കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ ചൈനീസ് തിയറി പൊളിഞ്ഞു... അതിനൊന്നും ഒരു തെളിവുമില്ല, പരസ്യമായി തള്ളി വൈറ്റ് ഹൗസ് ഡോക്ടര്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊറോണവൈറസിനെ കുറിച്ച് നടക്കുന്ന കോണ്‍സ്പിറസി തിയറികളെ തള്ളി വൈറ്റ് ഹൗസ് ഡോക്ടര്‍ ആന്റണി ഫൗസി. ഡൊണാള്‍ഡ് ട്രംപുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. ചൈനയിലെ ലാബില്‍ ഉണ്ടാക്കിയതല്ല കൊറോണവൈറസെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഫൗസി. ഇതോടെ യുഎസ്സില്‍ ട്രംപിന് വലിയ ക്ഷീണം സംഭവിച്ചിരിക്കുകയാണ്.

അന്താരാഷ്ട്ര തലത്തില്‍ ചൈനയെ കൊണ്ട് എല്ലാത്തിനും കണക്ക് പറയുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് ട്രംപ്. ചൈന യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെച്ചെന്നും, കൊറോണ വൈറസ് മനുഷ്യസൃഷ്ടിയാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഇക്കാര്യം ഷി ജിന്‍പിംഗിനോട് വരെ സൂചിപ്പിച്ചതായും ട്രംപ് സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം അമേരിക്കന്‍ കമ്പനികളും ട്രംപിനെ സമാന രീതിയില്‍ തള്ളിയിരുന്നു.

ട്രംപ് പറഞ്ഞത് അസംബന്ധം

ട്രംപ് പറഞ്ഞത് അസംബന്ധം

ട്രംപ് പറഞ്ഞ കാര്യങ്ങള്‍ അസംബന്ധമാണെന്ന് സൂചിപ്പിച്ചിരിക്കുകയാണ് ഡോക്ടര്‍ ഫൗസി. ഇപ്പോഴത്തെ തെളിവുകള്‍ പ്രകാരം മൃഗങ്ങളില്‍ നിന്നാണ് ഇത് മനുഷ്യരിലെത്തിയതെന്നും ഫൗസി പറഞ്ഞു. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ സഖ്യകക്ഷികളും ഫോക്‌സ് ന്യൂസും വുഹാനിലെ ലാബില്‍ നിന്നാണ് വൈറസ് പടര്‍ന്ന് പിടിച്ചതെന്ന തിയറി ശക്തമായി പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനെയാണ് വൈറ്റ് ഹൗസ് ഡോക്ടര്‍ തന്നെ തള്ളിയിരിക്കുന്നത്.

വവ്വാലുകളില്‍ നിന്ന്

വവ്വാലുകളില്‍ നിന്ന്

വളരെ നൂതനമായ രീതിയില്‍ പ്രശസ്ത വൈറോളജിസ്റ്റുകള്‍ വൈറസിനെ കുറിച്ച് പഠിച്ചിരുന്നു. വവ്വാലുകളില്‍ നിന്നാണ് ഇവ വരുന്നതെന്ന് കണ്ടെത്തിയിരുന്നു. വവ്വാലുകളില്‍ ഈ വൈറസിനെ രൂപമാറ്റം മനുഷ്യശരീരത്തിന് സമാനമാണ്. ഇതിലൂടെ മൃഗങ്ങളില്‍ നിന്നാണ് മനുഷ്യനില്‍ എത്തിയതെന്ന് ഉറപ്പിക്കാമെന്ന് ഫൗസ് പറഞ്ഞു. വൈറ്റ് ഹൗസില്‍ വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് ഫൗസി ട്രംപിന്റെ തിയറിയെ പൊളിച്ചത്.

ലാബ് തിയറി വിശ്വസിക്കുന്നില്ല

ലാബ് തിയറി വിശ്വസിക്കുന്നില്ല

ഇതുവരെ കൊറോണവൈറസുകള്‍ ഘടന പരിശോധിച്ചപ്പോള്‍ ലാബ് തിയറികള്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ട്. മൃഗങ്ങളില്‍ നിന്നാണ് ഇത് മനുഷ്യനിലേക്ക് പടര്‍ന്നതെന്ന് ഉറപ്പിക്കാം. ലാബില്‍ നിന്ന് ഇത്തരമൊരു വൈറസിനെ നിര്‍മിച്ചെടുക്കാന്‍ സാധ്യമെന്ന് നേരത്തെ വന്ന പഠനത്തില്‍ പറഞ്ഞിരുന്നു. പ്രമുഖ ബയോളജിസ്റ്റായ ക്രിസ്റ്റിയന്‍ ആന്‍ഡേഴ്‌സന്റെ നേതൃത്വത്തിലുള്ള ടീമാണ് പഠനം നടത്തിയത്. മനുഷ്യരെ ബാധിക്കുന്ന ആറ് കൊറോണവൈറസുകളില്‍ ഒന്നാണ് ഇപ്പോഴത്തെ മഹാമാരിയെന്നും ഇവരുടെ പഠനത്തില്‍ പറഞ്ഞിരുന്നു.

ഇന്റലിജന്‍സ് നുണ

ഇന്റലിജന്‍സ് നുണ

അമേരിക്കന്‍ ഇന്റലിജന്‍സ് മാസങ്ങളായി ഈ കോണ്‍സ്പിറസി തിയറി ശരിയാണെന്ന് തെൡയിക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ ഇതുവരെ അതിനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അതേസമയം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചൈനീസ് ഗൂഢാലോചന വന്‍ പ്രചാരണായുധമാക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. അമേരിക്കന്‍ വിപണി തകര്‍ത്തത് ചൈനയാണെന്ന് പറഞ്ഞാല്‍, ജനരോഷം തനിക്കെതിരെ ഉണ്ടാവില്ലെന്നും, സഹതാപ തരംഗമുണ്ടാവുമെന്നും ട്രംപ് കരുതുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വീഴ്ച്ച കൊറോണ കൈകാര്യം ചെയ്യുന്നതില്‍ പ്രകടമാണ്.

ഫോക്‌സ് ന്യൂസ് പറയുന്നത്

ഫോക്‌സ് ന്യൂസ് പറയുന്നത്

കൊറോണവൈറസിനെ കുറിച്ച് ചൈന നേരത്തെ പഠനം നടത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം അവര്‍ പുറം ലോകത്തെ അറിയിച്ചിരുന്നില്ല. വുഹാനിലെ വൈറോളജി ലാബിലെ ജോലിക്കാരനിലേക്കാണ് ആദ്യം വൈറസ് പടര്‍ന്നത്. ഇവിടെയുള്ള ഇ ന്റേണിയാണ് അതെന്നും ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരിലൂടെ കാമുകനിലേക്ക് കൊറോണ എത്തുകയായിരുന്നു. തുടര്‍ന്നാണ് വുഹാനിലെ വെറ്റ് മാര്‍ക്കറ്റിലേക്ക് ഈ വൈറസ് എത്തുന്നത്. അവിടെ നിന്നാണ് സമൂഹവ്യാപനം നടന്നതെന്നും ഫോക്‌സ് പറഞ്ഞു.

കടുത്ത മുന്നറിയിപ്പ്

കടുത്ത മുന്നറിയിപ്പ്

യുഎന്‍ ഇന്റലിജന്‍സ് 2019 നവംബറില്‍ കൊറോണ വ്യാപനത്തെ കുറിച്ച് ഇസ്രയേലിനെയും അമേരിക്കയെയും അറിയിച്ചിരുന്നു. നവംബറിലെ രണ്ടാം ആഴ്ച്ചയില്‍ തന്നെ ഇക്കാര്യം യുഎസ് ഇന്റലിജന്‍സ് അറിഞ്ഞിരുന്നു. എന്നാല്‍ ട്രംപ് ഈ വിവരത്തെ ഗൗരവത്തോടെ കണ്ടില്ല. നാറ്റോയെയും ഇസ്രയേലിനെയും ഇക്കാര്യം അറിയിച്ചു. ഇസ്രയേല്‍ സൈന്യം നവംബറില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ അമേരിക്കയും ഇസ്രയേലും വേണ്ട വിധത്തില്‍ പ്രവര്‍ത്തിച്ചില്ല. ജനുവരി അവസാനത്തോടെ ചൈനയിലേക്കുള്ള വിമാന സര്‍വീസുകള്‍ വരെ ട്രംപ് റദ്ദാക്കിയത്. ഇതാണ് പതിനായിരങ്ങളുടെ ജീവനെടുക്കാന്‍ കാരണമായത്.

English summary
white house doctor rejects trump's conspiracy theory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X