കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒളിവിൽ കഴിയവെ അസാഞ്ചസിന് അഭിഭാഷകയുമായി രഹസ്യബന്ധം; 2 കുട്ടികളുടെ പിതാവായെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

ലണ്ടന്‍: ഇക്വഡോര്‍ എംബസിയില്‍ അഭയാര്‍ത്ഥിയായി കഴിയുകയായിരുന്ന വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ 2019 ഏപ്രിലില്‍ ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും കോടതിയില്‍ കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്നതിനെ തുര്‍ന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി അസാന്‍ജിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

അമേരിക്കന്‍ സര്‍ക്കാറിന്‍റെ നയതന്ത്ര രേഖകള്‍ ചോര്‍ത്തി വിക്കിലീക്സില്‍ പ്രസിദ്ധീകരിച്ചതിന് അന്വേഷണം നേരിടുകയാണ് ജൂലിയന്‍ അസാന്‍ജ്. ഇതേ തുടര്‍ന്ന് 2012 മുതല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയിരിക്കുകയായിരുന്നു അസാന്‍ജ്. ഇവിടെ കഴിഞ്ഞിരുന്ന സമയത്തിനുള്ളില്‍ അസാന്‍ജ് രണ്ട് കുട്ടികളുടെ പിതാവായി എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

രഹസ്യ ബന്ധം

രഹസ്യ ബന്ധം

തന്‍റെ അഭിഭാഷകരില്‍ ഒരാളായ സ്റ്റെല്ലാ മോറിസുമായുണ്ടായിരുന്ന രഹസ്യ ബന്ധത്തിലാണ് ജൂലിയന്‍ അസാഞ്ചിന് രണ്ട് കുട്ടികള്‍ പിറന്നത്. വാഷിംങ്ടണ് പോസ്റ്റാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ജൂലിയില്‍ അസാഞ്ചസുമായുള്ള രഹസ്യ ബന്ധത്തിന്‍റെയും മക്കള്‍ ഉണ്ടായതിന്‍റെ വിവരങ്ങള്‍ പുറത്ത് വിട്ടത് സ്റ്റെല്ലാ മോറീസ് തന്നെയാണ്.

ജീവന് ഭീഷണി

ജീവന് ഭീഷണി

അസാഞ്ചിന്‍റെ ജീവന് ഭീഷണിയുള്ളത് കൊണ്ടാണ് ഇത്രയും കാലം രഹസ്യമാക്കി വെച്ച ഈ വിവരം ഇപ്പോള്‍ പുറത്തു വിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചതിന് പിന്നാലെ ചില തടവുകാരെ താല്‍ക്കാലികമായി മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിഞ്ചിരുന്നു.

മോചനം നല്‍കണം

മോചനം നല്‍കണം

ഈ സാഹചര്യത്തില്‍ അസാഞ്ചസിന് കൂടി മോചനം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്റ്റെല്ല രംഗത്ത് എത്തിയിരുന്നു. കൊറോണ വൈറസ് ജയിലില്‍ പടര്‍ന്നാല്‍ അസാഞ്ചസിന്‍റെ ജീവന്‍ അപകടത്തിലാകുമെന്നും ഈ അവസ്ഥ പരഗണിച്ച് താല്‍ക്കാലികമായെങ്കിലും അസാഞ്ചസിന് മോചനം നല്‍കണമെന്നായിരുന്നു സ്റ്റെല്ലയുടെ ആവശ്യം.

2016ല്‍

2016ല്‍

2016 ലാണ് അസാഞ്ചിന് ആദ്യത്തെ കുട്ടി പിറന്നത്. രണ്ടുകുട്ടികളുടെയും ജനനം ഇദ്ദേഹം ലൈവ് വീഡിയോ വഴി വീക്ഷിച്ചിരുന്നതായും പിന്നീട് കുട്ടികള്‍ ജയിലില്‍ സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ലണ്ടനിലെ ബെൽമാർഷ് ജയിലിലാണ് അസാഞ്ജ്‌ ഇപ്പോഴുള്ളത്. അഫ്ഗാനിസ്താൻ, ഇറാഖ് എന്നിവിടങ്ങളിലെ അമേരിക്കൻ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തിയെന്ന കുറ്റമാണ് അസാഞ്ജിനെതിരെ അമേരിക്ക ആരോപിക്കുന്നത്

ബലാത്സംഗ ആരോപണം

ബലാത്സംഗ ആരോപണം

അസാഞ്ചിന് നേര നേരത്തെ ബലാത്സംഗ ആരോപണം ഉയര്‍ന്നിരുന്നു. 2010 ല്‍ ഉയര്‍ന്ന് ഈ ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ട് 7 വര്‍ഷത്തിന് ശേഷം സ്വീഡന്‍ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. വിക്കീലീക്‌സ് വാളണ്ടിയര്‍മാരായിരുന്നു യുവതികളായിരുന്നു അസാഞ്ചസിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരുന്നത്. എന്നാല്‍ അവരുമായി ഉഭയകക്ഷി സമ്മത പ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നുത്.

 സമൂഹ അടുക്കളയില്‍ മോഷ്ടാക്കളുടെ വിളയാട്ടം, നേന്ത്രക്കുലയും ഉള്ളിയും തക്കാളിയും അടിച്ചുമാറ്റി സമൂഹ അടുക്കളയില്‍ മോഷ്ടാക്കളുടെ വിളയാട്ടം, നേന്ത്രക്കുലയും ഉള്ളിയും തക്കാളിയും അടിച്ചുമാറ്റി

 'ഈ വങ്കത്തരങ്ങൾ ചോദിച്ച ഒരു കൊച്ചു രാമനെ മറന്നോ? ഇപ്പോൾ ഓർക്കാൻ കാരണമുണ്ട്' 'ഈ വങ്കത്തരങ്ങൾ ചോദിച്ച ഒരു കൊച്ചു രാമനെ മറന്നോ? ഇപ്പോൾ ഓർക്കാൻ കാരണമുണ്ട്'

English summary
While in hiding Asanche had secret relation with lawyer; have two children says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X