Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് പരിശോധനകള്‍; അര ബില്യണ്‍ ജനങ്ങളെ ദാരിദ്രത്തിലേക്ക് തള്ളി വിട്ടുവെന്ന് ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: കോവിഡ് പരിശേധനകള്‍ക്കായി സ്വന്തം പോക്കറ്റില്‍ നിന്ന് പണം മുടക്കി പരിശോധിക്കേണ്ടി വരുന്നതിനാല്‍ അര ബില്യണിലധികം ജനങ്ങളെ ദാരിദ്രത്തിലേക്ക് തള്ളിവിടുകയാണെന്ന് ലോകാരോഗ്യ സംഘടന. ഒരു പ്രസ്താവനയിലാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം വ്യക്തമാക്കിയത്.

പത്രകുറിപ്പില്‍ ലോകാരോഗ്യ സംഘടനയുടെയും, ലോക ബാങ്കിന്റെയും അനുബന്ധ റിപ്പോര്‍ട്ടുകളും പരാമര്‍ശിക്കുന്നുണ്ട്. ഇത് കോവിഡ് 19ല്‍ നിന്നും മുക്തമാകാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.

1

വരുമാനം കുറയുകയും ദാരിദ്രം വര്‍ധിക്കുകയും സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്ന് ലോകാബാങ്കിന്റെയും ലോകാരോഗ്യസംഘടനയുടെയും റിപ്പോര്‍ട്ടില്‍ പറയുന്നു. 1930ന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് 2020ല്‍ ലോകം നേരിട്ടത്. 2020ല്‍ കോവിഡ് മഹാമാരി ആരോഗ്യ സേവനങ്ങളെ തടസപ്പെടുത്തിയതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത്. ഇതില്‍ ജനങ്ങള്‍ ഏറ്റവും ബുദ്ധിമുട്ടിയത് പരിശോധനകള്‍ക്കായി പണം നല്‍കുന്നതാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

2

കോവിഡ് -19 മഹാമാരി ബാധിക്കുന്നതിന് മുമ്പുതന്നെ, ഏകദേശം 1 ബില്യണ്‍ ആളുകള്‍ അവരുടെ കുടുംബ ബജറ്റിന്റെ 10 ശതമാനത്തിലധികം ആരോഗ്യത്തിനായി ചെലവഴിക്കുന്നുണ്ട്. ലോകബാങ്കിന്റെ ആരോഗ്യം, പോഷകാഹാരം, ജനസംഖ്യ എന്നിവയുടെ ഗ്ലോബല്‍ ഡയറക്ടര്‍ ജുവാന്‍ പാബ്ലോ ഉറിബെയെ ഉദ്ധരിച്ച് പത്രക്കുറിപ്പില്‍ പറയുന്നു. ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പ്രത്യേകിച്ചും ഏറ്റവും ദരിദ്രരായ ആളുകളെ ഇത് കൂടുതല്‍ ബാധിക്കുന്നതിനാല്‍ പരിമിതമായ സാമ്പത്തിക ഇടത്തിനുള്ളില്‍, ആരോഗ്യ ബജറ്റുകള്‍ സംരക്ഷിക്കുന്നതിനും വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ക്കാരുകള്‍ പദ്ധതി തയ്യാറാക്കണമെന്നും പാബ്ലോ ഉറിബെ പറഞ്ഞു.

3

കോവിഡ് മഹാമാരിക്ക് മുമ്പ് 2019ല്‍ ലോകജനസംഖ്യയുടെ 68 ശതമാനവും പാന്‍ഡെമിക്കിന് മുമ്പ്, പ്രസവത്തിനു മുമ്പും ശേഷവും പരിചരണവും പ്രത്യുല്‍പാദന ആരോഗ്യ സേവനങ്ങളും പോലുള്ള അവശ്യ ആരോഗ്യ സേവനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും ലോകാരോഗ്യ സംഘടനയുടെ പത്രകുറിപ്പില്‍ പറയുന്നു. എച്ച്‌ഐവി, ടിബി, മലേറിയ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ചികിത്സ കാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ സാംക്രമികേതര രോഗങ്ങള്‍ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള സേവനങ്ങളാലും ജനങ്ങള്‍ ആരോഗ്യത്തിനായി ചിലവഴിക്കുന്നുണ്ടെന്നാണ് കണക്ക്.

4

ഇത് സമൂഹത്തിലെ ദരിദ്ര വിഭാഗത്തെ ദുര്‍ബലരാക്കുകയായിരുന്നു. ഏറ്റവും ദരിദ്രരായ വിഭാഗങ്ങള്‍കക്കും ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും ആരോഗ്യ സേവനങ്ങള്‍ നേടാനുള്ള കഴിവ് കുറവാണ്. അവര്‍ക്ക് പണം നല്‍കുന്നതിന്റെ അനന്തരഫലങ്ങളെ നേരിടാന്‍ ഏറ്റവും സാധ്യത കുറവാണെന്നും പത്രകുറിപ്പില്‍ പറയുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം സ്വന്തം പോക്കറ്റില്‍ നിന്ന് പണം മുടക്കി ചികിത്സിക്കുന്നവര്‍ ദാരിദ്ര രേഖക്ക് താഴെയുള്ളവരാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഭയക്കാതെ അവരുടെ ഓരോ പൗരന്മാര്‍ക്കും ആരോഗ്യ സേവനങ്ങള്‍ കൃഥ്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ ഉടനടി പുനരാരംഭിക്കാനും ത്വരിതപ്പെടുത്താനും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് എല്ലാ സര്‍ക്കാരുകളോടും അഭ്യര്‍ത്ഥിച്ചു.

പരിധിയില്ലാതെ ചുംബിച്ച് നമുക്ക് ജീവിതം കൂടുതല്‍ സാഹസികമാക്കാം; വിവാഹ വാര്‍ഷികം ആഘോഷിച്ച് സജിനും ഷഫ്‌നയും

5

ആരോഗ്യത്തിനും സാമൂഹിക പിന്തുണയ്ക്കുമുള്ള പൊതു ചെലവുകള്‍ ശക്തിപ്പെടുത്തുകയും വീടിനടുത്ത് അവശ്യ പരിചരണം നല്‍കാന്‍ കഴിയുന്ന പ്രാഥമിക ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളില്‍ മെച്ചപ്പെടുത്താനുള്ള ശ്രദ്ധ വര്‍ദ്ധിപ്പിക്കുകയും ചെയ്യണമെന്നും ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. കോവിഡിന് മുമ്പ് ആരോഗ്യ മേഖലയില്‍ രാജ്യം കൈവരിച്ച പുരോഗതി വേണ്ടത്ര ശക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്തവണ അടുത്ത മഹാമാരിയെ ചെറുക്കാനും സാര്‍വത്രിക ആരോഗ്യ പരിരക്ഷയിലേക്കുള്ള പാതയില്‍ തുടരാനും കഴിയുന്നത്ര ശക്തമായ ആരോഗ്യ സംവിധാനങ്ങള്‍ നിര്‍മ്മിക്കണമെന്നും ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

Recommended Video

cmsvideo
    ഫൈസര്‍ വാക്‌സിന്റെ ബുസ്റ്റര്‍ ഡോസ് ഒമിക്രോണിനെതിരെ ഫലപ്രദം | Oneindia Malayalam
    6

    നിലവിലെ സാമ്പത്തിക സ്ഥിതി പാവപ്പെട്ടവരുടെ പോക്കറ്റ് ആരോഗ്യ ചെലവില്‍ നിന്ന് ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ വിളിച്ചറിയിക്കുന്നുവെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.ലോകാരോഗ്യ സംഘടന ദരിദ്രരും ദുര്‍ബലരുമായ ജനവിഭാഗങ്ങള്‍ക്കായുള്ള സേവനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനുള്ള ആശയം മുന്നോട്ടുവച്ചു. പൊതു ചെലവുകളിലൂടെയും വ്യക്തികളെ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് സംരക്ഷിക്കുന്ന നയങ്ങളിലൂടെയും പിന്തുണയ്ക്കുന്നുവെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ഏതൊരു രാജ്യവും അവരുടെ ആരോഗ്യസംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നുവോ, അത് എല്ലാവരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്ന രീതി മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനം ഫലപ്രദമായി ലക്ഷ്യമിടുന്നവയായിരിക്കണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+