വൈറ്റ് ഹൗസിനു സമീപമെത്തിയ അക്രമിയെ സുരക്ഷാ സേന കീഴ്‌പ്പെടുത്തി
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു സമീപം തോക്കുമായെത്തിയ യുവാവിനെ സുരക്ഷ ഉദ്യോഗസ്ഥര്‍ വെടിവെച്ചിട്ടു. തോക്ക് താഴെയിടാനുള്ള നിര്‍ദ്ദേശം അനുസരിക്കാതെ വന്നപ്പോഴാണ് വെടിവെച്ചത്.
യുവാവിന്റെ കഴുത്തിനാണ് വെടികൊണ്ടത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുരക്ഷ ഉദ്യോഗസ്ഥര്‍ നിരന്തരം നില്‍ക്കാനാവശ്യപ്പെട്ടിട്ടും ചെവികൊള്ളാതെ ധൃതിയില്‍ നടന്നു നീങ്ങിയ ആയുധധാരിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴ്‌പ്പെടുത്തുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് പ്രദേശം കനത്ത പോലീസ് നിരീക്ഷണത്തിലാണ്. സംഭവം നടക്കുമ്പോള്‍ ഒബാമ വൈറ്റ് ഹൗസില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ് ഹൗസില്‍ ഉണ്ടായിരുന്നു.












Click it and Unblock the Notifications