രാവിഷ് കുമാറിനെക്കുറിച്ചുള്ള ഡോക്യുമെന്ററിക്ക് ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ്
ന്യൂദല്‍ഹി: പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ രാവിഷ് കുമാറിനെ ആസ്പദമാക്കി മാധ്യപ്രവര്‍ത്തനത്തെ കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിക്ക് ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ആംപ്ലിഫൈ വോയ്സ് അവാര്‍ഡ്. വിഖ്യാത ചലച്ചിത്രകാരന്‍ വിനയ് ശുക്ല സംവിധാനം ചെയ്ത While We Watched ആണ് പുരസ്‌കാരം സ്വന്തമാക്കിയത്.
94 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നിര്‍മ്മിച്ചിരിക്കുന്നത് ലോനോ സ്റ്റുഡിയോയും ബ്രിട്ട്‌ഡോക് ഫിലിംസും ചേര്‍ന്നാണ്. ടൊറന്റോയില്‍ നടന്ന സ്‌ക്രീനിങ്ങില്‍ വലിയ കൈയടിയാണ് ഡോക്യുമെന്ററിക്ക് ലഭിച്ചത്. ടെലിവിഷന്‍ ജേണലിസം എത്രത്തോളം ഭീഷണിയിലാണെന്ന് അറിയാന്‍ താല്‍പ്പര്യമുള്ള ആരും ഈ ഡോക്യുമെന്ററി കണ്ടിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

ഈ സിനിമ ഇന്ത്യയില്‍ വേരൂന്നിയതാണെങ്കിലും, വസ്തുതാധിഷ്ഠിത വാര്‍ത്തകളെ ഇല്ലാതാക്കുന്ന റഷ്യ മുതല്‍ അമേരിക്ക വരെയുള്ള ഏത് രാജ്യങ്ങള്‍ക്കും ബാധകമാണ്, ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ആന്‍ഡ് മിയാമി ഫിലിം ഫെസ്റ്റിവല്‍ ഫിലിം പ്രോഗ്രാമര്‍ തോം പവര്‍സ് പറഞ്ഞു. സ്വാതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യയുടെ എന്‍ഡിടിവിയിലെ മുതിര്‍ന്ന റിപ്പോര്‍ട്ടര്‍ രവീഷ് കുമാറാണ് ചിത്രത്തിന്റെ കേന്ദ്രബിന്ദു.

Image Credit:PTI
പത്രപ്രവര്‍ത്തനത്തിനുള്ള തന്റെ പ്രണയലേഖനമായാണ് ചിത്രത്തെ വിനയ് ശുക്ല വിശേഷിപ്പിക്കുന്നത്. നമ്മുടെ കാലത്തെ ഏറ്റവും മികച്ച കഥാകൃത്ത് മാധ്യമപ്രവര്‍ത്തകരാണ്. രവീഷിന്റെ ന്യൂസ് റൂമില്‍ ഞാന്‍ രണ്ട് വര്‍ഷം ചെലവഴിച്ചു, അവര്‍ ദൈനംദിന സംപ്രേക്ഷണം നിര്‍മ്മിക്കുന്നത് കണ്ടു. അദ്ദേഹത്തെ നിരീക്ഷിച്ചപ്പോള്‍, നമ്മള്‍ വാര്‍ത്തകളില്‍ കാണുന്ന ഓരോ റിപ്പോര്‍ട്ടിനും പത്രപ്രവര്‍ത്തകന്‍ ഒരു 'ചിലവ്' നല്‍കുന്നു എന്ന് മനസിലായി.

അത് വൈകാരികവും സാമ്പത്തികവും ധാര്‍മ്മികവും മാനസികവുമായ ചിലവാണ്. ഒരു സ്റ്റോറിയും എളുപ്പമല്ല. ഓരോ സ്‌റ്റോറിയും വ്യക്തിപരമാണ്. മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ജോലി ശരിയാക്കാന്‍ നല്‍കുന്ന വ്യക്തിഗത ചെലവിനെക്കുറിച്ചാണ് ഈ സിനിമ. തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും അവരുടെ വിശ്വാസങ്ങള്‍ക്ക് അനുസൃതമായ ഒരു കഥ ഫയല്‍ ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്യുന്ന എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും തന്റെ സിനിമ ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

Image Credit: Facebook@RavishKumar
ആം ആദ്മി പാര്‍ട്ടിയുടെയും അരവിന്ദ് കെജ്രിവാളിന്റെയും ഉയര്‍ച്ചയെ സംബന്ധിച്ച് ചെയ്ത വിനയ് ശുക്ലയുടെ നേടിയ ദി ഇന്‍സിഗ്നിഫിക്കന്റ് മാന്‍ എന്ന ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ വര്‍ഷം ആദ്യം, ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് അവരുടെ ആനുവല്‍ ടാലന്റ് ഇന്‍കുബേറ്റററിനായി While We Watched തെരഞ്ഞെടുത്തിരുന്നു.












Click it and Unblock the Notifications