കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങൾ മരുന്നുകൾ അധികം കഴിക്കുന്നവരാണോ? എങ്കിൽ സൂക്ഷിച്ചോ... പത്തിലൊന്നും വ്യാജ മരുന്നുകൾ...

Google Oneindia Malayalam News

ജനീവ: വിപണിയിൽ ലഭ്യമാകുന്ന മരുന്നുകളിൽ പത്തിലൊന്നും വ്യാജമെന്ന് ലോകാരോഗ്യ സംഘടന. ജീവൻ രക്ഷാമരുന്നുകൾ ഉൾപ്പെടെയുള്ള മരുന്നുകൾ വ്യാജമാണെന്നാണ് രകണ്ടെത്തിയിരിക്കുന്നത്. ഇത്തരം വ്യാജ മരുന്നുകള്‍ രോഗങ്ങള്‍ക്കുള്ള ചികിത്സ അസാധ്യമാക്കുന്നുവെന്ന് മാത്രമല്ല മരണത്തിനു വരെ കാരണമായേക്കാവുന്ന ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോം അദിനോസ് ഗബ്രിയോസസ് അറിയിച്ചു. ഇന്ത്യയില്‍ ഇവയുടെ വിപണനം വ്യാപകമായി നടക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്.

ഇപ്പോള്‍ പുറത്തുവിട്ട കണക്കുകള്‍ പോലും കൃത്യമല്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നതിന്റെ എത്രയോ മടങ്ങ് വ്യാജ മരുന്നുകളാകാം ഉത്പാദിപ്പിക്കപ്പെടുകയും വിതരണം ചെയ്യപ്പെടുകയുമെന്നും ഡബ്ല്യൂഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. 2013 മുതല്‍ നടത്തി വന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വിടട്ടിരിക്കുന്നത്. ആന്റിബയോട്ടിക്കുകളടക്കം ഒരു വര്‍ഷം 1,500ലേറെ വ്യാജമരുന്നുകള്‍ ലോകരാജ്യങ്ങളില്‍ നിര്‍മ്മിക്കപ്പെടുന്നുണ്ടെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ അദ്‌നോം ഗബ്രിയീസസ് ആണ് ഈ വിവരം വ്യക്തമാക്കിയത്.

കണക്കുകൾ കൃത്യമല്ല

കണക്കുകൾ കൃത്യമല്ല

ഇപ്പോള്‍ പുറത്തുവിട്ട കണക്കുകള്‍ പോലും കൃത്യമല്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നതിന്റെ എത്രയോ മടങ്ങ് വ്യാജ മരുന്നുകളാകാം ഉത്പാദിപ്പിക്കപ്പെടുകയും വിതരണം ചെയ്യപ്പെടുകയുമെന്നും ഡബ്ല്യൂഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. ജീവനുതന്നെ ഭീഷണിയായേക്കാവുന്ന ഇത്തരം വ്യാജമരുന്നുകള്‍ കണ്ടെത്താനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും ഇത്തരം മരുന്നുകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭ്യമാക്കുമെന്നും അദിനോസ് ഗബ്രിയോസസ് വ്യക്തമാക്കി.

മരുന്നുകൾക്ക് നിരോധനം

മരുന്നുകൾക്ക് നിരോധനം

അതേസമയം ചുമ, പനി, പ്രമേഹം എന്നിവയ്ക്കുൾപ്പെടെ സാധാരണക്കാർ ഉപയോഗിക്കുന്ന 444 മരുന്നു സംയുക്തങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ഒക്ടോബറിൽ വീണ്ടും നിരോധിച്ചിരുന്നു. കഴിഞ്ഞ വർഷം മാർച്ച് പത്തിലെ നിരോധനത്തിനെതിരെ വിവിധ ഹൈക്കോടതികളിൽ നടന്നുവന്ന കേസുകൾ സുപ്രീം കോടതി സ്റ്റേ ചെയ്തതോടെയാണു വീണ്ടും നിരോധനം ബാധകമാക്കി ഡ്രഗ്സ് കൺട്രോളറുടെ വെബ്സൈറ്റിൽ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. പാരസെറ്റമോൾ, കഫീൻ, അമോക്സിസിലിൻ എന്നിവയ്ക്കൊപ്പം വിവിധ സംയുക്തങ്ങൾ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നവിധം കൂട്ടിച്ചേർത്ത മരുന്നുകളായിരുന്നു നിരോധിച്ചിരുന്നത്.

ആരോഗ്യത്തിന് ഹാനീകരം

ആരോഗ്യത്തിന് ഹാനീകരം

ആരോഗ്യത്തിനു ഹാനികരമായ രീതിയിൽ വിവിധ സംയുക്തങ്ങൾ ചേർത്താണു പല കമ്പനികളും മരുന്നു നിർമിക്കുന്നതെന്ന് ഇതു സംബന്ധിച്ചു പഠനം നടത്തിയ വിദഗ്ധസമിതി വിലയിരുത്തിയിരുന്നു. ഈ മരുന്നുകൾ ദുരുപയോഗം ചെയ്യപ്പെടുന്നുമുണ്ട്. ചില കഫ് സിറപ്പുകൾ ലഹരിക്കായി ഉപയോഗിക്കുന്നതായി സമിതി ചൂണ്ടിക്കാട്ടിയിരുന്നു. മൂന്നു സംയുക്തങ്ങളുള്ള ചില മരുന്നുകൾ പ്രമേഹത്തിനു കഴിക്കുന്നത് ആരോഗ്യം മോശമാക്കുമെന്നും വിലയിരുത്തിയിരുന്നു.

കൊകാതെ സമിതിയുടെ പഠനം

കൊകാതെ സമിതിയുടെ പഠനം

ആറായിരത്തോളം സംയുക്തങ്ങൾ പരിശോധിച്ചാണു നിരോധന തീരുമാനമെടുത്തത്. എന്നാൽ മരുന്നു കമ്പനികളുടെ വാദങ്ങൾ പരിഗണിച്ചില്ല എന്നു ചൂണ്ടിക്കാട്ടിയാണു വിവിധ ഹൈക്കോടതികൾ ആദ്യ നിരോധന ഉത്തരവ് സ്റ്റേ ചെയ്തത്. സ്റ്റേ നിലനിന്ന ഒന്നര വർഷത്തിനിടെ മരുന്നുകൾ ധാരാളം വിറ്റഴിച്ചതായാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ നൽകുന്ന സൂചന. കർണാടക കെഎൽഇ സർവകലാശാല വൈസ് ചാൻസലർ ചന്ദ്രകാന്ത് കൊകാതെയുടെ നേതൃത്വത്തിലുള്ള ആറംഗ കമ്മിറ്റിയാണു മരുന്നു സംയുക്തങ്ങളെക്കുറിച്ചു പഠനം നടത്തിയിരുന്നത്.

ഓൺലൈൻ വഴി മരുന്നുകൾ

ഓൺലൈൻ വഴി മരുന്നുകൾ

ഓണ്‍ലൈന്‍ വഴി മരുന്നുകള്‍ വാങ്ങുന്നതിനെതിരെ ആരോഗ്യ- പ്രതിരോധ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇത്തരത്തില്‍ വില്‍പന നടത്തുന്ന 90 ശതമാനം മരുന്നുകളും വ്യാജവും ജീവന് ഭീഷണിയുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ലോകാരോഗ്യ സംഘടന ഇക്കാര്യം സ്ഥിരീകരിച്ചതായും അധികൃതര്‍ അറിയിച്ചു. സാമൂഹിക മാധ്യമങ്ങള്‍ വഴിയും ഇ-മാര്‍ക്കറ്റിങ് വഴിയും ഇത്തരം ഔഷധങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.

English summary
The findings come from two new reports, one looking at data collected from WHO's Global Surveillance and Monitoring System over the last four years and another that pooled data from 100 literature reviews to examine the public health and socioeconomic impact of substandard and falsified medicines.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X