കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ഡൗണ്‍ കൊണ്ട് കാര്യമില്ല, വൈറസിനെ നമ്മള്‍ ആക്രമിക്കണമെന്ന് ലോകാരോഗ്യ സംഘടന, നിര്‍ദേശം!!

Google Oneindia Malayalam News

ലണ്ടന്‍: ലോകത്താകമാനം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21000 കവിഞ്ഞു. ലോകാരോഗ്യ സംഘടന കടുത്ത നിരീക്ഷണത്തിലാണ്. കൊറോണയെ പ്രതിരോധിക്കാന്‍ പല രാജ്യങ്ങളും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. നാലര ലക്ഷം പേരിലധികം വൈറസ് ബാധിച്ചു എന്നാണ് റിപ്പോര്‍ട്ട്. അതേസമയം വൈറസിനെ തിരിച്ച് ആക്രമിക്കേണ്ട സമയമാണ് ഇതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. യൂറോപ്പിനെ ശക്തമായി വൈറസ് ബാധിച്ച സാഹചര്യത്തിലാണ് പ്രതികരണം. 7503 മരണങ്ങളാണ് രേഖപ്പെടുത്തിയത്. സ്‌പെയിനില്‍ ഇതുവരെ 3434 പേരും ചൈനയില്‍ 3281 പേരും മരിച്ചു. 9000 പേരിലധികം അമേരിക്കയില്‍ മരിച്ചു.

1

ലോകത്താകമാനം 190 രാജ്യങ്ങളില്‍ പടര്‍ന്ന് പിടിച്ചിരിക്കുകയാണ് കൊറോണ. ലോക്ഡൗണ്‍ പ്രഖ്യാപിച്ച രാജ്യങ്ങള്‍ വൈറസിനെ ഏതൊക്കെ തരത്തില്‍ ആക്രമിക്കാമെന്നാണ് ഈ സമയത്ത് ആലോചിക്കണം. ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയണം. ആളുകള്‍ പുറത്തിറങ്ങുന്നത് തടയുന്നതും, കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതും പ്രതിരോധത്തിനായി കൂടുതല്‍ സമയം ലഭിക്കുന്നതിന് സമാനമാണ്. ആരോഗ്യ മേഖലയില്‍ സമ്മര്‍ദം ഒഴിവാക്കാനും ഇത് സഹായിക്കും. സ്വയം വിചാരിക്കാതെ ഈ രോഗത്തെ നേരിടാനാവില്ലെന്നും ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയെസൂസ് പറഞ്ഞു.

ലോക്ഡൗണ്‍ കൊണ്ട് പൂര്‍ണമായും രോഗത്തെ ഇല്ലാതാക്കാന്‍ നമുക്ക് സാധിക്കില്ല. കടുത്ത നടപടികള്‍ വേണം. ഐസൊലേഷന്‍ നിര്‍ബന്ധമാണ്. രോഗം എത്രയും പെട്ടെന്ന് ക ണ്ടെത്തി അവരെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുന്നതാണ് ഈ ഘട്ടത്തില്‍ ഏറ്റവുമധികം ഗുണം ചെയ്യുകയെന്നും, അത് കൊറോണ വൈറസിന്റെ വ്യാപനത്തെ തടയുമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. അതേസമയം കൊറോണ വൈറസിനെ തുടര്‍ന്ന് വിപണി വിചാരിച്ചതിനേക്കാള്‍ വലിയ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സിയായ മൂഡിസ്. 20 വ്യവസായ കേന്ദ്രീകൃതമായ രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയെ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും മൂഡിസ് നല്‍കിയിട്ടുണ്ട്.

Recommended Video

cmsvideo
All you need to know about lock down | Oneindia Malayalam

ആഗോള തലത്തിലെ ജിഡിപി 0.5 ശതമാനം ഇടിയും. യുഎസ് സമ്പദ് വ്യവസ്ഥ രണ്ട് ശതമാനത്തോളവും യൂറോസോണ്‍ 2.2 ശതമാനവും ഇടിയും. അതേസമയം തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ആശങ്ക വര്‍ധിപ്പിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. മുന്‍ കാലങ്ങളില്‍ തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും പ്രസിഡന്റുമാരെ അധികാരത്തില്‍ നിന്ന് താഴെയിറക്കിയിട്ടുണ്ട്. അതേസമയം ചൈനയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പുതിയ രോഗങ്ങളൊന്നും പ്രാദേശിക തലത്തില്‍ റിപ്പോര്‍ട്ട് ചെയ്തില്ല. എന്നാല്‍ വിദേശത്ത് നിന്നെത്തുന്നവരില്‍ രോഗം കണ്ടെത്തുന്നത് വര്‍ധിക്കുകയാണ്. 67 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹുബെയ് പ്രവിശ്യ ലോക്ഡൗണ്‍ പിന്‍വലിച്ച് തുറന്ന സാഹചര്യത്തിലും ചൈനയ്ക്ക് ആശങ്ക വര്‍ധിക്കുകയാണ്.

English summary
who calls for attack on coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X