ഹമാസിന്റെ കുട്ടികളോടുളള ക്രൂരതയുടെ ചിത്രങ്ങൾ ബൈഡൻ കണ്ടിട്ടില്ല, തിരുത്തി വൈറ്റ് ഹൗസ്
വാഷിംഗ്ടൺ: ഇസ്രായേലി കുട്ടികളെ ഹമാസ് കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ കണ്ടെന്ന പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവന തിരുത്തി വൈറ്റ് ഹൗസ്. കുട്ടികളുടെ തല വെട്ടുന്ന ദൃശ്യങ്ങൾ പ്രസിഡന്റ് കണ്ടിട്ടില്ലെന്നും മാധ്യമങ്ങളിൽ നിന്നും ഇസ്രയേലിലെ അധികൃതരിൽ നിന്നും കിട്ടിയ വിവരം പരാമർശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് വൈറ്റ് ഹൗസ് തിരുത്തിയത്.
വൈറ്റ് ഹൈസിൽ ജൂത നേതാക്കളുമായി സംസാരിക്കുമ്പോഴായിരുന്നു പ്രസിഡന്റ് ബൈഡന്റെ വിവാദ പരാമർശം ഉയർന്നത്. ഇസ്രായേലിനെതിരെ ഹമാസിന്റെ സായുധ സംഘം നടത്തുന്ന പ്രവൃത്തികൾ അങ്ങേയറ്റം തിന്മ നിറഞ്ഞതാണെന്നും, ഐ എസ് നടത്തുന്ന ക്രൂരതകളെപ്പോലും വെല്ലുന്നതാണെന്നും ബൈഡൻ പറഞ്ഞിരുന്നു. ഇതിനു തുടർച്ചയായി, ഹമാസ് ഇസ്രയേലിലെ കുട്ടികളുടെ കഴുത്തറുത്ത് കൊല്ലുന്നത് കാണേണ്ടി വരുമെന്ന് കരുതിയില്ലെന്നും ബൈഡൻ പറഞ്ഞു. ഈ പരാമർശത്തിനുള്ള വിശദീകരണമാണ് വൈറ്റ് ഹൗസ് ഇപ്പോൾ നൽകിയിരിക്കുന്നത്.

അതേ സമയം ഇസ്രായേൽ അനുകൂലികൾ സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ ഇതേ പ്രചാരണം നടത്തി വരികയായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയോടു കൂട്ടി സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റുകൾ വന്നു തുടങ്ങിയതോടെയാണ് വൈറ്റ് ഹൗസ് ആരോപണത്തിൽ കൃത്യത വരുത്തിയത്.
ബൈഡന്റെ പരാമർശത്തെച്ചൊല്ലിയുള്ള ചോദ്യത്തിന് ബി ബി സിയോടാണ് വൈറ്റ് ഹൗസ് പ്രതികരിച്ചത്. അത്തരം ചിത്രങ്ങൾ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കണ്ടിട്ടില്ലെന്നും ഇസ്രയേലിൽ നിന്നു വന്ന റിപ്പോർട്ടുകളെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചതെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇസ്രായേലിന് യുഎസ്സിന്റെ അടിയന്തര സൈനിക സഹായ പാക്കേജ്: 8 മില്യണ്‍ പ്രഖ്യാപിച്ച് ബൈഡന്‍അതേ സമയം പാലസ്തീൻ- ഹമാസ് യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ആയുധങ്ങളുമായി അമേരിക്കൻ യുദ്ധവിമാനം ഇസ്രായേലിലേക്ക് എത്തിച്ചിട്ടുണ്ട്. ഹമാസിന്റെ ആക്രമണത്താൽ 4 അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടതായും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. ഹമാസ് ബന്ദിയാക്കവരിൽ അമേരിക്കൻ പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിലാണ് ജോ ബൈഡൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഇന്ന് യു എസ് വിദേശ കാര്യ സെക്രട്ടറി ആന്റണി ബ്ലിൻകൻ ഇസ്രായേൽ സന്ദർശിക്കും. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു, മറ്റു പ്രധാന നയതന്ത്ര, സൈനിക ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്താനാണ് യു എസ് വിദേശ കാര്യ സെക്രട്ടറി ഇസ്രായേൽ സന്ദർശിക്കുന്നത്.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'












Click it and Unblock the Notifications