കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യം കൊണ്ട് വാഹനമോടിക്കാം...

Google Oneindia Malayalam News

ലണ്ടന്‍ : ഇന്ധനവില കുറഞ്ഞിട്ട് വാഹനമോടിക്കാമെന്ന് വച്ചാല്‍ നടക്കുന്ന കാര്യമല്ല. പെട്രോളിനും ഡീസലിനും ഒരു പകരക്കാരനെ കണ്ടെത്താനും ഇതുവരെ സാധിച്ചിട്ടില്ല. വിലക്കയറ്റത്തെക്കുറിച്ച്‌ പരിതപിക്കുന്നവരുടെ മുന്നിലേക്ക് വിസ്‌ക്കിയെ ഇന്ധനമായി അവതരിപ്പിക്കുന്നതില്‍ തെറ്റിദ്ധരിക്കല്ലേ. വിസ്‌ക്കി നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍കൊണ്ടു വാഹനം ഓടിക്കാമെന്ന് പറയുകയാണ് സ്‌കോട്ട്‌ലന്‍ഡിലെ ഒരു സ്റ്റാര്‍ട്ട് അപ്പ് കമ്പനി.

യീസ്റ്റ്, വെളളം, ബാര്‍ലി, ധാന്യം എന്നിവയാണ് പ്രധാനമായും വിസ്‌ക്കി ഉണ്ടാക്കാന്‍ ഉപയോഗിച്ചുവരുന്നത്. വിസ്‌ക്കി ഉണ്ടാക്കിയതിനുശേഷം പുറത്തുവരുന്നതില്‍ ഭൂരിഭാഗവും പാഴ് വസ്തുക്കളാണ്. നിര്‍മാണത്തിന് ശേഷം പുറത്താകുന്ന ഡ്രാഫ്, പോട്ട് എയ്ല്‍ എന്നിവയ്ക്ക് വാണിജ്യമൂല്യം തീരെയില്ല. അതായത് വിസ്‌ക്കി നിര്‍മ്മിക്കുമ്പോള്‍ പത്തു ശതമാനം മാത്രമെ ലഹരിയായി ഉപയോഗിക്കുന്നുളളൂ.

whisky

വര്‍ഷം തോറും 500,000 മെട്രിക് ടണ്‍ ഡ്രാഫും പോട്ട് എയ്‌ലും പാഴാകുന്നുണ്ടെന്നാണ് കണക്ക്. അതിനാല്‍ ഇവയെ ഫെര്‍മന്റേഷന് വിധേയമാക്കി അസെറ്റോണ്‍, ബൂട്ടനോള്‍, എഥനോള്‍ എന്നിവയാക്കി മാറ്റാമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. പെട്രോളിന്റെ അതേ ഗുണം തന്നെയാണ് എഥനോളിനും ബൂട്ടനോളിനുമെന്നാണ് പറയുന്നത്. ഭാവിയില്‍ വലിയ മാറ്റങ്ങളായിരിക്കും ഇതുവഴി ഉണ്ടാകുകയെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

English summary
The possibility of using whisky by-products as a next generation biofuel is being explored by a Scottish start-up. The company is working to turn the dregs of whisky-making into fuel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X