കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ്സില്‍ 5 ലക്ഷം പേര്‍ മരിച്ചുവീഴും, ട്രംപ് അറിഞ്ഞു, 3 മാസം മുമ്പ്, ഇനി രക്ഷ അതില്‍ മാത്രം!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന് കൊറോണവൈറസിനെ നേരിടുന്നതില്‍ വലിയ അബദ്ധങ്ങള്‍ സംഭവിച്ചെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം മലേറിയ മരുന്നിനായി ട്രംപ് വാശി പിടിക്കുന്ന സമയത്താണ് ഇത്തരമൊരു റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇതെല്ലാം ഇലക്ഷന്‍ ഗിമ്മിക്കുകളാണെന്ന് ഇപ്പോള്‍ തന്നെ ആരോപണമുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നുവെന്ന് വ്യക്തമാണ്. പക്ഷേ സ്വന്തം ടീമിലെ അംഗങ്ങള്‍ തന്നെ രോഗവ്യാപ്തിയെ കുറിച്ച് മാസങ്ങള്‍ മുമ്പ് ട്രംപിനെ അറിയിച്ചിരുന്നു.

എന്നാല്‍ ഇതൊന്നും ട്രംപ് ഗൗരവത്തോടെ കണ്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ട്രംപിന്റെ ടീം തന്നെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തരാണ്. സംസ്ഥാനങ്ങളെ സഹായിക്കുന്നതില്‍ പോലും ട്രംപിന് രാഷ്ട്രീയമുണ്ടെന്നും ഇവര്‍ പറയുന്നു. അതേസമയം തിരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാല്‍ ട്രംപിന് ഇപ്പോഴത്തെ സ്ഥിതി വലിയ തിരിച്ചടിയാണ്. സെനറ്റിലും മറ്റും ഈ റിപ്പോര്‍ട്ടുകളുടെ കാര്യത്തില്‍ ട്രംപ് മറുപടി നല്‍കേണ്ടി വരും.

ജനുവരിയിലെ മെമ്മോ

ജനുവരിയിലെ മെമ്മോ

കൊറോണവൈറസ് ചൈനയില്‍ നിന്ന് മറ്റുള്ള രാജ്യങ്ങളിലേക്ക് പടര്‍ന്ന് തുടങ്ങിയ സമയത്ത് തന്നെ ട്രംപ് ഇതേ കുറിച്ച് അറിഞ്ഞു. ട്രംപിന്റെ ട്രേഡ് ഉപദേഷ്ടാവായ പീറ്റര്‍ നവാരോ ട്രംപിന് മെമ്മോ അയച്ചിരുന്നു. കൊറോണയെ തുടര്‍ന്ന് അമേരിക്കയില്‍ പതിനായിരങ്ങള്‍ മരിച്ചുവീഴുമെന്ന് നവാരോ ഇതില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ താന്‍ മെമ്മോ കണ്ടിട്ടേയില്ലെന്നാണ് ട്രംപ് പറയുന്നത്. ന്യൂയോര്‍ക്ക് ടൈംസ് നവാരോ കത്തയച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം രണ്ട് സുപ്രധാന റിപ്പോര്‍ട്ടുകളാണ് ട്രംപ് അവഗണിച്ചിരിക്കുന്നത്.

മരണനിരക്ക് കുതിക്കുന്നു

മരണനിരക്ക് കുതിക്കുന്നു

ട്രംപ് മനസ്സുകൊണ്ടെങ്കിലും ഈ മുന്നറിയിപ്പുകള്‍ അവഗണിച്ചതില്‍ ദു:ഖിക്കുന്നുണ്ടാവും. ഇതിനോടകം മരിച്ചവരുടെ എണ്ണം 20000 കവിഞ്ഞു. മരണസംഖ്യ 20071ല്‍ എത്തി നില്‍ക്കുകയാണ്. ഇറ്റലിയെ മറികടന്ന് ഏറ്റവുമധികം പേര്‍ മരിച്ചവരുടെ എണ്ണത്തില്‍ യുഎസ് ആദ്യസ്ഥാനത്തെത്തി. അഞ്ച് ലക്ഷത്തിലധികം പോസിറ്റീവ് കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യം ഇപ്പോള്‍ കൂട്ടകുഴിമാടം ഒരുക്കുന്ന തിരക്കിലാണ്. ന്യൂയോര്‍ക്കില്‍ മാത്രം 8627 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം 783 പേര്‍ മരിച്ചു. ട്രംപ് ഇപ്പോഴും അമേരിക്ക സാധാരണ നിലയിലേക്ക് വരുമെന്നാണ് പറയുന്നത്.

മരിച്ച് വീഴാന്‍ പോകുന്നത്....

മരിച്ച് വീഴാന്‍ പോകുന്നത്....

നവാരോയുടെ മെമ്മോയില്‍ അമേരിക്കയില്‍ 50 ലക്ഷത്തോളം ആളുകള്‍ മരിച്ചുവീഴുമെന്ന് പ്രവചിച്ചിരുന്നു. അമേരിക്കന്‍ ജനതയുടെ 30 ശതമാനത്തോളം പേരും കൊറോണയുടെ പിടിയിലാവും. ഇത് സ്ഥിതി ഗുരുതരമാക്കുമെന്നും മെമ്മോയില്‍ പറഞ്ഞിരുന്നു. അതേസമയം ട്രംപ് നവാരോ അയച്ച മെമ്മോയെ കുറിച്ച് അറിഞ്ഞിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. അതേസമയം ഡിസംബറില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ട്രംപിന് ഇതേ പോലെ ലഭിച്ചിരുന്നു. ജനുവരി അവസാനമാണ് ഇത് ട്രംപ് അറിഞ്ഞതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു.

നവാരോയുടെ നിര്‍ദേശങ്ങള്‍

നവാരോയുടെ നിര്‍ദേശങ്ങള്‍

ചൈനയിലേക്കുള്ള യാത്രകള്‍ നിയന്ത്രിക്കണമെന്നും, യാത്രാ വിലക്ക് ഏര്‍പ്പെടുത്തണമെന്നും നവാരോ നിര്‍ദേശിച്ചിരുന്നു. അതേസമയം വൈകാതെ തന്നെ ട്രംപ് ചൈനയിലേക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ചിരുന്നു. കൊറോണയ്‌ക്കെതിരെ സുരക്ഷാ മാര്‍ഗങ്ങളോ വാക്‌സിനുകളോ മറ്റ് മരുന്നുകളോ നിലവിലില്ല. അമേരിക്കന്‍ ജനത കൊറോണയ്‌ക്കെതിരെ പ്രതിരോധത്തിലാണ്. മഹാമാരിയായി കൊറോണ യുഎസ്സ് മണ്ണില്‍ പടര്‍ന്ന് പിടിക്കും. ലക്ഷകണക്കിന് ജീവന്‍ നഷ്ടമാകുമെന്നും നവാരോ പറഞ്ഞു. അതേസമയം ഇത്തരമൊരു കാര്യത്തില്‍ മെമ്മോയില്‍ പറഞ്ഞത് ട്രംപിനെ ചൊടിപ്പിച്ചെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. ഫെബ്രുവരി 23ന് മറ്റൊരു മെമ്മോ കൂടി നവാരോ ട്രംപിന് അയച്ചിരുന്നു.

ഇനി രക്ഷ ആ മരുന്നില്‍

ഇനി രക്ഷ ആ മരുന്നില്‍

മുന്നറിയിപ്പുകള്‍ തള്ളിയത് ചൈന കാരണമാണെന്ന് ട്രംപ് പറഞ്ഞു. റിപ്പോര്‍ട്ട് തേടിയപ്പോള്‍ കൊറോണ മനുഷ്യരിലേക്ക് പടരുന്നതായി കണ്ടെത്തിയിട്ടില്ലെന്നാണ് ചൈന പറഞ്ഞത്. ലോകാരോഗ്യ സംഘടനയോടും ഇക്കാര്യം തന്നെയാണ് പറഞ്ഞത്. അതുകൊണ്ട് യുഎസ് ഗൗരവമായി കണ്ടില്ലെന്നാണ് വാദം. അതേസമയം മലേറിയ മരുന്ന് രാജ്യത്ത് വ്യാപകമാക്കുകയാണ് ഇനി രക്ഷയെന്ന് ട്രംപ് പറയുന്നു. ഇന്ത്യയില്‍ നിന്നുള്ള പാക്കേജ് രാജ്യത്ത് എത്തിയിട്ടുണ്ട്. 35.82 ലക്ഷം ടാബ്ലെറ്റുകളാണ് അമേരിക്കയ്ക്ക് ലഭിച്ചത്. ഒമ്പത് മെട്രിക് ടണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളും യുഎസ്സില്‍ എത്തിയിട്ടുണ്ട്.

ട്രംപ് മുന്നോട്ട്

ട്രംപ് മുന്നോട്ട്

എത്രയും പെട്ടെന്ന് മലേറിയ മരുന്ന് രാജ്യത്തെ എല്ലാ ആശുപത്രികളിലും വ്യാപകമാക്കാനാണ് നിര്‍ദേശം. എന്നാല്‍ ഫ്രാന്‍സില്‍ നിന്നും ഇന്ത്യയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള മുന്നറിയിപ്പുകള്‍ ട്രംപ് തള്ളിയിരിക്കുകയാണ്. ഇവ വിജയിച്ചാല്‍ ട്രംപിന് വലിയ പേരെടുക്കാന്‍ സാധിക്കുമെന്ന രാഷ്ട്രീയമാണ് പിന്നില്‍. മലേറിയ മരുന്ന് ഉപയോഗിക്കുന്നത് കൊണ്ട് ഹൃദയ സംബന്ധമായ രോഗം, കാഴ്ച്ച നഷ്ടപ്പെടല്‍ എന്നിവ ഉറപ്പായും സംഭവിക്കുമെന്ന് യുഎസ് ഡോക്ടര്‍മാര്‍ ട്രംപിനെ അറിയിച്ചിട്ടുണ്ട്. അമേരിക്ക ഹൃദ്രോഗങ്ങള്‍ ഉള്ളവരുടെ നിരക്കില്‍ വന്‍ വര്‍ധനവും വന്നിട്ടുണ്ട്.

സുരക്ഷാ പരിശോധന

സുരക്ഷാ പരിശോധന

മലേറിയ മരുന്ന് പരീക്ഷണത്തിനുള്ള ഒരുക്കങ്ങളും സജ്ജമായിരിക്കുകയാണ്. കൊറോണ തീവ്ര ലക്ഷണങ്ങളുള്ള രോഗികളില്‍ ഇത് പരിശോധിക്കും. അതേസമയം വാണിജ്യ ആവശ്യത്തിന് നല്‍കേണ്ടെന്നാണ് തീരുമാനം. അതേസമയം ട്രംപിന്റെ ടീമില്‍ ഈ തീരുമാനം വിള്ളലുണ്ടാക്കിയിരിക്കുകയാണ്. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് പാട്രിസ് ഹാരിസ് ഈ മരുന്ന് കൊറോണ വൈറസ് ചികിത്സയ്ക്കായി ഉപയോഗിക്കില്ലെന്ന് വ്യക്തമാക്കി. വലിയ പ്രത്യാഘാതങ്ങളാണ് അദ്ദേഹം ഉയര്‍ത്തുന്നത്. ഒരു വ്യക്തിക്ക് 400 മില്ലി ഗ്രാം മലേറിയ മരുന്നാണ് നല്‍കുക. രണ്ട് ഡോസുകള്‍ വീതം അഞ്ച് ദിവസം നല്‍കും. 510 പേരിലാണ് പരീക്ഷിക്കുക.

English summary
white house trades adviser sent letter to trump 3 months ago and warns him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X