കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

40 മില്യണ്‍ കൊവിഡ് വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ യുഎസില്‍ വിതരണം ചെയ്യുമെന്ന് വൈറ്റ് ഹൗസ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കൊവിഡ് രൂക്ഷമായി തുടരുന്ന അമേരിക്കയില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ട് ട്രംപ് ഭരണകൂടം. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്നാണ് വൈറ്റ് ഹൗസില്‍ നിന്നും പുറത്തുവരുന്ന വിവരം. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അടിയന്തരമായി വാക്‌സിന്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കുന്നതിന് പിന്നാലെ വിതരണം നടക്കുമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്.

vaccine

ഈ വര്‍ഷം അവസാനത്തോടെ 40 മില്യണ്‍ ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യാനാണ് ഭരണകൂടത്തിന്റെ പദ്ധതി. ചരിത്രത്തിലെ ഏറ്റവും വേഗമേറിയ വാക്‌സിന്‍ വിതരണമായിരിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചു. ഈ പദ്ധതി നടപ്പിലാക്കുന്നതിന്റെ പ്രധാന കാരണം പ്രസിഡന്റിന്റെ ഇടപെടലാണെന്നും പ്രസ് സെക്രട്ടറി വ്യക്തമാക്കി.

ജോര്‍ജിയ ഗവര്‍ണറും ട്രംപിനെ കൈവിട്ടു, ബൈഡനെ ജേതാവായി പ്രഖ്യാപിച്ചു, റിപബ്ലിക്കന്‍മാരും അംഗീകരിച്ചുജോര്‍ജിയ ഗവര്‍ണറും ട്രംപിനെ കൈവിട്ടു, ബൈഡനെ ജേതാവായി പ്രഖ്യാപിച്ചു, റിപബ്ലിക്കന്‍മാരും അംഗീകരിച്ചു

അതേസമയം, അമേരിക്കയില്‍ നിര്‍മ്മിച്ച ഫൈസര്‍ വാക്സിന്‍ പ്രായമായവരില്‍ പോലും കൊവിഡ് വ്യാപനത്തില്‍ നിന്ന് പ്രതിരോധിക്കുമെന്നും മരുന്ന് പരീക്ഷിച്ചവരില്‍ ഗുരുതര സുരക്ഷാ പ്രശ്നങ്ങളൊന്നും പ്രകടമായിട്ടില്ലെന്നുമാണ് കമ്പനി അറിയിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച 170 പേര്‍ക്ക് മരുന്ന് നല്‍കുകയും ആദ്യത്തെ ഡോസ് കഴിഞ്ഞ് 28 ദിവസത്തിന് ശേഷവും ഇവര്‍ക്ക് 95 ശതമാനം ഫലപ്രാപ്തി പ്രകടമാകുകയായിരുന്നു. യുഎസ്, യൂറോഷ്യന്‍ അംഗീകാരം ലഭിച്ചാല്‍ വാക്സിന്‍ വിതരണം ചെയ്യാന്‍ ആരംഭിക്കാമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പരീക്ഷണത്തില്‍ 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു നീക്കം കമ്പനി നടത്തുന്നത്.

ഇന്ത്യന്‍ വംശജ മാലാ അഡിഗ ജില്‍ ബൈഡന്റെ പോളിസി ഡയറക്ടര്‍, ബൈഡന്‍ ക്യാമ്പയിനില്‍ നിന്ന് മുന്നേറ്റം!!ഇന്ത്യന്‍ വംശജ മാലാ അഡിഗ ജില്‍ ബൈഡന്റെ പോളിസി ഡയറക്ടര്‍, ബൈഡന്‍ ക്യാമ്പയിനില്‍ നിന്ന് മുന്നേറ്റം!!

Recommended Video

cmsvideo
India Could Get Oxford Covid Vaccine By Feb 2021; Rs 1000 For 2 Doses

യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ വാക്സിന്‍ അടിയന്തരമായി ഉപയോഗിക്കുന്നതിനുള്ള അനുമതി ഡിസംബര്‍ പകുതിയോടെ ലഭിക്കുമെന്നാണ് വാക്സിന്‍ നിര്‍മ്മാതാക്കളിലൊരാളയ ബയോഎന്‍ടെക്കിന്റെ ചീഫ് എക്സിക്യുട്ടീവ് ഉഗുര്‍ സാഹിന്‍ റോയിറ്റേഴ്സിനോട് പറഞ്ഞത്. യുഎസ് മരുന്ന് നിര്‍മ്മാണക്കമ്പനിയും ജര്‍മ്മന്‍ പങ്കാളിയുമായ ബയോഎന്‍ടെക് എന്നിവരാണ് ഈ വാക്സിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്.

ലോകത്തിന് ശുഭവാര്‍ത്ത; ഫൈസര്‍ വാക്‌സിന്‍ ക്രിസ്തുമസിന് മുമ്പെത്തും, 95 ശതമാനം ഫലപ്രദമെന്ന് അന്തിമഫലംലോകത്തിന് ശുഭവാര്‍ത്ത; ഫൈസര്‍ വാക്‌സിന്‍ ക്രിസ്തുമസിന് മുമ്പെത്തും, 95 ശതമാനം ഫലപ്രദമെന്ന് അന്തിമഫലം

 വൈറ്റ്‌ ഹൗസില്‍ വീണ്ടും കോവിഡ്‌; ഡൊണാള്‍ഡ്‌ ട്‌ംപ്‌ ജൂനിയറിന്‌ കോവിഡ്‌ സ്ഥിരീകരിച്ചു വൈറ്റ്‌ ഹൗസില്‍ വീണ്ടും കോവിഡ്‌; ഡൊണാള്‍ഡ്‌ ട്‌ംപ്‌ ജൂനിയറിന്‌ കോവിഡ്‌ സ്ഥിരീകരിച്ചു

അമേരിക്ക ഡബ്ല്യു എച്ച്‌ ഒയില്‍ തിരികെയത്തുമെന്ന്‌ പ്രഖ്യാപിച്ച്‌ ജോ ബൈഡന്‍അമേരിക്ക ഡബ്ല്യു എച്ച്‌ ഒയില്‍ തിരികെയത്തുമെന്ന്‌ പ്രഖ്യാപിച്ച്‌ ജോ ബൈഡന്‍

English summary
White House says 40 million Covid vaccines will be distributed in the US by the end of this year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X