ട്രംപിന്റെ വാര്‍ത്താസമ്മേളനം വെട്ടിച്ചുരുക്കും, അബദ്ധങ്ങള്‍ ഇനിയും വേണ്ട, വൈറ്റ് ഹൗസ് തീരുമാനിക്കും!
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിത്യേനയുള്ള വാര്‍ത്താസമ്മേളനം വെട്ടിച്ചുരുക്കുന്നു. ട്രംപ് നടത്തുന്ന പരാമര്‍ശങ്ങള്‍ കടുത്ത വിവാദത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. കഴിഞ്ഞ ദിവസം ട്രംപ് കൊറോണ പ്രതിരോധത്തിനായി അണുനാശിനി കുത്തിവെച്ചാല്‍ മതിയെന്ന് പറഞ്ഞിരുന്നു. ഇതിന് വലിയ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത വാദമായിരുന്നു ഇത്. അണുനാശിനി ആരെങ്കിലും കുത്തിവെച്ചാല്‍ മരിക്കുമെന്ന് ഉറപ്പാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പുറമേ സ്വന്തം വാര്‍ത്താസമ്മേളനത്തെ രാഷ്ട്രീയ പ്രചാരണത്തിനായി ട്രംപ് ഉപയോഗിക്കുന്നുണ്ടെന്ന ആരോപണവും സജീവമാണ്.

കഴിഞ്ഞ ദിവസം ട്രംപിന്റെ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സിന്റെ വാര്‍ത്താസമ്മേളനം വെട്ടിച്ചുരുക്കിയിരുന്നു. മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് അദ്ദേഹം ഒരു ചോദ്യവും സ്വീകരിച്ചിരുന്നില്ല. ഇത് അവസാനത്തെ തവണയായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. വൈറ്റ് ഹൗസിനകത്ത് ചൂടേറിയ ചര്‍ച്ചകള്‍ ഇത് സംബന്ധിച്ച് നടക്കുന്നത്. ട്രംപിന്റെ മാധ്യമങ്ങളെ കാണലിന്റെ ഫോര്‍മാറ്റ് മാറ്റണമെന്നാണ് ആവശ്യം. ഇതിലൂടെ വാര്‍ത്താസമ്മേളനത്തില്‍ ട്രംപിന്റെ റോള്‍ വെട്ടിച്ചുരുക്കുകയാണ് ലക്ഷ്യം. റിപബ്ലിക്കന്‍ പാര്‍ട്ടിയിലെയും വൈറ്റ് ഹൗസിലെയും ഉദ്യോഗസ്ഥര്‍ ഇക്കാര്യം തീരുമാനിക്കും. ഇത് അനൗദ്യോഗികമായി തീരുമാനിച്ചെന്നും, തല്‍ക്കാലത്തേക്ക് ഇത് സ്ഥിരീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഇവര്‍ പറയുന്നു.
സാധാരണ ട്രംപിന്റെ വാര്‍ത്താസമ്മേളനം ഒരു മണിക്കൂറില്‍ അധികമൊക്കെ നീളാറുണ്ട്. ട്രംപും റിപ്പോര്‍ട്ടര്‍മാരുമായുള്ള സംഭാഷണങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. എന്നാല്‍ ചൈനീസ് വിദ്വേഷം കലര്‍ന്ന പ്രസ്താവനകള്‍ കൂടുതലായി വരാന്‍ തുടങ്ങിയതോടെയാണ് വാര്‍ത്താസമ്മേളനത്തിന്റെ പ്രാധാന്യം തന്നെ നഷ്ടപ്പെട്ടത്. ഇതിനൊപ്പം ഫോക്‌സ് ന്യൂസ് അടക്കമുള്ളവര്‍ അണിനിരന്നിരുന്നു. ട്രംപിന്റെ രാഷ്ട്രീയം ഇവരാണ് പ്രചരിപ്പിച്ചത്. അതേസമയം കഴിഞ്ഞ പ്രസ്താവനയെ തുടര്‍ന്നുണ്ടായ വിവാദം ട്രംപിനെ ശരിക്കും ദേഷ്യം പിടിപ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍മാര്‍ അടക്കം മുന്നറിയിപ്പുമായി വന്നത് ട്രംപിനെ ചൊടിപ്പിച്ചെന്നാണ് സൂചന.
Recommended Video
അതേസമയം തന്റെ അണുനാശിനി പ്രയോഗം പരിഹാസ രൂപത്തിലാണെന്ന് ട്രംപ് പറയുന്നു. ഗൗരവത്തോടെ കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്താക്കി. എന്നാല്‍ ഇത് രക്ഷപ്പെടാനുള്ള മാര്‍ഗമായിട്ടാണ് കാണുന്നത്. സ്ഥിരമായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് നിര്‍ത്തണമെന്ന് വൈറ്റ് ഹൗസ് അധികൃതര്‍ നേരത്തെ തന്നെ ട്രംപിനോട് പറയുന്നുണ്ട്. സുപ്രധാന വാര്‍ത്തകളോ, അതല്ലെങ്കില്‍ പോസിറ്റീവായ കാര്യങ്ങളോ ഉണ്ടെങ്കില്‍ മാത്രമേ മാധ്യമങ്ങളെ കാണേണ്ടതുള്ളൂ എന്നാണ് നിര്‍ദേശം. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സോ അതല്ലെങ്കില്‍ ആരോഗ്യ അധികൃതരോ മാധ്യമങ്ങളെ കണ്ടാല്‍ മതിയെന്നാണ് ഇവരുടെ നിര്‍ദേശം. ട്രംപ് വാര്‍ത്താസമ്മേളനത്തിലൂടെയുള്ള രാഷ്ട്രീയ നേട്ടമാണ് ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications