കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ്സില്‍ ലോക്ഡൗണ്‍ ഇളവ്, പുറത്തിറങ്ങിയാല്‍.... വൈറ്റ് ഹൗസ് മുന്നറിയിപ്പ്, ബീച്ചില്‍ പോകരുത്!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയില്‍ സ്‌റ്റേ അറ്റ് ഹോം നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരാനുള്ള തീരുമാനം നടപ്പാക്കി തുടങ്ങി. എന്നാല്‍ വൈറ്റ് ഹൗസ് കൊറോണവൈറസ് ടാസ്‌ക്‌ഫോഴ്‌സ് കോര്‍ഡിനേറ്റര്‍ ഡോ. ഡെബോറ ബിര്‍ക്‌സ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. പുറത്തിറങ്ങിയാല്‍ നിങ്ങളെ അപകടം കാത്തിരിക്കുന്നുണ്ടെന്ന് ബിര്‍ക്‌സ് പറയുന്നു. യുഎസ് ജനത ബീച്ചുകളില്‍ അവധി ആഘോഷിക്കുന്നവരാണ്. നിങ്ങള്‍ കൂട്ടത്തോടെ ജനങ്ങള്‍ ആറടിയെങ്കിലും വിട്ട് നടക്കണമെന്ന കര്‍ശന നിര്‍ദേശമാണ് ബിര്‍ക്‌സ് നല്‍കുന്നത്. ബ്യൂട്ടി സലൂണുകളും സ്പാകളും ആദ്യ ഘട്ടത്തില്‍ തന്നെ തുറക്കുന്നത് മറഞ്ഞിരിക്കുന്ന അപകടം പുറത്തുവരുന്നതിന് ഇടയാക്കുമെന്നും ബിര്‍ക്‌സ് പറഞ്ഞു.

1

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് വേഗത്തില്‍ വിപണി തുറക്കുന്നതിനായി ആവശ്യപ്പെട്ടത്. ഇതിനെ തുടര്‍ന്നാണ് സംസ്ഥാനങ്ങള്‍ വിപണി തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. എന്നാല്‍ വൈറ്റ് ഹൗസ് ഡോക്ടര്‍മാരുടെ സംഘം ഇതിനോട് യോജിക്കുന്നില്ല. വേഗത്തില്‍ വിപണി തുറക്കുന്നത് കൊറോണയുടെ രണ്ടാം വ്യാപനത്തിന് വഴിയൊരുക്കുമെന്നാണ് ഡോക്ടര്‍ ആന്റണി ഫൗസിയും നേരത്തെ പറഞ്ഞത്. ഇപ്പോഴുള്ളത് ഫേസ് വണ്‍ ആക്ടിവിറ്റിയല്ല. വിപണി തുറന്നത് കൊണ്ട് എല്ലാവരും കൂട്ടമായി നില്‍ക്കരുതെന്നും ബിര്‍ക്‌സ് പറഞ്ഞു. മിഷിഗണില്‍ അടക്കം സ്റ്റേ അറ്റ് ഹോം പിന്‍വലിക്കാന്‍ വലിയ സമ്മര്‍ദമുണ്ടായിരുന്നു. ജനങ്ങള്‍ തോക്കുമായി പ്രതിഷേധത്തിനിറങ്ങിയത് എല്ലാവരെയും ആശങ്കപ്പെടുത്തിയിരുന്നു.

പ്രക്ഷോഭകാരികള്‍ ജനങ്ങളുടെ ജീവന് വലിയ ഭീഷണി ഉയര്‍ത്തുകയാണ്. ഇവര്‍ വീടുകളിലേക്ക് പോകുന്നതോടെ മുത്തച്ഛനോ മുത്തശ്ശിക്കോ രോഗം പടര്‍ത്തി നല്‍കും. പ്രായമായവരില്‍ എന്തെങ്കിലും രോഗം ഉണ്ടാവും. ഇവര്‍ക്ക് കൊറോണ കൂടി വരുന്നതോടെ ഗുരുതരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങും. ജീവിതാവസാനം വരെ അവര്‍ കുറ്റബോധത്തോടെ ജീവിക്കേണ്ടി വരുമെന്നും ബിര്‍ക്‌സ് പറഞ്ഞു. അതേസമയം ഇവരുടെ മുന്നറിയിപ്പുകള്‍ പലരും ഗൗരവത്തോടെ എടുത്തിട്ടില്ല. കഴിഞ്ഞ ദിവസം വാഷിംഗ്ടണിലെ നാഷണല്‍ മാളില്‍ ആയിരക്കണക്കിന് പേരാണ് കൂടിച്ചേര്‍ന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് കൊണ്ട് യുഎസ് നാവിക സേന നടത്തിയ ഫ്‌ളൈ ഓവര്‍ കാണാനാണ് ജനം തടിച്ച് കൂടിയത്.

നേരത്തെ കാലിഫോര്‍ണിയയില്‍ ബീച്ചിലേക്കുള്ള പ്രവേശനം വിലക്കാന്‍ തീരുമാനിച്ചിരുന്നു. ഇവിടേക്ക് എത്തിയവര്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറല്ലായിരുന്നു. ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ലാസിയോ പോലീസിന് പട്രോളിംഗ് വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രശ്‌നക്കാര്‍ വര്‍ധിച്ച് വരുന്നുവെന്ന് ബ്ലാസിയോ പറഞ്ഞു. അതേസമയം മറ്റൊരു വിഭാഗം പൗരന്‍മാര്‍ കൂടുതല്‍ വലിയ പരിപാടികള്‍ ഒ രുക്കാനാണ് കാത്തിരിക്കുകയാണ്. പ്രധാനമായും കായിക ടൂര്‍ണമെന്റുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ദേശീയ ഫുട്‌ബോള്‍ ലീഗ് ഉടന്‍ തന്നെ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കുകയാണ്. ബോസ്റ്റണിലും കാര്യങ്ങള്‍ ഗുരുതരമായി കൊണ്ടിരിക്കുകയാണ്. മസാച്ചുസെ്റ്റ്‌സിന്റെ ഭാഗമാണിത്. ഇവിടെ എല്ലാവരോടും മാസ്‌കുകള്‍ ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
white house task force chief warns against mass gatherings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X