വൈറ്റ് ഹൗസിനെ പിടിച്ചുലച്ച് കൊറോണ; ടാസ്ക് ഫോഴ്സിലെ മൂന്ന് പ്രമുഖര്‍ക്ക് രോഗം? ട്രംപിന് ആശങ്ക
വാഷിങ്ടണ്‍: ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗം വ്യാപിച്ച രാജ്യമാണ് അമേരിക്ക. ചൈനയില്‍ തുടങ്ങിയ രോഗം ഇറാനും യൂറോപ്പും കടന്ന് അമേരിക്കയില്‍ എത്തിയതോടെ മരണ നിരക്ക് കൂത്തനെ ഉയരുകയായിരുന്നു. അമേരിക്കയുടെ ആരോഗ്യ മേഖല എത്രത്തോളം ദുര്‍ബലമാണെന്ന് വ്യക്തമാക്കുന്നതാണ് രോഗ വ്യാപനം.
രാജ്യത്തെ ഭാരിച്ച ചികില്‍സാ ചെലവ് ഇടത്തരക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായതോടെയാണ് മരണം ഇരട്ടിയായത്. എന്നാല്‍ കൊറോണ വൈറസ് രോഗ പ്രതിരോധത്തിന് നേതൃത്വം നല്കിയ സംഘത്തിലെ മൂന്ന് പേര്‍ക്ക് രോഗം ബാധിച്ചോ എന്ന സംശയത്തിലാണ് വൈറ്റ് ഹൗസ്. മൂന്നു പേരും ക്വാറന്റൈനിലാണ്. വിശദാംശങ്ങള്‍...

വൈറ്റ് ഹൗസും മുക്തമല്ല
അമേരിക്കയില്‍ അതീവ സുരക്ഷയുള്ള മന്ദിരമാണ് വൈറ്റ് ഹൗസ്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതി പോലും കൊറോണയില്‍ നിന്ന് മുക്തമല്ലെന്നാണ് പുതിയ വിവരം. വൈറ്റ് ഹൗസിലെ മൂന്ന് പ്രമുഖര്‍ക്ക് രോഗം ബാധിച്ചെന്ന് സംശയമുണ്ട്. ഇവര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. നേരത്തെ ട്രംപുമായി ബന്ധമുള്ളവര്‍ക്കും രോഗം ബാധിച്ചിരുന്നു.

ഇവരാണ് അവര്‍
കൊറോണ പ്രതിരോധ ടാക്സ് ഫോഴ്സിന് നേതൃത്വം നല്കുന്ന ഡോ. അന്തോണി ഫോസി, രോഗ നിയന്ത്രണ കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഡോ. റോബര്‍ട്ട് റെഡ്ഫീല്‍ഡ്, ഭക്ഷ്യ-മരുന്ന് അഡ്മിനിസ്ട്രേഷന് കമ്മീഷണര്‍ സ്റ്റീഫന്‍ ഹാന്‍ എന്നിവരാണ് ക്വാറന്റൈനില്‍ പ്രവേശിച്ചത്. രോഗ വ്യാപനത്തെ കുറിച്ച് ലാഘവത്തോടെ സംസാരിക്കുന്ന ഫോസിക്കെതിരെ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഫോസി നേരത്തെ പറഞ്ഞത്
മൂന്നും പേരും നേരത്തെ സംസാരിച്ച ചിലര്‍ക്ക് രോഗം ബാധിച്ചതോടെയാണ് ഇവര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചത്. രോഗം വരാതിരിക്കാന്‍ ചില മുന്‍കരുതല്‍ എടുത്താല്‍ മതിയെന്ന് പറഞ്ഞിരുന്നു ഫോസി. പക്ഷേ മുന്‍കരുതല്‍ നടപടികളെല്ലാം എടുത്തിട്ടും അദ്ദേഹത്തിന് രോഗ സാധ്യതയുണ്ടെന്ന വിവരം വൈറ്റ് ഹൗസ് വൃത്തങ്ങളില്‍ ആശങ്കക്കിടയാക്കിയിട്ടുണ്ട്.

ഇനി വീട്ടിലിരുന്ന് ജോലി
ഫോസി ഇപ്പോള്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ച ശേഷമേ അദ്ദേഹം ഇനി വൈറ്റ് ഹൗസിലേക്ക് പോകൂ എന്ന് ടാക്സ് ഫോഴ്സ് ഇന്‍സ്റ്റിറ്റൂട്ട് അറിയിച്ചു. റെഡ്ഫീല്‍ഡും ഹാനും രണ്ടാഴ്ച ഓഫീസില്‍ വരില്ല. എന്നാല്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇവര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

സാംപിള്‍ പരിശോധന നടത്തി
മൂന്നും പേര്‍ക്കും സംശയത്തെ തുടര്‍ന്ന് പ്രത്യേക സാംപിള്‍ പരിശോധന നടത്തി. നെഗറ്റീവ് ആണ് ഫലം. എന്നാല്‍ ഇവരെ സന്ദര്ശിച്ചവും ഇവരുമായി സംസാരിച്ചവര്‍ക്കും കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിലാണ് രണ്ടാഴ്ച വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ തീരുമാനിച്ചത്.

സെനറ്റ് സമിതിയില്‍ മൊഴി കൊടുക്കേണ്ടവര്‍
ക്വാറന്റൈനില്‍ പ്രവേശിച്ച മൂന്ന് പേരും ചൊവ്വാഴ്ച സെനറ്റ് സമിതി മുമ്പാകെ ഹാജരായി മൊഴി നല്‍കേണ്ടവരാണ്. റെഡ്ഫീല്ഡിനും ഹാനും വീഡിയോ കോണ്‍ഫറന്‍സ് വഴി മൊഴി നല്കാന് അനുമതി നല്‍കുമെന്ന സമിതി അറിയിച്ചു. ഫോസി ക്വാറന്റൈനില്‍ പ്രവേശിക്കുന്നതിന് മുമ്പാണ് സമിതി ഇങ്ങനെ പ്രതികരിച്ചത്.

വൈസ് പ്രസിഡന്റിന്റെ സെക്രട്ടറിക്ക് രോഗം
അതേസമയം, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ പ്രസ് സെക്രട്ടറിക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. വൈറ്റ് ഹൗസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരില്‍ രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണിത്. ട്രംപിന്റെ സുരക്ഷാ ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചതായി വ്യാഴാഴ്ച വൈറ്റ് ഹൗസ് അറിയിച്ചിരുന്നു.

ട്രംപിന്റെ പ്രതികരണം ഇങ്ങനെ
വൈറ്റ് ഹൗസില്‍ രോഗം വ്യാപിക്കുന്നതില്‍ തനിക്ക് ആശങ്കയില്ലെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. പെന്‍സിന്റെ സെക്രട്ടറി കതി മില്ലര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. വൈറ്റ് ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications