കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രഹത്തെ നക്ഷത്രം വിഴുങ്ങി, ഗ്രഹമരണത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്, ഭൂമിയും ഒരു നാള്‍ ഇതുപോലെ?

  • By Meera Balan
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഭൂമി ഉള്‍പ്പടെയുള്ളവയുടെ ഉല്‍പ്പത്തിയെപ്പറ്റി ഒട്ടേറെ തിയറികളുണ്ട്. ഇവയുടെ അവസാനത്തെപ്പറ്റിയും. ഒരു ഗ്രഹത്തിന്റെ മരണം എങ്ങനെയായിരിയ്ക്കുമെന്ന് ശാസ്ത്രലോകവും സാധാരണക്കാരും അധികം കണ്ടിട്ടില്ല. എന്നാല്‍ ഒരു 'ഗ്രഹം മരിയ്ക്കുന്നതിന്റെ' ദൃശ്യങ്ങള്‍ നാസയുടെ ചാന്ദ്ര എക്‌സറേ ഒബ്‌സര്‍വേറ്ററിയ്ക്ക് ലഭിച്ചു. ഗ്രഹത്തെ നക്ഷത്രം വിഴുങ്ങുന്ന ചിത്രമാണ് നാസ പുറത്ത് വിട്ടത്.

ബഹിരാകാശത്തെ തന്നെ അപൂര്‍വ്വമായ കാഴ്ചയാണ് നാസയുടെ ചാന്ദ്ര പകര്‍ത്തിയത്. ചിത്രം യൂറോപ്യന്‍ സ്‌പേസ് ഏജന്‍സികള്‍ക്കും ലഭിച്ചിട്ടുണ്ട്. വെള്ളക്കുളളന്‍ നക്ഷത്രത്തിന്റെ പിടിയില്‍ അകപ്പെട്ട ഗ്രഹമാണ് നശിച്ചത്. സൗരയൂഥം ഉള്‍പ്പെടുന്ന ക്ഷീരപദത്തില്‍ ഉള്‍പ്പെടുന്ന ഗ്രഹമാണ് വെള്ളക്കുള്ളന്റെ ആകര്‍ഷണവലയത്തില്‍പെട്ട് നശിച്ചത്.

White Dwarf

സൂര്യനോളം തന്നെ വലിപ്പമുളള വെള്ളക്കുള്ളനാണ് ഗ്രഹത്തെ വിഴുങ്ങിയത്. എന്നാല്‍ സൂര്യനെക്കാള്‍ പതിനായിരം മടങ്ങ് ആകര്‍ഷണ ശക്തി കൂടുതലാണ് വെള്ളക്കുള്ളന്. ഇന്ധനം തീരുമ്പോഴാണ് നക്ഷത്രങ്ങള്‍ വെള്ളക്കുള്ളന്‍മാരാകുന്നതും ആകര്‍ഷണബലം കൂടി മറ്റുള്ളവയെ കേന്ദ്രത്തിലേയ്ക്ക് വലിച്ചടുപ്പിയ്ക്കുന്നതും.

English summary
White dwarf has Napoleon Complex, destroys passing planet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X