ന്യൂയോര്‍ക്കില്‍ വീണ്ടും ഇന്ത്യന്‍ വംശജയ്ക്ക് നേരെ വംശീയ അധിക്ഷേപം; ട്രെയിന്‍ യാത്രയിലാണ് സംഭവം
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജയ്ക്ക് നേരെ വീണ്ടും ന്യൂയോര്‍ക്കില്‍ വംശീയ അധിക്ഷേപം. അമേരിക്കന്‍ സിഖ് വംശജയായ രാജ്പ്രീത് ഹെയറാണ് ട്രെയിനില്‍ വംശീയ അധിക്ഷേപത്തിനിരയായത്. മാന്‍ഹാട്ടനിലെ ഒരു സുഹൃത്തിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന രാജ്പ്രീതിനോട് ലെബനിലേക്ക് തിരിച്ചു പോ, നീ ഈ നാട്ടുകാരിയല്ലന്ന് ഇയാള്‍ ആക്രോശിക്കുകയായിരുന്നു.
മാന്‍ഹാട്ടനിലേക്കുളള ട്രെയിന്‍ യാത്രയിലാണ് രാജ്പ്രീതിന് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നത്. ലബനന്‍ സ്വദേശിയാണെന്ന് തെറ്റിധരിച്ചായിരുന്നു അധിക്ഷേപം. ട്രെയിനിലുണ്ടായിരുന്ന രണ്ട് അമേരിക്കന്‍ യുവതികളാണ് തന്റെ രക്ഷക്കെത്തിയതെന്നും അവരിലൊരാളാണ് പോലീസിനെ വിളിച്ചതെന്നും രാജ്പ്രീത് പറയുന്നു.

ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷം ഇന്ത്യക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചിരുന്നു. രണ്ടു മാസത്തിനിടെ മൂന്ന് ഇന്ത്യക്കാരാണ് അമേരിക്കയില്‍ വംശീയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അമേരിക്കയില്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന വംശീയാധിക്ഷേപ സംഭവങ്ങളുടെ തുടര്‍ച്ചയാണ് സിഖ് യുവതിക്ക് നേരെയുണ്ടായത്. കഴിഞ്ഞമാസം ഇന്ത്യന്‍ വംശജയായ എക്താ ദേശായി എന്ന യുവതിക്കും സമാന അനുഭവമുണ്ടായിരുന്നു.












Click it and Unblock the Notifications