Get Updates
Get notified of breaking news, exclusive insights, and must-see stories!

മതംമാറി മുസ്ലിമായ ബ്രിട്ടീഷുകാരി, ജിഹാദികളുടെ 'രാജകുമാരി', തലയറുത്ത് കൊന്നത് 400 പേരെ, കാണൂ

നൈറോബി: ഇസ്ലാമിക് സ്‌റ്റേറ്റിലൂടെ ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കായി പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നു പോലും പെണ്‍കുട്ടികള്‍ എത്തുന്ന വാര്‍ത്ത പലതവണ കേട്ടിട്ടുള്ളതാണ്. എന്നാല്‍ ഒരു തീവ്രവാദ സംഘടനയുടെ വലംകൈ ആയി മാറിയ ഒരു ബ്രിട്ടീഷുകാരിയെ അറിയാമോ? ജിഹാദികളുടെ രാജകുമാരി എന്ന് പോലും മാധ്യമങ്ങള്‍ അവരെ വിശേഷിപ്പിയ്ക്കുന്നു. രഹസ്യാന്വേഷണ ഏജന്‍സികളുടെ നോട്ടപ്പുള്ളിയായ ഈ ക്രൂര വനിതയുടെ പേര് സമാന്ത ലീത്ത്വയ്റ്റ്.

ക്രിസ്ത്യാനിയായിരുന്ന സമാന്ത മതംമാറി മുസ്ലീമായി ജിഹാദി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതാണ്. ജര്‍മ്മന്‍കാരനായ പിതാവിനൊപ്പം ബ്രിട്ടണിലായിരുന്നു താമസം. കെനിയയിലും സൊമാലിയയിലും ഇസ്ലാമിക തീവ്രവാദത്തിന് ചുക്കാന്‍ പിടിയ്ക്കുന്നത് സമാന്തയാണ്. നാല് മക്കളുടെ അമ്മയായ ഇവര്‍ വിധവയാണ്. അമ്മയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല സമാന്ത കുട്ടികളെ വിലയ്ക്ക് വാങ്ങി മനുഷ്യ ബോംബായി ഉപയോഗിച്ച് വരുന്നു.

കഴുത്തറുത്തും ബോംബെറിഞ്ഞും സമാന്ത കൊന്നൊടുക്കിയവരുടെ എണ്ണം 400ല്‍ അധികമാണ്. ജിഹാദിയായിരുന്ന ഭര്‍ത്താവ് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് സാമാന്ത തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ മുഴുകയിത്. തീവ്രവാദ ഗ്രൂപ്പായ അല്‍ ഷബാബിന്റെ വലംകൈയ്യാണ് സമാന്ത...

സമാന്ത

സമാന്ത

വെളുത്ത വിധവയെന്നും ക്രൂരയായ തീവ്രവാദിയെന്നുമൊക്കെ വിളിപ്പേരുള്ള സമാന്ത ബ്രിട്ടീുകാരിയാണ്.1983 ഡിസംബര്‍ അഞ്ചിനാണ് ജനനം. 7/7 ലണ്ടന്‍ ആക്രമണത്തിലെ ചാവേര്‍ ജെര്‍മ്മന്‍ ലിന്‍ഡ്‌സേയുടെ ഭാര്യയാണ് സമാന്ത. ഇവര്‍ പുനര്‍ വിവാഹിതയായതായും റിപ്പോര്‍ട്ടുണ്ട്യ നാല് മക്കളാണ് സമാന്തയ്ക്കുള്ളത്

അല്‍ ഷബാബ്

അല്‍ ഷബാബ്

അല്‍ ഷാബാബിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഈ മുപ്പത്തൊന്ന് കാരിയാണത്രേ. 400 പേരെ കൊന്നൊടുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്യ കെനിയയിുലെ ഒരു യൂണിവേഴ്‌സിറ്റിയ്ല്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചതും സമാന്തയാണ്. 148 പേരാണ് അന്ന് കൊല്ലപ്പെട്ടത്

പേടിയ്ക്കണം

പേടിയ്ക്കണം

മാതാപിതാക്കളില്‍ നിന്നും കുട്ടികളെ പണം കൊടുത്ത് വാങ്ങി മനുഷ്യ ബോംബായി ഉപയോഗിയ്ക്കുന്നതിലും ഇവര്‍ക്ക് പ്രത്യേക മിടുക്കുണ്ട്. കൗമാരക്കാരേയും സ്ത്രീകളേയും തീവ്രവാദ പ്രവര്‍ത്തനങ്ങളിലേയ്ക്ക് വഴിതിരിച്ച് വിടുന്നതിനും സമാന്തയ്ക്ക് പ്രത്യേക കഴിവുണ്ട്

അഹമ്മദ് ഉമര്‍

അഹമ്മദ് ഉമര്‍

അല്‍ ഷബാബ് നേതാവ് അഹമ്മദ് ഉമറിന്റെ വലംകൈയാണ് സമാന്ത

മരിച്ചു?

മരിച്ചു?

ഏജന്‍സികള്‍ നോട്ടമിട്ടതോടെ പ്ളാസ്റ്റിക്ക് സര്‍ജ്ജറിയിലൂടെ സമാന്ത രൂപമാറ്റം വരുത്തിയിരുന്നു. 2014 നവംബറില്‍ ഇവര്‍ കൊല്ലപ്പെട്ടതായി കിംവദന്തി പരന്നിരുന്നു. എന്നാല്‍ ഇക്കാര്യം ഇതുവരേയും സ്ഥിരീകരിച്ചിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+