കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉറങ്ങുന്പോള്‍ തലച്ചോര്‍ ചുരുങ്ങുന്നതിന്‍റെ രഹസ്യം

  • By Meera Balan
Google Oneindia Malayalam News

വാഷിംഗ്ടണ്‍: തലച്ചോറിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് മനുഷ്യന്‍ ഉറക്കത്തിലായിരിയ്ക്കുമ്പോഴെന്ന് പഠന റിപ്പോര്‍ട്ട്. മനുഷ്യന്‍ ഉറങ്ങുന്ന സമയത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി അവന്റെ തലച്ചോറും ചുരുങ്ങുന്നു. വിശ്രമത്തിലായിരിയ്ക്കുമ്പോഴാണ് തലച്ചോറില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. തലച്ചോറിലെ ശുചീകരണ പ്രവര്‍ത്തന സംവിധാനത്തെയാണ് ഗ്ളിംഫാറ്റിക് സംവിധാനം എന്ന് പറയുന്നത് . ഈ സംവിധാനം ഏറ്റവും അധികം ആക്ടീവ് ആകുന്നതും നാം ഉറങ്ങുമ്പോഴാണ്

ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന ടോക്‌സിനുകളാണ് അള്‍ഷിമേഴ്‌സ് രോഗത്തിന്റെ സാധ്യതയെയും നാഡീരോഗങ്ങളെയും നിര്‍ണയിക്കുന്നതെന്ന് അമേരിയ്ക്കന്‍ മാസികയായ സയന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Sleeping

ന്യൂയോര്‍ക്ക് റോചെസ്റ്റര്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഉറങ്ങുമ്പോള്‍ തലച്ചോറിലെ കോശങ്ങളുടെ എണ്ണം കുറയുമെന്നും തലച്ചോറിന്റെ വലുപ്പം കുറവായിരിയ്ക്കുമെന്നും കണ്ടെത്തിയത്. തലച്ചോറില്‍ നിന്ന് മാലിന്യം നീക്കം ചെയ്യുന്നതിനാണ് ഇത്തരത്തില്‍ തലച്ചോര്‍ ചുരുങ്ങുന്നത്.

ഒരാള്‍ ഉറങ്ങുന്നത് മുതല്‍ അയാള്‍ ഉണരുന്നത് വരെ അയാളുടെ തലച്ചോറിനുള്ളില്‍ വ്യത്യസ്തമായ ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് റോചെസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ മൈകെന്‍ നെഡര്‍ഗാഡ് പറഞ്ഞു.

അടുത്തകാലത്ത് പുറത്ത് വന്ന പഠനറിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഉറക്കം ഓര്‍മ്മകളെ തലച്ചോറില്‍ സൂക്ഷിയ്ക്കുന്നതിനും ഏകീകരിയ്കുന്നതിനും സഹായിക്കുമെന്ന് കണ്ടെത്തിയിരുന്നു. തലച്ചോറിലെ ശുചീകരണ പ്രവര്‍ത്തന സംവിധാനമായ ഗ്ളിംഫാറ്റിക് സംവിധാനം ഒരു പ്ലംബിംഗ് സംവിധാനം പോലെയാണ് പ്രവര്‍ത്തിയ്ക്കുന്നത്. തലച്ചോറിലെ കോശങ്ങളിലേയ്ക്ക് സെറിബ്രല്‍ സ്‌പൈനല്‍ ഫ്ളൂയിഡ് (സിഎസ്എഫ്) എത്തിയ്ക്കുകയും നശിച്ച കോശങ്ങളെയും മാലിന്യങ്ങളെയും തിരികെ കൊണ്ട് പോവുകയും ചെയ്യുന്നു. ഉറങ്ങുന്പോള്‍ തലച്ചോറിലേയ്ക്ക് എത്തുന്ന സിഎസ് എഫ് ദ്രാവകത്തിന്റെ അളവ് വളരെ കൂടുതല്‍ ആയിരിയ്ക്കും.

അള്‍ഷിമേഴ്‌സിന് കാരണമാകുമെന്ന് കരുതപ്പെടുന്ന അമ്‌ളോയിഡ് തലച്ചോറിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി പുറം തള്ളപ്പെടുന്നതാണ്. അതിനാല്‍ തന്നെ ഇപ്പോള്‍ പുറത്ത് വന്ന പഠന റിപ്പോര്‍ട്ടുകള്‍ അള്‍ഷിമേഴ്‌സ് രോഗത്തെ കുറിച്ചുള്ള പഠനങ്ങള്‍ക്ക് സഹായകമാകുമെന്ന് പ്രതീക്ഷിയ്ക്കുന്നു.

English summary
While you sleep your brain shrinks in size and cleans itself
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X