• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചൈനയ്‌ക്കെതിരെ യുഎസിന്റെ യുദ്ധം, ട്രംപിന്റെ ഡോക്ടറുടെ മുന്നറിയിപ്പ്,വെറ്റ് മാര്‍ക്കറ്റ് പൂട്ടണം!!

വാഷിംഗ്ടണ്‍: ചൈനയ്‌ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധങ്ങള്‍ കടുക്കുന്നു. വെറ്റ് മാര്‍ക്കറ്റുകള്‍ കടുത്ത ഭീഷണിയായി മാറുന്നുവെന്നാണ് ഇവര്‍ ഉന്നയിക്കുന്നു. പല അജ്ഞാത രോഗങ്ങളും ചൈനയില്‍ നിന്ന് എത്തുന്നവയാണെന്നും, അതിന് പ്രധാന കാരണം മൃഗങ്ങളുടെ വിപണിയാണെന്നും അമേരിക്ക ഉന്നയിക്കുന്നു. വൈറ്റ് ഹൗസ് ചീഫ് ഡോക്ടര്‍മാരിലൊരാളായ ആന്റണി ഫൗസി കടുത്ത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

്അതേസമയം ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ചൈനയുടെ വെറ്റ് മാര്‍ക്കറ്റുകള്‍ പൂട്ടണമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഐക്യരാഷ്ട്രസഭയുടെയും ലോകാരോഗ്യ സംഘടനയുടെയും ഇടപെടലും മോറിസണ്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചൈനയില്‍ ഇതിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. പക്ഷേ ചൈനയിലെ തന്നെ ഷെന്‍സെന്‍ പ്രവിശ്യ പട്ടിയുടെയും പൂച്ചയുടെയും ഇറച്ചി വില്‍പ്പന നടത്തുന്നത് നിരോധിച്ചിരിക്കുകയാണ്.

അത് വേഗം പൂട്ടണം

അത് വേഗം പൂട്ടണം

ചൈനയിലെ വെറ്റ് മാര്‍ക്കറ്റുകള്‍ കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ പൂട്ടണമെന്നാണ് ആന്റണി ഫൗസിയുടെ നിര്‍ദേശം. ഫൗസി നേരത്തെ അമേരിക്കയിലെ മരണനിരക്ക് രണ്ട് ലക്ഷത്തോളം വരുമെന്ന് പ്രവചിച്ചിരുന്നു. യുഎസ്സില്‍ നടപടികള്‍ ശക്തമാക്കിയതും ഫൗസിയുടെ നിര്‍ദേശത്തിലാണ്. എന്റെ മനസ്സിനെ ചൈനയിലെ വെറ്റ് വിപണി ഭയപ്പെടുത്തുന്നു. നമുക്ക് ചുറ്റും ഒരുപാട് മഹാരോഗങ്ങളുണ്ട്. അതില്‍ പലതും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അസാധാരണ ഇടപെടല്‍ മൂലമുണ്ടാവുന്നതാണ്. അത് പൂട്ടിക്കെടുന്നതാണ് നല്ലതെന്ന് ഫൗസി പറഞ്ഞു.

വുഹാനില്‍ നിന്നും

വുഹാനില്‍ നിന്നും

ചൈനയിലെ വുഹാനില്‍ നിന്നും വവ്വാലുകളിലൂടെയാണ് വൈറസ് പടര്‍ന്നതെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നുണ്ട്. എന്നാല്‍ ഇതിന് സ്ഥിരീകരണില്ല. ചൈനയുടെ വെറ്റ് മാര്‍ക്കറ്റിനെ അംഗീകരിക്കാനാവില്ല. ഇത്രയും സംഭവിച്ചിട്ടും നമുക്കൊന്നും ഒരു കൂസലുമില്ലാത്തത് അദ്ഭുതപ്പെടുത്തുന്നു. എന്തിനാണ് വെറ്റ് മാര്‍ക്കറ്റുകള്‍ തുറക്കാന്‍ ധൃതി കാണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം വെറ്റ് മാര്‍ക്കറ്റിലൂടെ വലിയൊരു വരുമാനം ചൈനയ്ക്ക് ലഭിക്കുന്നുണ്ട്. ്അതാണ് പൂര്‍ണ തോതിലുള്ള വിലക്കില്‍ നിന്ന് ചൈനയെ പിന്നോട്ടടിക്കുന്നത്.

ഒട്ടും വൃത്തിയില്ല

ഒട്ടും വൃത്തിയില്ല

ചൈനയിലെ വെറ്റ് മാര്‍ക്കറ്റുകളില്‍ പലതും ഒട്ടും വൃത്തിയില്ലാത്തതാണ്. അതാണ് രോഗം പടര്‍ന്ന് പിടിക്കാന്‍ കാരണമാകുക. നിങ്ങള്‍ ജീവനോടെയാണ് ഈ മാര്‍ക്കറ്റുകളില്‍ ജീവികളെ വെക്കുക. അവര്‍ എല്ലായിടത്തും വിസ്യര്‍ജിക്കാറുണ്ട്. മാര്‍ക്കറ്റിലെ ജോലിക്കാര്‍ ഇതിനെ വെട്ടിനുറുക്കുന്നതിലൂടെ രക്തത്തിന്റെ അംശം ശരീരത്തിലേക്കെത്തും. അല്ലെങ്കില്‍ ഇത് ശരീരത്തില്‍ പറ്റി പിടിക്കും ആയിരക്കണക്കിന് പേര്‍ ഇത്തരത്തില്‍ രോഗം ബാധിക്കുന്നവരായി മാറുമെന്നും ഇക്കോ ഹെല്‍ത്ത് അലയന്‍സിന്റെ പ്രസിഡന്റ് പീറ്റര്‍ ദസാക്ക് പറഞ്ഞു. വനത്തില്‍ നിന്ന് ഒരുപാട് രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നതിനാല്‍ ഇത്തരം മാര്‍ക്കറ്റുകള്‍ പൂട്ടേണ്ടതാണെന്നും ദസാക്ക് പറഞ്ഞു.

പല മൃഗങ്ങളും...

പല മൃഗങ്ങളും...

പല വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങള്‍ പോലും ചൈനീസ് മാര്‍ക്കറ്റില്‍ ലഭിക്കാറുണ്ടെന്നാണ് റിപ്പോര്‍ട്ട്. വലിയ ഉടുമ്പുകള്‍, മുതലക്കുട്ടികള്‍, മരപ്പട്ടികള്‍ എന്നിവ വന്യജീവികളുടെ പട്ടികയിലുണ്ട്. ഇവയെ കെണിവെച്ച് പിടിക്കുന്നതാണ്. ഇതെല്ലാം വില്‍ക്കുന്ന മാര്‍ക്കറ്റുകളാണ് ചൈന തുറന്നിരിക്കുന്നത്. എല്ലാ രാജ്യങ്ങളും ചൈനയുടെ ഈ നയത്തിനെതിരെ രംഗത്ത് വരണമെന്ന് ഫൗസി ആവശ്യപ്പെട്ടു. മറ്റ് രാജ്യങ്ങളിലും ഇത്തരം മാര്‍ക്കറ്റുകളുണ്ട്. അതിന്റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്നതെന്നും ഫൗസി ചൂണ്ടിക്കാണിച്ചു. അമേരിക്ക ഇക്കാര്യത്തില്‍ സമ്മര്‍ദം ശക്തമാക്കുമെന്നാണ് സൂചന.

അംബാസിഡര്‍ക്ക് കത്ത്

അംബാസിഡര്‍ക്ക് കത്ത്

സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം ചൈനീസ് അംബാസിഡര്‍ക്ക് വെറ്റ് മാര്‍ക്കറ്റ് പൂട്ടുന്ന കാര്യത്തില്‍ കത്തയച്ചിട്ടുണ്ട്. ഈ വിപണി തുറന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും ഗ്രഹാം പറഞ്ഞു. ലോകത്ത് ഇന്ന് കാണപ്പെടുന്ന കുറച്ച് രോഗങ്ങളുടെ ഉറവിടം ചൈനയിലെ വെറ്റ് മാര്‍ക്കറ്റുകളാണെന്ന് ലിന്‍ഡ്‌സെ ഗ്രഹാം പറഞ്ഞു. അവയെ ഇനിയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത് അപകടകരമാണെന്നും ഗ്രഹാം പറഞ്ഞു. ലോകാരോഗ്യ. സംഘടനയും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഓരോ രാജ്യവും പ്രാദേശിക സാഹചര്യം അനുസരിച്ച് പെരുമാറണമെന്നും, ഇത് നീണ്ടു നില്‍ക്കുന്ന യുദ്ധമാണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.

മോറിസന്റെ ഇടപെടല്‍

മോറിസന്റെ ഇടപെടല്‍

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്രസഭയും വെറ്റ് മാര്‍ക്കറ്റ് പൂട്ടിക്കാനായി ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലോകത്തിനാകെ ഭീഷണിയാണ് ഇതെന്നായിരുന്നു മോറിസണ്‍ ആരോപിച്ചിരുന്നു. വെറ്റ് മാര്‍ക്കറ്റുകള്‍ എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം പ്രശ്‌നങ്ങളുണ്ട്. അതേസമയം ആരോഗ്യപരമായി നോക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ലോകാരോഗ്യ സംഘടന പരിശോധിക്കേണ്ടതാണ്. ഇവയെ പൂട്ടാന്‍ അവര്‍ എന്തെങ്കിലും ചെയ്യണം. യുഎന്നിലൂടെയും ലോകാരോഗ്യ സംഘടനയിലൂടെയും വരുന്ന പണം ഇത്തരം കാര്യങ്ങള്‍ക്കായി ഉപയോഗിക്കണമെന്നും മോറിസണ്‍ ആവശ്യപ്പെട്ടിരുന്നു.

ട്രംപ് ലക്ഷ്യമിടുന്നത്

ട്രംപ് ലക്ഷ്യമിടുന്നത്

ട്രംപ് രണ്ട് കാര്യത്തില്‍ ചൈനയെ അന്താരാഷ്ട്ര സമ്മര്‍ദത്തില്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഒന്ന് മരണസംഖ്യ മറച്ചുവെച്ചതാണ്. റിപ്പോര്‍ട്ട് ചെയ്ത കേസുകളിലും ചൈന യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിട്ടില്ല. വെറ്റ് മാര്‍ക്കറ്റുകളുടെ പ്രശ്‌നം അന്താരാഷ്ട്ര തലത്തിലേക്ക് കൊണ്ടുവരാനാണ് ട്രംപിന്റെ തീരുമാനം. അതേസമയം ചൈനയില്‍ മൃഗങ്ങളുടെ ഇറച്ചി വില്‍ക്കുന്നത് നിരോധിച്ച ആദ്യ നഗരമായി ഷെഹ്‌സെന്‍ മാറിയിരിക്കുകയാണ്. മൃഗങ്ങളുടെ വില്‍പ്പനയോ മാംസം വില്‍ക്കുകയോ ചെയ്യരുതെന്നാണ് വിലക്കിന്റെ ഭാഗമായി പറയുന്നത്. പട്ടിയുടെയും പൂച്ചയുടെയും ഇറച്ചിയുടെ വില്‍പ്പനയും വളര്‍ത്തുന്നതിനായുള്ള വില്‍പ്പനയുമാണ് തടഞ്ഞത്.

English summary
white house doctor says china's vet market real threat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X