയാലും പിന്‍മാറിയാലും ചൈനക്കത് തോല്‍വിയേ ഉണ്ടാക്കൂ.

English summary
China’s provocation in Doklam is another mistake.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X